ഗുജറാത്തിലെ സാനന്ദിൽ സിജി സെമി ഒസാറ്റ് സൗകര്യത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 04th, 05:15 pm
ഇന്ത്യ എന്ത് ചെയ്യാൻ തീരുമാനിച്ചാലും അത് ഇന്ത്യ നേടുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ പരിപാടി. അഞ്ച് വർഷം മുമ്പ്, രാജ്യത്തെ ഒരു സെമികണ്ടക്ടർ ഹബ് ആക്കുമെന്ന് ഇന്ത്യ പ്രതിജ്ഞയെടുത്തു. ഡിസൈൻ ഇൻ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ എന്ന മന്ത്രവുമായി ഞങ്ങൾ മുന്നോട്ട് പോയി. ഇന്ന്, രാജ്യത്തെ മൂന്നാമത്തെ സെമികണ്ടക്ടർ പ്ലാന്റിൽ ചിപ്പ് പാക്കേജിംഗിന്റെ വാണിജ്യ ഉത്പാദനം ആരംഭിച്ചു.ഗുജറാത്തിലെ സാനന്ദിൽ സി.ജി സെമി ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് (OSAT) കേന്ദ്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
July 04th, 05:00 pm
ഗുജറാത്തിലെ സാനന്ദിൽ സി.ജി സെമി ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് (OSAT) കേന്ദ്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഈ അവസരത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, പദ്ധതി രാജ്യത്തിന്റെ ലക്ഷ്യങ്ങളോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയുടെ തെളിവാണെന്ന് വിശേഷിപ്പിച്ചു. രാജ്യം അതിന്റെ ശക്തമായ തീരുമാനങ്ങളെ യാതൊരു മടിയുമില്ലാതെ നിരന്തരം യാഥാർത്ഥ്യമാക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യ എന്താണോ ചെയ്യാൻ തീരുമാനിക്കുന്നത്, അത് ഉറച്ച മനസ്സോടെ പൂർത്തിയാക്കുമെന്നതിന്റെ തെളിവാണ് ഇന്നത്തെ ചടങ്ങ്, ശ്രീ മോദി പറഞ്ഞു.Daman has become a living example of Mini India: PM Modi
June 05th, 07:20 pm
Addressing a public gathering in Daman, PM Modi lauded Daman as a living example of Mini India. Launching multiple transformative projects spanning connectivity, health, education, tourism, and urban infrastructure, he highlighted the region's prowess in solar energy and cleanliness. Listing various government initiatives that transformed the lives of the people, he assured the Union Territory of the central government's continued support.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദമനിൽ 2,970 കോടിയോളം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു
June 05th, 07:15 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ദമനിൽ 2,970 കോടിയോളം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. പ്രാദേശിക നേതാക്കളുടെയും പൗരന്മാരുടെയും വലിയ കൂട്ടായ്മയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, പരിപാടിയിലെ വമ്പിച്ച ജനപങ്കാളിത്തത്തിന് ആഴമേറിയ നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. മുൻപ് നടത്തിയ സന്ദർശനത്തെക്കുറിച്ച് അനുസ്മരിച്ച അദ്ദേഹം, തന്റെ മുൻ നിരീക്ഷണം ഇന്ന് യാഥാർത്ഥ്യമായി മാറിയിരിക്കുകയാണെന്നും ഈ മേഖല ഇപ്പോൾ രാജ്യത്തിന്റെ വൈവിധ്യമാർന്നതും സജീവവുമായ സത്തയെ അഭിമാനപൂർവ്വം പ്രതിനിധീകരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. “വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ള ആളുകളുടെ വാസത്തിലൂടെ ഒരു സമ്പൂർണ്ണ രാജ്യത്തിന്റെ മനോഹരമായ കാഴ്ച സമ്മാനിക്കുന്ന ‘മിനി ഇന്ത്യ’യുടെ ജീവസ്സുറ്റ ഉദാഹരണമായി ദാമൻ മാറിയിരിക്കുന്നു,”' ശ്രീ മോദി അഭിപ്രായപ്പെട്ടു.ഇന്ത്യ-മ്യാൻമർ സംയുക്ത പ്രസ്താവന: മ്യാൻമർ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം
