ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

December 06th, 08:14 pm

ഹിന്ദുസ്ഥാൻ ടൈംസ് ഉച്ചകോടിയിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി വിശിഷ്ടാതിഥികൾ ഇവിടെയുണ്ട്. സംഘാടകരെയും അവരുടെ അഭിപ്രായങ്ങൾ പങ്കുവെച്ച എല്ലാ സഹപ്രവർത്തകരെയും ഞാൻ അഭിനന്ദിക്കുന്നു. ശോഭന ജി രണ്ട് കാര്യങ്ങൾ പരാമർശിച്ചു, അത് ഞാൻ ശ്രദ്ധിച്ചു. ഒന്നാമതായി, മോദി ജി കഴിഞ്ഞ തവണ സന്ദർശിച്ചപ്പോൾ അദ്ദേഹം ഇത് നിർദ്ദേശിച്ചിരുന്നുവെന്ന് അവർ പറഞ്ഞു. ഈ രാജ്യത്ത് ആരും മാധ്യമ സ്ഥാപനങ്ങളോട് അവരുടെ ജോലി ചെയ്യാൻ പറയാൻ ധൈര്യപ്പെടുന്നില്ല. പക്ഷേ ഞാൻ പറഞ്ഞു, ശോഭന ജിയും സംഘവും ഈ ജോലി വളരെ ആവേശത്തോടെ ചെയ്തതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ പ്രദർശനം കണ്ട് തിരിച്ചെത്തിയതിനാൽ പറയട്ടെ, രാജ്യത്തെ സംബന്ധിച്ചിടത്തോളം എല്ലാവരും തീർച്ചയായും ഇത് സന്ദർശിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഈ ഫോട്ടോഗ്രാഫർ സുഹൃത്തുക്കൾ ഓരോ നിമിഷവും പകർത്തിയിരിക്കുന്നത് അത് അനശ്വരമാക്കുന്ന രീതിയിലാണ്. അവർ പറഞ്ഞ രണ്ടാമത്തെ കാര്യം, അത് ഞാൻ മനസ്സിലാകുന്നത് ഇങ്ങനെയാണ്, നിങ്ങൾ രാജ്യത്തെ സേവിക്കുന്നത് തുടരണമെന്ന് അവർക്ക് പറയാമായിരുന്നു, പക്ഷേ ഹിന്ദുസ്ഥാൻ ടൈംസ് പറഞ്ഞത് നിങ്ങൾ ഇതുപോലെ രാജ്യത്തെ സേവിക്കുന്നത് തുടരണമെന്നാണ്, ഇതിനും ഞാൻ എന്റെ പ്രത്യേക നന്ദി അറിയിക്കുന്നു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടി 2025-നെ അഭിസംബോധന ചെയ്തു

December 06th, 08:13 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഇന്ന് നടന്ന ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടി 2025-നെ അഭിസംബോധന ചെയ്തു. ചടങ്ങിൽ സംസാരിക്കവെ, ഉച്ചകോടിയിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി വിശിഷ്ടാതിഥികൾ പങ്കെടുത്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘാടകർക്കും ചിന്തകൾ പങ്കുവച്ച ഏവർക്കും അ‌ദ്ദേഹം ആശംസകൾ നേർന്നു. ശോഭനാജി താൻ ശ്രദ്ധയോടെ നിരീക്ഷിച്ച രണ്ട് കാര്യങ്ങൾ സൂചിപ്പിച്ചതായി ശ്രീ മോദി പറഞ്ഞു. അതിലൊന്ന്, താൻ മുമ്പ് സന്ദർശിച്ചപ്പോൾ ഒരു നിർദ്ദേശം നൽകിയതിനെക്കുറിച്ചാണ്. മാധ്യമ സ്ഥാപനങ്ങളോട് അപൂർവമായി മാത്രമേ അങ്ങനെ ചെയ്യാറുള്ളൂവെങ്കിലും താൻ അത് ചെയ്തിരുന്നു. ശോഭനജിയും അവരുടെ ടീമും അത് ആവേശത്തോടെ നടപ്പിലാക്കിയതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. പ്രദർശനം സന്ദർശിച്ചപ്പോൾ, അ‌നശ്വരമാംവിധം ഫോട്ടോഗ്രാഫർമാർ നിമിഷങ്ങൾ പകർത്തിയതു കണ്ടപ്പോൾ താൻ അ‌ത്ഭുതപ്പെട്ടതായി പറഞ്ഞ പ്രധാനമന്തരി, അ‌ത് എല്ലാവരും കാണണമെന്നും ആവശ്യപ്പെട്ടു. ശോഭനാജിയുടെ രണ്ടാമത്തെ വിഷയത്തെക്കുറിച്ച് പരാമർശിച്ച ശ്രീ മോദി, അത് താൻ രാജ്യത്തെ തുടർന്നും സേവിക്കണമെന്നുള്ള വെറുമൊരു ആഗ്രഹമല്ലെന്നും, ഹിന്ദുസ്ഥാൻ ടൈംസ് തന്നെ താൻ ഇതേ രീതിയിൽ സേവനം തുടരണമെന്ന് പറയുന്നതായാണ് താൻ കരുതുന്നതെന്നും അഭിപ്രായപ്പെടുകയും അതിന് പ്രത്യേക നന്ദി രേഖപ്പെടുത്തുകയും ചെയ്തു

ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാള വിവർത്തനം: സെഷൻ 2

November 22nd, 09:57 pm

പ്രകൃതിദുരന്തങ്ങൾ മനുഷ്യരാശിക്ക് വലിയ വെല്ലുവിളി ഉയർത്തുന്നത് തുടരുന്നു. ഈ വർഷവും അവ ആഗോള ജനസംഖ്യയുടെ വലിയൊരു ഭാഗത്തെ ബാധിച്ചിട്ടുണ്ട്. ഫലപ്രദമായ ദുരന്ത തയ്യാറെടുപ്പിനും പ്രതികരണത്തിനുമായി അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഈ സംഭവങ്ങൾ വ്യക്തമായി എടുത്തുകാണിക്കുന്നു.

പ്രധാനമന്ത്രി ജൊഹാനസ്‌ബർഗിൽ ജി20 ഉച്ചകോടിയിൽ പങ്കെടുത്തു

November 22nd, 09:35 pm

“ആരെയും ‌ഒഴിവാക്കാതെയുള്ള, ഏവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ സാമ്പത്തിക വളർച്ച” എന്ന വിഷയത്തിൽ നടന്ന പ്രാരംഭ സെഷനെ അഭിസംബോധന ചെയ്യവേ, നൈപുണ്യാധിഷ്ഠിത കുടിയേറ്റം, വിനോദസഞ്ചാരം, ഭക്ഷ്യസുരക്ഷ, നിർമിതബുദ്ധി, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, നൂതനത്വം, സ്ത്രീശാക്തീകരണം എന്നീ മേഖലകളിൽ ദക്ഷിണാഫ്രിക്കയുടെ അധ്യക്ഷതയ്ക്കു കീഴിൽ നടത്തിയ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ പ്രക്രിയയിൽ, ന്യൂഡൽഹി ഉച്ചകോടിയിൽ എടുത്ത ചില ചരിത്രപരമായ തീരുമാനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജി-20 ഉച്ചകോടി ഇതാദ്യമായി ആഫ്രിക്കയിൽ നടക്കുമ്പോൾ, വളർച്ചയുടെ അസന്തുലിതാവസ്ഥയും പ്രകൃതിയുടെ അമിതമായ ചൂഷണവും പരിഹരിക്കുന്ന പുതിയ വികസന മാനദണ്ഡങ്ങൾ പരിഗണിക്കേണ്ട സമയമാണിത് എന്നതിനു പ്രധാനമന്ത്രി ഊന്നൽ നൽകി. ഈ സാഹചര്യത്തിൽ, ഇന്ത്യയുടെ നാഗരിക ജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള “സമഗ്ര മാനവികത” എന്ന ആശയം പര്യവേക്ഷണം ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യരെയും സമൂഹത്തെയും പ്രകൃതിയെയും കുറിച്ചുള്ള സമഗ്രമായ കാഴ്ചപ്പാടാണ് സമഗ്ര മാനവികതയെന്നും അതുവഴി, പുരോഗതിയും ഭൂമിയും തമ്മിലുള്ള ഐക്യം കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു.

