Prime Minister Narendra Modi pays tributes to Freedom Fighter, Shri Pingali Venkayya on his 150th birth anniversary
August 02nd, 08:38 pm
The Prime Minister, Shri Narendra Modi, paid tributes to freedom fighter, Shri Pingali Venkayya on his 150th birth anniversary.നിസ്വാർത്ഥ ത്യാഗത്തിന്റെ ദീർഘകാല പാരമ്പര്യത്തെക്കുറിച്ചുള്ള സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
July 06th, 12:41 pm
മറ്റുള്ളവരുടെ ക്ഷേമത്തിനായി ത്യാഗം ചെയ്യുന്നവർ അമരത്വം കൈവരിക്കുമെന്ന് ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു:ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ ജയന്തി ദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
June 26th, 12:50 pm
ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഇന്ത്യൻ ജനങ്ങളിൽ തലമുറകളായി ദേശഭക്തിയുടെയും സാംസ്കാരിക പെരുമയുടെയും ചൈതന്യം ജ്വലിപ്പിച്ച അതുല്യ സാഹിത്യ പ്രതിഭയായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.ഹസ്രത് ഇമാം ഹുസൈനു പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു
June 26th, 12:30 pm
സത്യത്തോടും നീതിയോടുമുള്ള ഹസ്രത് ഇമാം ഹുസൈന്റെ (AS) അചഞ്ചലമായ പ്രതിജ്ഞാബദ്ധതയും അദ്ദേഹത്തിന്റെ നിത്യസ്മരണീയമായ ത്യാഗവും അനുസ്മരിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അദ്ദേഹത്തിനു ശ്രദ്ധാഞ്ജലിയർപ്പിച്ചു. ഇമാം ഹുസൈന്റെ ജീവിതവും രക്തസാക്ഷിത്വവും ധീരതയുടെയും ദൃഢവിശ്വാസത്തിന്റെയും കരുത്തിന്റെ ശാശ്വതമായ ഓർമപ്പെടുത്തലായി നിലകൊള്ളുന്നുവെന്നു ശ്രീ മോദി കുറിച്ചു.കൂട്ടായ ഉത്സാഹവും പ്രവർത്തനങ്ങളും രാഷ്ട്രത്തെ അഭിവൃദ്ധിപ്പെടുത്തുന്നുവെന്ന് ഊന്നിപ്പറയുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
June 24th, 03:34 pm
കൂട്ടായ സമർപ്പണത്തിലൂടെയും പരിശ്രമത്തിലൂടെയും രാഷ്ട്രത്തിന്റെ അഭിവൃദ്ധി നിലനിൽക്കുമെന്ന് ഊന്നിപ്പറയുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. ഈ മനോഭാവം സമൂഹത്തിൽ പുതിയ ഊർജ്ജം നിറയ്ക്കുകയും വികസന ദൃഢനിശ്ചയങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള വഴി തെളിക്കുകയും ചെയ്യുന്നു.ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ ബലിദാൻ ദിവസിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയും സംസ്‌കൃത സുഭാഷിതം പങ്കുവെക്കുകയും ചെയ്തു
June 23rd, 03:39 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ ബലിദാൻ ദിവസിൽ (ബലിദാന ദിനം) അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയും, രാഷ്ട്രനിർമ്മാണത്തിന് അദ്ദേഹം നൽകിയ മഹത്തായ സംഭാവനകളെ അനുസ്മരിക്കുകയും ചെയ്തു.ഒഡിഷ ഗവൺമെൻ്റിൻ്റെ രണ്ട് വർഷം പൂർത്തിയാക്കിയ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ പൂർണ്ണരൂപം
June 20th, 01:10 pm
ആദരണീയയായ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ജി, ഗവർണർ ശ്രീ ഹരി ബാബു ജി, ഇവിടുത്തെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ മോഹൻ ചരൺ മാഝി ജി, ഉപമുഖ്യമന്ത്രി ശ്രീ കനക് വർദ്ധൻ സിംഗ് ദിയോ ജി, ശ്രീമതി. പ്രവതി പരിദാ ജി, ഒഡിഷ മന്ത്രി ശ്രീ ഗണേഷ് സിംഗ് ഖൂണ്ടിയ ജി, ശ്രീ കൃഷ്ണ ചന്ദ്ര മഹാപത്ര ജി, പാർലമെൻ്റ് അംഗം ശ്രീ നബാ ചരൺ മാഝി ജി, ശ്രീ മൻമോഹൻ സമാൽ ജി, ശ്രീ ബൈജയന്ത് പാണ്ഡാ ജി, മറ്റ് വിശിഷ്ട വ്യക്തികളേ, സഹോദരങ്ങളേഒഡീഷ ഗവൺമെന്റ് രണ്ടു വർഷം പൂർത്തിയാക്കുന്നതിന്റ ഭാഗമായി മയൂർഭഞ്ച് ജില്ലയിലെ റൈരംഗ്പൂരിൽ 47,600 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവ്വഹിച്ചു
June 20th, 01:00 pm
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഇന്ന് മയൂർഭഞ്ച് ജില്ലയിലെ പഹദ്പൂർ ഗ്രാമം സന്ദർശിച്ചു. പഹദ്പൂരിലെ സ്കൂളും, നൈപുണ്യ കേന്ദ്രവും സന്ദർശിച്ച ഇരുവരും, പുണ്യവനങ്ങളായ സന്താലി ജഹേര, ഹോ ജഹേര എന്നിവിടങ്ങളിൽ പ്രാർത്ഥന നടത്തി. ഒഡീഷ ഗവൺമെന്റ് രണ്ടു വർഷം കാലാവധി പൂർത്തിയാക്കുന്നതിന്റെ ഭാഗമായി മയൂർഭഞ്ച് ജില്ലയിലെ റൈരംഗ്പൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു. “വികാസ് രാ ധാരാ, ഒഡീഷ സാരാ” (വികസനത്തിന്റെ ഒഴുക്ക്, ഒഡീഷയിലുടനീളം) എന്നതായിരുന്നു പരിപാടിയുടെ പ്രമേയം. ചടങ്ങിൽ 47,600 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ശ്രീ മോദി നിർവ്വഹിച്ചു.രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി
June 20th, 08:32 am
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജന്മദിനാശംസകൾ നേർന്നു. ധീരത, വിനയം, പൊതുസേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയാൽ അടയാളപ്പെടുത്തപ്പെട്ട അവരുടെ ജീവിതയാത്ര രാജ്യത്തുടനീളമുള്ള ജനങ്ങൾക്ക് നിരന്തരം പ്രചോദനമേകുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.‘പശ്ചിംബംഗാ’ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി; ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ സംഭാവനകൾ അനുസ്മരിച്ചു
June 20th, 08:30 am
‘പശ്ചിംബംഗാ’ ദിനസത്തോടനുബന്ധിച്ചു പശ്ചിമ ബംഗാളിലെ ജനങ്ങൾക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു.സത്യം, സേവനം, പഠനം, പ്രവൃത്തി എന്നിവയുടെ ഗുണങ്ങളെ എടുത്തുകാട്ടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
June 18th, 09:23 am
സത്യസന്ധതയെ സമ്പത്തും നിസ്വാർത്ഥ സേവനത്തെ കീർത്തിയും നിരന്തര പരിശീലനത്തെ വിജ്ഞാനവും പ്രവൃത്തിയെ വിവേകവും പിന്തുടരുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. വ്യക്തിത്വ രൂപീകരണത്തിലും കൂട്ടായ പുരോഗതിക്ക് സംഭാവന നൽകുന്നതിലും ഈ മൂല്യങ്ങൾ നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ആദരവിൻ്റെയും അംഗീകാരത്തിന്റെയും മൂല്യം ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
June 17th, 09:05 am
സ്നേഹപൂർവ്വമായ ആദരവും അംഗീകാരവും താൻ വിലമതിക്കപ്പെടുന്നതായും അഭിമാനിതനായും സംതൃപ്തനായും ഒരു വ്യക്തിയെ തോന്നിപ്പിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇത്തരത്തിലുള്ള അംഗീകാരം ആത്മവിശ്വാസം വർധിപ്പിക്കുക മാത്രമല്ല, ഒരു വ്യക്തിയിൽ പുതിയ ഊർജ്ജവും ഉത്സാഹവും നിറയ്ക്കുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.വിവേകത്തിന്റെയും ചിന്താപൂർവ്വമായ തീരുമാനമെടുക്കലിൻ്റെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
June 16th, 08:53 am
ക്ഷമ, ജ്ഞാനം, ദീർഘവീക്ഷണം എന്നിവയാൽ നയിക്കപ്പെടുന്ന പ്രവർത്തനങ്ങളിലൂടെയാണ് സന്തോഷത്തിന്റെയും സമൃദ്ധിയുടെയും വാതിലുകൾ തുറക്കപ്പെടുന്നതെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ശരിയായ ചിന്തയോടും വിലയിരുത്തലോടും കൂടിയുള്ള ചുവടുവെപ്പുകളിലാണ് വിജയം കെട്ടിപ്പടുക്കുന്നത് എന്നതിനാൽ ഓരോ തീരുമാനത്തിനും സൂക്ഷ്മമായ ഗ്രാഹ്യം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഫ്രാൻസിൽ നടന്ന 'ഭാരത് ഇന്നവേറ്റ്സ് 2026' പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
June 14th, 04:36 pm
ഈയൊരു അവസരത്തിൽ ഇവിടെ സന്നിഹിതനായ എന്റെ സുഹൃത്ത് പ്രസിഡന്റ് മാക്രോണിനോട് ഞാൻ എന്റെ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു. പ്രസിഡന്റ് മാക്രോൺ, താങ്കളുടെ സമീപകാലത്തെ ഇന്ത്യൻ സന്ദർശന വേളയിൽ, ഈ നൂറ്റാണ്ടിന്റെ വെല്ലുവിളികളെ നേരിടാൻ ഇന്ത്യയും ഫ്രാൻസും ഒന്നിക്കണമെന്ന് താങ്കൾ പറയുകയുണ്ടായി. ഇന്ന്, ഈ സംരംഭം ആ ദിശയിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണെന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും.ഭാരത് ഇന്നൊവേറ്റ്സ് 2026-ൽ പങ്കെടുത്ത് പ്രധാനമന്ത്രി