June 01st, 07:16 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, മ്യാൻമർ റിപ്പബ്ലിക് യൂണിയൻ പ്രസിഡന്റ് യു മിൻ ഓങ് ഹ്ലേയിംഗ് 2026 മെയ് 30 മുതൽ ജൂൺ 3 വരെ ഇന്ത്യയിൽ തന്റെ ആദ്യ ഔദ്യോഗിക സന്ദർശനം നടത്തി.Criminals who have been sheltered under TMC will be punished: PM Modi in Jadavpur, West Bengal
April 24th, 11:45 am
Addressing a massive public meeting in Jadavpur, West Bengal, PM Modi highlighted the scale of participation in the first phase of polling. He asserted that TMC may not even open its account in the first phase and urged voters in the second phase to give a decisive mandate for BJP for a developed Bengal. He also raised concerns about the situation in Jadavpur University and touched upon local issues affecting people.Bengal’s industries and MSMEs have been destroyed under TMC: PM Modi in Dum Dum
April 24th, 11:35 am
Prime Minister Narendra Modi today addressed a massive public gathering in Dum Dum, West Bengal, delivering a high-energy speech that resonated strongly with the people of Bengal. He congratulated the citizens for the visible wave of change and asserted that the first phase of polling had already signaled a decisive shift in the state’s political landscape.PM Modi ignites Dum Dum and Jadavpur with fiery addresses
April 24th, 11:30 am
Prime Minister Narendra Modi today addressed two massive public gatherings in Dum Dum and Jadavpur, West Bengal, delivering high-energy speeches that resonated strongly with the people of the state. He congratulated the citizens on the visible wave of change and asserted that the first phase of polling had already signaled a decisive shift in the state’s political landscape.ന്യൂഡൽഹിയിലെ കരിയപ്പ ഗ്രൗണ്ടിൽ നടന്ന എൻസിസി റാലിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
January 28th, 04:00 pm
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകനും രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയുമായ ശ്രീ. രാജ്‌നാഥ് സിംഗ് ജി, വേദിയിൽ സന്നിഹിതരായിരുന്ന മറ്റ് എല്ലാ വിശിഷ്ട വ്യക്തികൾ, രാജ്യമെമ്പാടുമുള്ള എൻസിസി, എൻഎസ്‌എസ് കേഡറ്റുകളേ, ടാബ്ലോ കലാകാരന്മാരേ, രാഷ്ട്രീയ രംഗശാലയിലെ സഹപ്രവർത്തകരേ, എന്റെ പ്രിയപ്പെട്ട യുവ സുഹൃത്തുക്കളേ. നിങ്ങളുടെ എല്ലാവരുടെയും കഠിനാധ്വാനവും ഇവിടെ കാണാം. നിങ്ങൾ മികച്ച ഏകോപനത്തോടെയാണ് നിങ്ങളുടെ പ്രകടനം നടത്തിയത്.ഡൽഹിയിൽ നടന്ന വാർഷിക എൻ.സി.സി പി എം റാലിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
January 28th, 03:30 pm
ഡൽഹിയിലെ കരിയപ്പ പരേഡ് ഗ്രൗണ്ടിൽ നടന്ന വാർഷിക എൻ.സി.സി പി എം റാലിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. എൻസിസി ദിനാശംസകൾ നേർന്നുകൊണ്ട് സദസ്സിനെ അഭിസംബോധന ചെയ്ത അദ്ദേഹം എൻസിസി കേഡറ്റുകൾ, എൻഎസ്എസ് അംഗങ്ങൾ, ടാബ്ലോ കലാകാരന്മാർ, ദേശീയ രംഗശാലയിലെ പ്രവർത്തകർ, രാജ്യത്തുടനീളമുള്ള യുവ പങ്കാളികൾ എന്നിവരുടെ ഏകോപിത പ്രകടനങ്ങളിൽ അവരുടെ പരിശ്രമം വ്യക്തമായി കാണാനാകുമെന്ന് പറഞ്ഞു. ഇന്ന് രാവിലെ മഹാരാഷ്ട്രയിലുണ്ടായ ദാരുണമായ വിമാനാപകടത്തിൽ ഉപമുഖ്യമന്ത്രി ശ്രീ അജിത് പവാർ ജിയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും അന്തരിച്ച വാർത്ത അങ്ങേയറ്റം ദുഃഖകരമാണെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. മഹാരാഷ്ട്രയുടെയും രാജ്യത്തിന്റെയും വികസനത്തിന് അജിത് ദാദ നൽകിയ സംഭാവനകൾ വലുതാണെന്നും, പ്രത്യേകിച്ച് ഗ്രാമീണ ജീവിതം മെച്ചപ്പെടുത്തുന്നതിൽ അദ്ദേഹം മുൻകൈ എടുത്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അജിത് പവാർ ജിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഈ വേദനയുടെ നിമിഷത്തിൽ രാജ്യം അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. ദുഃഖത്തിന്റെയും അനുശോചനത്തിന്റെയും ഈ നിമിഷങ്ങൾക്കിടയിലും, അവിടെ സന്നിഹിതരായിരുന്ന സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള എല്ലാ കേഡറ്റുകൾക്കും പ്രധാനമന്ത്രി ആശംസകൾ നേരുകയും ഈ വർഷം പെൺകുട്ടികളായ കേഡറ്റുകളുടെ വലിയ പങ്കാളിത്തത്തെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബിസിനസ് ഫോറത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
January 27th, 04:32 pm
ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബിസിനസ് ഫോറത്തിൽ പങ്കെടുക്കുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. യൂറോപ്യൻ യൂണിയൻ കൗൺസിൽ, കമ്മീഷൻ പ്രസിഡന്റുമാരുടെ ഈ ഇന്ത്യൻ സന്ദർശനം ഒരു സാധാരണ നയതന്ത്ര പര്യടനമല്ല; മറിച്ച് ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധത്തിലെ ഒരു പുതിയ യുഗത്തിന്റെ ശംഖൊലിയാണ്. ആദ്യമായി ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ യൂറോപ്യൻ യൂണിയൻ നേതാക്കൾ മുഖ്യാതിഥികളായി പങ്കെടുത്തതും, ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാർ (FTA) ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ പൂർത്തിയാക്കിയതും, ഇന്ന് ഇത്രയധികം സി.ഇ.ഒമാരുടെ സാന്നിധ്യത്തിൽ ഇത്ര വിപുലമായി ബിസിനസ് ഫോറം സംഘടിപ്പിച്ചതും - ഈ നേട്ടങ്ങളെല്ലാം ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ ശക്തികൾ തമ്മിൽ സംഭവിക്കുന്ന അഭൂതപൂർവമായ ഐക്യത്തിന്റെ അടയാളങ്ങളാണ്.ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ-EU ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
January 27th, 04:30 pm
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ന് നടന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബിസിനസ് ഫോറത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഇന്ത്യ-യൂറോപ്യൻ യൂണിയൻ (EU) ബിസിനസ് ഫോറത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. യൂറോപ്യൻ യൂണിയൻ കൗൺസിലിന്റെയും കമ്മീഷന്റെയും പ്രസിഡന്റുമാരുടെ ഇന്ത്യാ സന്ദർശനം ഒരു സാധാരണ നയതന്ത്ര പര്യടനം മാത്രമല്ലെന്നും മറിച്ച് ഇന്ത്യ-EU ബന്ധത്തിലെ ഒരു പുതിയ യുഗത്തിന്റെ തുടക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ EU നേതാക്കൾ മുഖ്യാതിഥികളായി എത്തിയെന്നും ഇന്ത്യയും യൂറോപ്യൻ യൂണിയനും ചേർന്ന് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാർ പൂർത്തീകരിച്ചുവെന്നും നിരവധി സിഇഒമാരുടെ സാന്നിധ്യത്തിൽ ഇന്ന് ഇത്രയും വിപുലമായി ഇന്ത്യ-EU ബിസിനസ് ഫോറം സംഘടിപ്പിക്കപ്പെടുന്നുവെന്നും ശ്രീ മോദി എടുത്തുപറഞ്ഞു. ഈ നേട്ടങ്ങൾ ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ ശക്തികൾ തമ്മിലുള്ള അഭൂതപൂർവമായ യോജിപ്പിന്റെ പ്രതീകമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.ഫലങ്ങളുടെ പട്ടിക: ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനി ചാൻസലറുടെ ഇന്ത്യാ സന്ദർശനം (ജനുവരി 12-13, 2026)
January 12th, 03:47 pm
ഉഭയകക്ഷി പ്രതിരോധ വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള സംയുക്ത പ്രഖ്യാപനംഅഹമ്മദാബാദിലെ ഇന്ത്യ-ജർമ്മനി സിഇഒ ഫോറത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
January 12th, 01:35 pm
