കൊൽക്കത്തയിൽ ഐഎൻഎസ് അഗ്രേ, ഐഎൻഎസ് ദുനാഗിരി, ഐഎൻഎസ് സംശോധക് എന്നീ കപ്പലുകളുടെ ട്രൈ കമ്മീഷൻ ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

June 21st, 12:51 pm

ബഹുമാനപ്പെട്ട ബംഗാൾ ഗവർണർ ശ്രീ ആർ.എൻ. രവി ജി, ഊർജ്ജസ്വലനായ മുഖ്യമന്ത്രി സുവേന്ദു അധികാരി ജി, നാവികസേനാ മേധാവി കൃഷ്ണ സ്വാമിനാഥൻ ജി, ഇവിടെ സന്നിഹിതരായിരിക്കുന്ന വിശിഷ്ട മഹതികളേ, മാന്യ വ്യക്തിത്വങ്ങളേ!

രാജ്യം പൂർണ്ണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഐ.എൻ.എസ് ദുനാഗിരി, ഐ.എൻ.എസ് സംശോധക്, ഐ.എൻ.എസ് അഗ്രയ് എന്നീ യുദ്ധക്കപ്പലുകൾ പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലുള്ള ശ്യാമ പ്രസാദ് മുഖർജി തുറമുഖത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കമ്മീഷൻ ചെയ്തു

June 21st, 12:50 pm

പൂർണ്ണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മൂന്ന് യുദ്ധക്കപ്പലുകൾ—നൂതന സ്റ്റെൽത്ത് ഫ്രിഗേറ്റായ ഐ.എൻ.എസ് ദുനാഗിരി, വലിയ സർവ്വേ കപ്പലായ ഐ.എൻ.എസ് സംശോധക്, ആന്റി സബ്മറൈൻ വാർഫെയർ ഷാൾ വാട്ടർ കപ്പലായ ഐ.എൻ.എസ് അഗ്രയ് — എന്നിവ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലുള്ള ശ്യാമ പ്രസാദ് മുഖർജി തുറമുഖത്ത് കമ്മീഷൻ ചെയ്തു. ഈ കപ്പലുകൾ കൂടി സേനയുടെ ഭാഗമായതോടെ രാജ്യത്തിന്റെ ശേഷി ഗണ്യമായി വർദ്ധിക്കുകയും, സമുദ്രമേഖലയെക്കുറിച്ചുള്ള അവബോധം മെച്ചപ്പെടുകയും, ഭൗമരാഷ്ട്രീയ ഭീഷണികൾക്കെതിരെ നമ്മുടെ തീരദേശ സമുദ്രങ്ങളുടെ സുരക്ഷ ശക്തമാകുകയും ചെയ്യും. ഈ മൂന്ന് കപ്പലുകളും രൂപകൽപ്പന ചെയ്തത് ഇന്ത്യൻ നാവികസേനയുടെ വാർഷിപ്പ് ഡിസൈൻ ബ്യൂറോയാണ്. ഇരുന്നൂറിലധികം ചെറുകിട-ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വ്യവസായ മേഖലയുടെ വിപുലമായ പങ്കാളിത്തത്തോടെ കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എഞ്ചിനീയേഴ്സ് (GRSE) ആണ് ഇവ നിർമ്മിച്ചത്. 75 ശതമാനത്തിലധികം തദ്ദേശീയ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഈ കപ്പലുകൾ, സ്വാശ്രയത്വത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ സാക്ഷ്യം കൂടിയാണ്.

"""അടുത്ത 25 വർഷത്തിനുള്ളിൽ വികസിത ഭാരതത്തി​ലേക്കുള്ള യാത്രയിൽ പത്രങ്ങളുടെ പങ്ക് വളരെ പ്രധാനമാണ്"": പ്രധാനമന്ത്രി മോദി"

July 13th, 09:33 pm

മുംബൈ ബാന്ദ്ര കുർള സമുച്ചയത്തിലെ ജി-ബ്ലോക്കിലുള്ള ഇന്ത്യൻ ദിനപ്പത്ര സൊസൈറ്റി (INS) സെക്രട്ടറിയറ്റ് സന്ദർശിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി INS ടവറുകൾ ഉദ്ഘാടനം ചെയ്തു. പുതിയ കെട്ടിടം മുംബൈയിലെ ആധുനികവും കാര്യക്ഷമവുമായ ഓഫീസ് ഇടത്തിനായുള്ള INS അംഗങ്ങളുടെ വികസിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുകയും മുംബൈയിലെ പത്ര വ്യവസായത്തിൻ്റെ നാഡീകേന്ദ്രമായി പ്രവർത്തിക്കുകയും ചെയ്യും.

മഹാരാഷ്ട്രയിലെ മുംബൈയിൽ ഇന്ത്യൻ ദിനപ്പത്ര സൊസൈറ്റി (ഐഎൻഎസ്) ടവറുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

July 13th, 07:30 pm

മുംബൈ ബാന്ദ്ര കുർള സമുച്ചയത്തിലെ ജി-ബ്ലോക്കിലുള്ള ഇന്ത്യൻ ദിനപ്പത്ര സൊസൈറ്റി (INS) സെക്രട്ടറിയറ്റ് സന്ദർശിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി INS ടവറുകൾ ഉദ്ഘാടനം ചെയ്തു. പുതിയ കെട്ടിടം മുംബൈയിലെ ആധുനികവും കാര്യക്ഷമവുമായ ഓഫീസ് ഇടത്തിനായുള്ള INS അംഗങ്ങളുടെ വികസിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുകയും മുംബൈയിലെ പത്ര വ്യവസായത്തിൻ്റെ നാഡീകേന്ദ്രമായി പ്രവർത്തിക്കുകയും ചെയ്യും.

പ്രധാനമന്ത്രി ജൂലൈ 13നു മുംബൈ സന്ദർശിക്കും

July 12th, 05:23 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ജൂലൈ 13നു മഹാരാഷ്ട്രയിലെ മുംബൈ സന്ദർശിക്കും. വൈകിട്ട് 5.30ഓടെ മുംബൈയിലെ ഗൊരേഗാവിലെ നെസ്കോ പ്രദർശന കേന്ദ്രത്തിൽ എത്തുന്ന പ്രധാനമന്ത്രി, റോഡ്-റെയിൽവേ-തുറമുഖ മേഖലകളുമായി ബന്ധപ്പെട്ട 29,400 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. തുടർന്ന്, രാത്രി ഏഴോടെ ഐഎൻഎസ് ടവറുകൾ ഉദ്ഘാടനം ചെയ്യാൻ സപ്രധാനമന്ത്രി മുംബൈയിലെ ബാന്ദ്ര കുർള സമുച്ചയത്തിലെ ജി-ബ്ലോക്കിലെ ഇന്ത്യൻ ദിനപ്പത്ര സംഘത്തിന്റെ (INS) സെക്രട്ടറിയറ്റും സന്ദർശിക്കും.