June 14th, 03:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും നീസിലെ പാലൈസ് ഡെസ് എക്സ്പോസിഷൻസിൽ 'ഭാരത് ഇന്നൊവേറ്റ്സ് 2026' ഇന്ന് സംയുക്തമായി ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഭാരത് ഇന്നൊവേറ്റ്സ്, ഇന്ത്യയിലെ ഡീപ്-ടെക് സ്റ്റാർട്ടപ്പുകൾ, നൂതനാശയ ഉപജ്ഞാതാക്കൾ, ഗവേഷകർ, നിക്ഷേപകർ എന്നിവരെ ആഗോള നിക്ഷേപ ധനസഹായവുമായും ആഗോള ഇടപെടലുകളുമായും കോർത്തിണക്കുന്നു. ആഗോള പ്രാധാന്യമുള്ള 13 സുപ്രധാന സാങ്കേതിക സ്തംഭങ്ങളിലായി, വഴിത്തിരിവു സൃഷ്ടിച്ച 120 സ്റ്റാർട്ടപ്പുകളെയും ഇരുപതിലധികം മികച്ച സ്ഥാപനങ്ങളെയും അണിനിരത്തി, ഭാരത് ഇന്നൊവേറ്റ്സ് ഇന്ത്യയുടെ മുൻനിര ഡീപ് ടെക്നോളജി ലോകവേദിയിൽ പ്രദർശിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള 350-ലധികം പ്രമുഖ നിക്ഷേപകരും വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളും ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ജിയുടെ ഹൃദ്യമായ ആശംസകൾക്ക് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി
June 10th, 07:25 pm
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ജിയുടെ ഹൃദ്യമായ ആശംസകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കൃതജ്ഞത രേഖപ്പെടുത്തി. ഭാരതത്തിലെ ജനങ്ങളുടെ വിശ്വാസവും അനുഗ്രഹവുമാണ് രാജ്യസേവനത്തിൽ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ തനിക്ക് പ്രചോദനം നൽകുന്നതെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു.Prime Minister expresses gratitude to Rashtrapati Ji for her warm wishes and kind words
June 10th, 07:18 pm
Prime Minister Shri Narendra Modi today expressed gratitude to Rashtrapati Ji for her warm wishes and kind words. The Prime Minister stated that whatever has been achieved over the years is the result of the collective efforts and aspirations of the people of India.ധർത്തി ആബ ഭഗവാൻ ബിർസ മുണ്ട ജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി
June 09th, 01:29 pm
ധർത്തി ആബ ഭഗവാൻ ബിർസ മുണ്ട ജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലിയർപ്പിച്ചു. ജലത്തിന്റെയും വനത്തിന്റെയും ഭൂമിയുടെയും സംരക്ഷണത്തിനായി വിദേശ ഭരണത്തിനെതിരെ അജയ്യമായ ധൈര്യത്തോടെ അദ്ദേഹം പോരാടിയതായി പ്രധാനമന്ത്രി പറഞ്ഞു.വിശ്വാസം, വികസനം, ജനക്ഷേമം എന്നിവയ്ക്കായി സമർപ്പിച്ച ഗവൺമെന്റിന്റെ 12 വർഷങ്ങൾ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി
June 09th, 10:30 am
ഗവൺമെന്റിന്റെ കഴിഞ്ഞ 12 വർഷങ്ങൾ വിശ്വാസം, വികസനം, ജനക്ഷേമം എന്നിവയ്ക്കായി സമർപ്പിക്കപ്പെട്ടവയായിരുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പറഞ്ഞു. 140 കോടി ജനങ്ങളുടെ അനുഗ്രഹത്തോടും 'രാഷ്ട്രം ആദ്യം' എന്ന മനോഭാവത്തോടും കൂടി യുവാക്കളെയും സ്ത്രീകളെയും കർഷക സഹോദരീസഹോദരന്മാരെയും ശാക്തീകരിക്കുന്നതിൽ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.ഐക്യരാഷ്ട്രസഭയുടെ 'മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ' പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
June 07th, 02:06 pm
ഐക്യരാഷ്ട്രസഭയുടെ 'മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ' പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയിൽ (UNIFIL) എൻഗേജ്‌മെന്റ് ടീം കമാൻഡറായും ജെൻഡർ ഫോക്കൽ പോയിന്റായും മേജർ ബരാക് സേവനമനുഷ്ഠിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.