ഇന്ത്യ-ജർമ്മനി സിഇഒ ഫോറത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഇന്ത്യ-ജർമ്മനി ബന്ധത്തിന്റെ പ്ലാറ്റിനം ജൂബിലിയും ഇന്ത്യ-ജർമ്മനി തന്ത്രപരമായ പങ്കാളിത്തത്തിന്റെ രജത ജൂബിലിയും ആഘോഷിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു സമയത്താണ് ഈ യോഗം നടക്കുന്നത്. അതിനർത്ഥം നമ്മുടെ ബന്ധത്തിന് പ്ലാറ്റിനത്തിന്റെ നിലനിൽപ്പും വെള്ളിയുടെ തിളക്കവുമുണ്ടെന്നാണ്.പ്രധാനമന്ത്രി ഇന്ത്യയിലെ നിർമിതബുദ്ധി സ്റ്റാർട്ടപ്പുകൾക്കൊപ്പമുള്ള വട്ടമേശ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു
January 08th, 02:48 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു രാവിലെ ലോക് കല്യാൺ മാർഗിലുള്ള ഏഴാം നമ്പർ വസതിയിൽ ഇന്ത്യയിലെ നിർമിതബുദ്ധി സ്റ്റാർട്ടപ്പുകൾക്കൊപ്പമുള്ള വട്ടമേശ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.ഇന്ത്യൻ പ്രധാനമന്ത്രി ബഹുമാനപ്പെട്ട ശ്രീ നരേന്ദ്ര മോദി ഹാഷിമൈറ്റ് കിംഗ്ഡം ഓഫ് ജോർദാൻ സന്ദർശിച്ച വേളയിൽ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന
December 16th, 03:56 pm
ഹാഷിമൈറ്റ് കിംഗ്ഡം ഓഫ് ജോർദാൻ രാജാവ് ആദരണീയനായ അബ്ദുള്ള രണ്ടാമൻ ഇബ്നു അൽ ഹുസൈന്റെ ക്ഷണപ്രകാരം, റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഡിസംബർ 15-16 തീയതികളിൽ ഹാഷിമൈറ്റ് കിംഗ്ഡം ഓഫ് ജോർദാൻ സന്ദർശിച്ചു.List of Outcomes Visit of Prime Minister to Jordan
December 15th, 11:52 pm
During the meeting between PM Modi and HM King Abdullah II of Jordan, several MoUs were signed. These include agreements on New and Renewable Energy, Water Resources Management & Development, Cultural Exchange and Digital Technology.India and Mongolia's relationship is one of deep spiritual and emotional connection: PM Modi
October 14th, 01:15 pm
In his remarks at the joint press meet, PM Modi said that India and Mongolia will work together to amplify the voice of the Global South. He announced that next year, the holy relics of Lord Buddha’s two great disciples — Sariputra and Maudgalyayana — will be sent from India to Mongolia. He noted that both the countries’ private sectors are exploring new opportunities for collaboration in areas such as energy, critical minerals, rare earths, digital technology, mining, agriculture, dairy, and cooperatives.പ്രധാനമന്ത്രി സെപ്റ്റംബർ 25-ന് ഉത്തർപ്രദേശും രാജസ്ഥാനും സന്ദർശിക്കും
September 24th, 06:25 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബർ 25-ന് ഉത്തർപ്രദേശും രാജസ്ഥാനും സന്ദർശിക്കും. ഗ്രേറ്റർ നോയിഡയിൽ രാവിലെ 9.30-ന് ‘ഉത്തർപ്രദേശ് അന്താരാഷ്ട്ര വ്യാപാര പ്രദർശനം-2025’ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും.79-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയിലെ പ്രധാന ഭാഗങ്ങൾ
August 15th, 03:52 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 79-ാം സ്വാതന്ത്ര്യദിനമായ ഇന്നു ഡൽഹിയിലെ ചെങ്കോട്ടയുടെ കൊത്തളത്തിൽനിന്നു രാജ്യത്തെ അഭിസംബോധന ചെയ്തു. 103 മിനിറ്റു നീണ്ട ശ്രീ മോദിയുടെ അഭിസംബോധന ചെങ്കോട്ടയിൽനിന്നുള്ള ഏറ്റവും ദൈർഘ്യമേറിയതും നിർണായകവുമായ പ്രസംഗമായിരുന്നു, 2047 ആകുമ്പോഴേക്കും വികസിത ഇന്ത്യ എന്ന നേട്ടത്തിനായുള്ള ധീരമായ രൂപരേഖ അവതരിപ്പിച്ചു. സ്വയംപര്യാപ്തത, നവീകരണം, പൗരശാക്തീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ അഭിസംബോധന. മറ്റുള്ളവരെ ആശ്രയിക്കുന്ന രാജ്യമെന്ന നിലയിൽനിന്ന് ആഗോളതലത്തിൽ ആത്മവിശ്വാസമുള്ളതും സാങ്കേതികമായി പുരോഗമിച്ചതും സാമ്പത്തികമായി സ്ഥിരതയുള്ളതുമായ രാജ്യത്തിലേക്കുള്ള ഇന്ത്യയുടെ യാത്ര അദ്ദേഹം എടുത്തുകാട്ടി.