GST reforms will accelerate India's growth story: PM Modi

September 21st, 06:09 pm

In his address to the nation, PM Modi announced that from the very first day of Navratri, on 22nd September, the country will implement Next-Generation GST reforms. He noted that this marks the beginning of a ‘GST Bachat Utsav’. Recalling that India had taken its first steps towards GST reform in 2017, the PM emphasized that the reform is a continuous journey. He also urged citizens to proudly reaffirm their commitment to Swadeshi.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു

September 21st, 05:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു. ശക്തിയെ ആരാധിക്കുന്ന ഉത്സവമായ നവരാത്രിയുടെ ആരംഭവേളയിൽ എല്ലാ പൗരന്മാർക്കും അദ്ദേഹം ഹൃദയംഗമമായ ആശംസകൾ നേർന്നു. നവരാത്രിയുടെ ആദ്യദിവസംമുതൽ സ്വയംപര്യാപ്ത ഇന്ത്യ യജ്ഞം മുന്നോട്ടുകൊണ്ടുപോകുന്നതിൽ രാജ്യം സുപ്രധാന ചുവടുവയ്പ്പു നടത്തുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സെപ്റ്റംബർ 22-നു സൂര്യോദയത്തോടെ രാജ്യത്ത് അടുത്തതലമുറ ജിഎസ്‌ടി പരിഷ്കാരങ്ങൾ നടപ്പാക്കും. ഇന്ത്യയിലുടനീളം ജിഎസ്‌ടി സമ്പാദ്യോത്സവത്തിന്റെ തുടക്കമാണിതെന്നു പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ ഉത്സവം സമ്പാദ്യം വർധിപ്പിക്കുകയും ജനങ്ങൾക്ക് ഇഷ്ട ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ വാങ്ങാൻ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സമ്പാദ്യോത്സവത്തിന്റെ പ്രയോജനം ദരിദ്രർ, മധ്യവർഗം, നവമധ്യവർഗം, യുവാക്കൾ, കർഷകർ, സ്ത്രീകൾ, കടയുടമകൾ, വ്യാപാരികൾ, സംരംഭകർ എന്നിവരിലേക്കു സമാനതോതിൽ എത്തിച്ചേരുമെന്നു ശ്രീ മോദി ചൂണ്ടിക്കാട്ടി. ഈ ഉത്സവകാലത്ത് എല്ലാ വീടുകളിലും വളരെയധികം സന്തോഷവും മാധുര്യവും അനുഭവപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തുടനീളമുള്ള കോടിക്കണക്കിനു കുടുംബങ്ങൾക്ക് അടുത്തതലമുറ ജിഎസ്‌ടി പരിഷ്കാരങ്ങളുടെയും ജിഎസ്‌ടി സമ്പാദ്യോത്സവത്തിന്റെയും പേരിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു. ഈ പരിഷ്കാരങ്ങൾ ഇന്ത്യയുടെ വളർച്ചാഗാഥയ്ക്കു വേഗംപകരുകയും, വ്യാപാരപ്രവർത്തനങ്ങൾ ലളിതമാക്കുകയും, നിക്ഷേപങ്ങൾ കൂടുതൽ ആകർഷകമാക്കുകയും, വികസനത്തിനായുള്ള മത്സരത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും തുല്യപങ്കാളിത്തമേകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

മിസോറാമിലെ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

September 13th, 10:30 am

മിസോറാം ഗവർണർ വി കെ സിംഗ് ജി, മുഖ്യമന്ത്രി ശ്രീ ലാൽദുഹോമ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ ശ്രീ അശ്വിനി വൈഷ്ണവ് ജി, മിസോറാം ഗവൺമെന്റിലെ മന്ത്രിമാർ, എംപിമാർ, മറ്റ് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, മിസോറാമിലെ ഊർജ്ജസ്വലരായ ജനങ്ങൾക്ക് ആശംസകൾ.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മിസോറാമിലെ എയ്‌സ്വാളിൽ 9,000 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

September 13th, 10:00 am

മിസോറാമിലെ എയ്‌സ്വാളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 9000 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. റെയിൽവേ, റോഡ്, ഊർജ്ജം, കായികം തുടങ്ങി വിവിധ മേഖലകളിലെ പദ്ധതികൾക്കാണ് തുടക്കമിട്ടത്. വീഡിയോ കോൺഫറൻസിംഗിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, നീലമലകളുടെ മനോഹരമായ ഭൂമിയെ കാത്തുരക്ഷിക്കുന്ന പരമോന്നത ദൈവമായ പാഥിയാനോടുള്ള ആദരവ് അറിയിച്ചു. മോശം കാലാവസ്ഥ കാരണം തനിക്ക് മിസോറാമിലെ ലെങ്പുയി വിമാനത്താവളത്തിൽ നിന്ന് എയ്‌സ്വാളിലെത്തി ജനങ്ങളോടൊപ്പം ചേരാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. എന്നിട്ടും ഈ മാധ്യമത്തിലൂടെയാണെങ്കിൽപോലും ജനങ്ങളുടെ സ്നേഹവും വാത്സല്യവും തനിക്ക് അനുഭവിക്കാൻ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

'2047 ആകുമ്പോഴേക്കും എല്ലാവർക്കും ഇൻഷുറൻസ്' എന്നതിന് ഊന്നൽ നൽകി, എല്ലാ പൗരന്മാർക്കും സാമ്പത്തിക സുരക്ഷയും ആരോഗ്യ സംരക്ഷണവും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി.

