അസമിലെ ജോഗീഘോപയിൽ ഉൾനാടൻ ജലപാതാ ടെർമിനലിന്റെ ഉദ്ഘാടനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു
February 18th, 09:21 pm
കേന്ദ്ര തുറമുഖ-കപ്പൽഗതാഗത-ജലപാതാ മന്ത്രി ശ്രീ സർബാനന്ദ സോനോവാളും ഭൂട്ടാൻ ധനമന്ത്രി ലിയോൺപോ നംഗ്യാൽ ദോർജിയും ചേർന്നാണ് അസമിലെ ജോഗീഘോപയിൽ ഉൾനാടൻ ജലപാതാ ഗതാഗത (IWT) ടെർമിനൽ ഉദ്ഘാടനം ചെയ്തത്. ബഹുതല ലോജിസ്റ്റിക്സ് പാർക്കുമായി ബന്ധിപ്പിച്ചിരിക്കുന്നതും ജോഗീഘോപയിൽ തന്ത്രപ്രധാനമായി സ്ഥിതിചെയ്യുന്നതുമായ അത്യാധുനിക ടെർമിനൽ അസമിലും വടക്കുകിഴക്കൻ മേഖലയിലും ലോജിസ്റ്റിക്സും ചരക്കുനീക്കവും വർധിപ്പിക്കുന്നതിനൊപ്പം ഭൂട്ടാനും ബംഗ്ലാദേശിനുമിടയിൽ അന്താരാഷ്ട്ര തുറമുഖമായും വർത്തിക്കും.