September 04th, 08:55 pm

സാർവത്രിക സാമ്പത്തിക സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനുമുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധതയിലെ ഒരു പ്രധാന മുന്നേറ്റം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എടുത്തുപറഞ്ഞു.. #NextGenGST പരിഷ്കാരങ്ങളുടെ ഏറ്റവും പുതിയ ഘട്ടം, ലൈഫ്, ആരോഗ്യ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾക്ക് കാര്യമായ നികുതിയിളവ് നൽകുന്നു, ഇത് ഓരോ പൗരനും കൂടുതൽ താങ്ങാനാവുന്നതും പ്രാപ്യവുമാക്കുന്നു.

ലോകാരോഗ്യ അസംബ്ലിയുടെ 78-ാമത് സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

May 20th, 04:42 pm

വിശിഷ്ട വ്യക്തികളേ, പ്രതിനിധികളേ, നമസ്തേ. ലോകാരോഗ്യ അസംബ്ലിയുടെ 78-ാമത് സെഷനിൽ എല്ലാവർക്കും ഊഷ്മളമായ ആശംസകൾ.

ജനീവയിൽ നടക്കുന്ന ലോകാരോഗ്യ അസംബ്ലിയുടെ 78-ാമത് സെഷനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു

May 20th, 04:00 pm

ജനീവയിൽ ഇന്ന് നടന്ന ലോകാരോഗ്യ അസംബ്ലിയുടെ 78-ാമത് സെഷനെ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, അദ്ദേഹം സദസ്സിൽ സന്നിഹിതരായ എല്ലാവർക്കും ഊഷ്മളമായ ആശംസകൾ നേർന്നു, ഈ വർഷത്തെ പ്രമേയമായ 'ആരോഗ്യത്തിന് ഒരു ലോകം' എന്ന വിഷയം ഉയർത്തിക്കാട്ടുകയും അത് ഇന്ത്യയുടെ ആഗോള ആരോഗ്യ ദർശനവുമായി യോജിക്കുന്നുവെന്ന് ഊന്നിപ്പറയുകയും ചെയ്തു. 2023 ലെ ലോകാരോഗ്യ അസംബ്ലിയിൽ 'ഒരു ഭൂമി, ഒരു ആരോഗ്യം' എന്നതിനെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രസംഗം അദ്ദേഹം ഓർമ്മിപ്പിച്ചു. ആരോഗ്യകരമായ ഒരു ലോകത്തിന്റെ ഭാവി ഉൾച്ചേർക്കൽ, സംയോജിത ദർശനം, സഹകരണം എന്നിവയെ ആശ്രയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി മോദിയുടെ നേതൃത്വം മലേറിയയ്‌ക്കെതിരെ അതിശയകരമായ വിജയം നൽകുന്നു, ആരോഗ്യ സംരക്ഷണത്തിൽ വിപ്ലവം സൃഷ്ടിക്കുന്നു: ജെപി നദ്ദ

December 16th, 10:06 am

മലേറിയ കേസുകളിൽ ഇന്ത്യ ശ്രദ്ധേയമായ 69% കുറവ് കൈവരിച്ചു, 2017-ൽ 6.4 ദശലക്ഷത്തിൽ നിന്ന് 2023-ൽ വെറും 2 ദശലക്ഷമായി കുറഞ്ഞു-പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേന്ദ്രീകൃത നയങ്ങളും നേതൃത്വവുമാണ് ഈ മഹത്തായ വിജയത്തിന് കാരണം. 2015-ലെ കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ 2030-ഓടെ മലേറിയ ഇല്ലാതാക്കുകയെന്ന പ്രധാനമന്ത്രി മോദിയുടെ വലിയ ലക്ഷ്യത്തിൻ്റെ ഭാഗമാണ് ഈ നാഴികക്കല്ല്.

ഗയാനയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

November 22nd, 03:02 am

ഇന്ന് നിങ്ങളോടൊപ്പമുണ്ടായിരിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഞങ്ങളോടൊപ്പം ചേർന്നതിന് ആദ്യം തന്നെ, പ്രസിഡൻ്റ് ഇർഫാൻ അലിയോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഞാൻ വന്നതിന് ശേഷം എനിക്ക് നൽകിയ സ്നേഹവും വാത്സല്യവും എന്നെ ആഴത്തിൽ സ്പർശിച്ചു. തന്റെ വീടിന്റെ വാതിലുകൾ എനിക്കായി തുറന്നു തന്നതിന് ഞാൻ പ്രസിഡൻ്റ് അലിയോട് നന്ദി പറയുന്നു. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ഊഷ്മളതയ്ക്കും ദയയ്ക്കും ഞാൻ നന്ദി പറയുന്നു. ആതിഥ്യമര്യാദ നമ്മുടെ സംസ്കാരത്തിൻ്റെ അന്തസ്സത്തയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ എനിക്ക് അത് അനുഭവിക്കാൻ കഴിഞ്ഞു. പ്രസിഡൻ്റ് അലിക്കും അദ്ദേഹത്തിന്റെ മുത്തശ്ശിക്കും ഒപ്പം ഞങ്ങളും ഒരു മരം നട്ടു. ഏക് പേഡ് മാ കേ നാം, അതായത്, അമ്മയ്‌ക്കായി ഒരു മരം എന്ന ഞങ്ങളുടെ സംരംഭത്തിൻ്റെ ഭാഗമാണിത്. ആ വൈകാരിക നിമിഷം ഞാൻ എല്ലായ്പ്പോഴും ഓർക്കും.

​​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗയാനയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു

November 22nd, 03:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗയാനയിലെ ജോർജ്ടൗണിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. ഗയാന പ്രസിഡന്റ് ഡോ. ഇർഫാൻ അലി, പ്രധാനമന്ത്രി മാർക്ക് ഫിലിപ്‌സ്, വൈസ് പ്രസിഡന്റ് ഭരത് ജഗ്ദിയോ, മുൻ പ്രസിഡന്റ് ഡൊണാൾഡ് റാമോട്ടർ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനത്തെ അഭിസംബോധന ചെയ്ത ശ്രീ മോദി, പ്രസിഡന്റിനു നന്ദി അറിയിക്കുകയും, പ്രത്യേക ഊഷ്മളതയോടെ നൽകിയ സ്വീകരണത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. പ്രസിഡന്റിന്റെയും കുടുംബത്തിന്റെയും ഊഷ്മളതയ്ക്കും ദയയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. “ആതിഥ്യ മര്യാദയുടെ ചൈതന്യമാണു നമ്മുടെ സംസ്കാരത്തിന്റെ കാതൽ” - ശ്രീ മോദി പറഞ്ഞു. ഇന്ത്യാ ഗവണ്മെന്റിന്റെ ‘ഏക് പേഡ് മാ കേ നാം’ പദ്ധതിയുടെ ഭാഗമായി പ്രസിഡന്റിനും മുത്തശ്ശിക്കുമൊപ്പം താൻ മരം നട്ടുവെന്നു പ്രധാനമന്ത്രി പറഞ്ഞു. വികാരനിർഭരമായ നിമിഷമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"സാമൂഹിക ഉൾപ്പെടുത്തലും പട്ടിണിക്കും ദാരിദ്ര്യത്തിനും എതിരായ പോരാട്ടവും" എന്ന വിഷയത്തിൽ ജി 20 സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

November 18th, 08:00 pm

തുടക്കത്തിൽ തന്നെ, ജി20 ഉച്ചകോടി സംഘടിപ്പിക്കുന്നതിനും ജി20 അധ്യക്ഷ സ്ഥാനത്തിന്റെ വിജയകരമായ നിർവഹണത്തിനും വേണ്ടി നടത്തിയ മഹത്തായ ക്രമീകരണങ്ങൾക്ക് പ്രസിഡൻ്റ് ലുലയെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

'സാമൂഹിക ഉൾപ്പെടുത്തലും, പട്ടിണിക്കും ദാരിദ്ര്യത്തിനും എതിരായ പോരാട്ടവും' എന്ന വിഷയത്തിൽ ജി 20 സെഷനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു

November 18th, 07:55 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജി 20 ഉച്ചകോടിയിലെ ഉദ്ഘാടന വേളയിൽ ‘സാമൂഹിക ഉൾപ്പെടുത്തലും പട്ടിണിക്കും ദാരിദ്ര്യത്തിനും എതിരായ പോരാട്ടവും' എന്ന വിഷയത്തിൽ നടന്ന സെഷനെ അഭിസംബോധന ചെയ്തു. ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിന് ബ്രസീൽ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയോട് പ്രധാനമന്ത്രി നന്ദി അറിയിച്ചു. സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ബ്രസീലിന്റെ ജി20 കാര്യപരിപാടിയെ അദ്ദേഹം അഭിനന്ദിച്ചു. ഈ സമീപനം ഗ്ലോബൽ സൗത്തിന്റെ ആശങ്കകൾ ഉയർത്തിക്കാട്ടുകയും ന്യൂഡൽഹി ജി 20 ഉച്ചകോടിയുടെ ജനകേന്ദ്രീകൃത തീരുമാനങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും. ഇന്ത്യൻ ജി 20 അധ്യക്ഷതയിലെ ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന ആഹ്വാനം റിയോ സംഭാഷണങ്ങളിൽ പ്രതിധ്വനിക്കുന്നതായി അദ്ദേഹം എടുത്തുപറഞ്ഞു.

ന്യൂഡല്‍ഹി കരിയപ്പ പരേഡ് ഗ്രൗണ്ടില്‍ നടന്ന എന്‍സിസി കേഡറ്റ്‌സ് റാലിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 27th, 05:00 pm

കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, ശ്രീ രാജ്‌നാഥ് സിംഗ് ജി, ശ്രീ അജയ് ഭട്ട് ജി, സിഡിഎസ് ജനറല്‍ അനില്‍ ചൗഹാന്‍ ജി, ത്രിസേനാ മേധാവികള്‍, പ്രതിരോധ സെക്രട്ടറി, ഡിജി എന്‍സിസി, വിശിഷ്ടാതിഥികളേ, എന്‍സിസിയിലെ എന്റെ യുവ സഖാക്കളേ!

പ്രധാനമന്ത്രി ഡൽഹി കരിയപ്പ പരേഡ് മൈതാനത്ത് എൻസിസി പിഎം റാലിയെ അഭിസംബോധന ചെയ്തു

January 27th, 04:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഡൽഹിയിലെ കരിയപ്പ പരേഡ് മൈതാനത്തു വാർഷിക എൻസിസി പിഎം റാലിയെ അഭിസംബോധന ചെയ്തു. സാംസ്കാരികപരിപാടിക്കും സാക്ഷ്യംവഹിച്ച ശ്രീ മോദി മികച്ച കേഡറ്റുകൾക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു. ഝാൻസിമുതൽ ഡൽഹിവരെയുള്ള എൻസിസി പെൺകുട്ടികളുടെ മെഗാ സൈക്ലോത്തോണും നാരീശക്തി വന്ദൻ റണ്ണും (എൻഎസ്ആർവി) അദ്ദേഹം ഫ്ലാഗ് ഇൻ ചെയ്തു.

Today's new India emphasizes on solving problems rather than avoiding them: PM Modi

December 12th, 10:43 am

Prime Minister Narendra Modi addressed a function on “Depositors First: Guaranteed Time-bound Deposit Insurance Payment up to Rs. 5 Lakh” in New Delhi. He said, Banks play a major role in the prosperity of the country. And for the prosperity of the banks, it is equally important for the depositors' money to be safe. If we want to save the bank, then depositors have to be protected.

ബാങ്ക് നിക്ഷേപ ഇന്‍ഷുറന്‍സ് പരിപാടിയില്‍ പ്രധാനമന്ത്രി നിക്ഷേപകരെ അഭിസംബോധന ചെയ്തു

December 12th, 10:27 am

''നിക്ഷേപകര്‍ ആദ്യം: ഉറപ്പുള്ള സമയബന്ധിത നിക്ഷേപ ഇന്‍ഷുറന്‍സ് തുക 5 ലക്ഷം രൂപ വരെ'' എന്നതുമായി ബന്ധപ്പെട്ട ചടങ്ങിനെ ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. കേന്ദ്ര ധനമന്ത്രി, ധനകാര്യ സഹമന്ത്രി, ആര്‍ബിഐ ഗവര്‍ണര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നിക്ഷേപകരില്‍ ചിലര്‍ക്കുള്ള ചെക്കുകളും പ്രധാനമന്ത്രി കൈമാറി.