ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
December 06th, 08:14 pm
ഹിന്ദുസ്ഥാൻ ടൈംസ് ഉച്ചകോടിയിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി വിശിഷ്ടാതിഥികൾ ഇവിടെയുണ്ട്. സംഘാടകരെയും അവരുടെ അഭിപ്രായങ്ങൾ പങ്കുവെച്ച എല്ലാ സഹപ്രവർത്തകരെയും ഞാൻ അഭിനന്ദിക്കുന്നു. ശോഭന ജി രണ്ട് കാര്യങ്ങൾ പരാമർശിച്ചു, അത് ഞാൻ ശ്രദ്ധിച്ചു. ഒന്നാമതായി, മോദി ജി കഴിഞ്ഞ തവണ സന്ദർശിച്ചപ്പോൾ അദ്ദേഹം ഇത് നിർദ്ദേശിച്ചിരുന്നുവെന്ന് അവർ പറഞ്ഞു. ഈ രാജ്യത്ത് ആരും മാധ്യമ സ്ഥാപനങ്ങളോട് അവരുടെ ജോലി ചെയ്യാൻ പറയാൻ ധൈര്യപ്പെടുന്നില്ല. പക്ഷേ ഞാൻ പറഞ്ഞു, ശോഭന ജിയും സംഘവും ഈ ജോലി വളരെ ആവേശത്തോടെ ചെയ്തതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ പ്രദർശനം കണ്ട് തിരിച്ചെത്തിയതിനാൽ പറയട്ടെ, രാജ്യത്തെ സംബന്ധിച്ചിടത്തോളം എല്ലാവരും തീർച്ചയായും ഇത് സന്ദർശിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഈ ഫോട്ടോഗ്രാഫർ സുഹൃത്തുക്കൾ ഓരോ നിമിഷവും പകർത്തിയിരിക്കുന്നത് അത് അനശ്വരമാക്കുന്ന രീതിയിലാണ്. അവർ പറഞ്ഞ രണ്ടാമത്തെ കാര്യം, അത് ഞാൻ മനസ്സിലാകുന്നത് ഇങ്ങനെയാണ്, നിങ്ങൾ രാജ്യത്തെ സേവിക്കുന്നത് തുടരണമെന്ന് അവർക്ക് പറയാമായിരുന്നു, പക്ഷേ ഹിന്ദുസ്ഥാൻ ടൈംസ് പറഞ്ഞത് നിങ്ങൾ ഇതുപോലെ രാജ്യത്തെ സേവിക്കുന്നത് തുടരണമെന്നാണ്, ഇതിനും ഞാൻ എന്റെ പ്രത്യേക നന്ദി അറിയിക്കുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടി 2025-നെ അഭിസംബോധന ചെയ്തു
December 06th, 08:13 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഇന്ന് നടന്ന ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടി 2025-നെ അഭിസംബോധന ചെയ്തു. ചടങ്ങിൽ സംസാരിക്കവെ, ഉച്ചകോടിയിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി വിശിഷ്ടാതിഥികൾ പങ്കെടുത്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘാടകർക്കും ചിന്തകൾ പങ്കുവച്ച ഏവർക്കും അദ്ദേഹം ആശംസകൾ നേർന്നു. ശോഭനാജി താൻ ശ്രദ്ധയോടെ നിരീക്ഷിച്ച രണ്ട് കാര്യങ്ങൾ സൂചിപ്പിച്ചതായി ശ്രീ മോദി പറഞ്ഞു. അതിലൊന്ന്, താൻ മുമ്പ് സന്ദർശിച്ചപ്പോൾ ഒരു നിർദ്ദേശം നൽകിയതിനെക്കുറിച്ചാണ്. മാധ്യമ സ്ഥാപനങ്ങളോട് അപൂർവമായി മാത്രമേ അങ്ങനെ ചെയ്യാറുള്ളൂവെങ്കിലും താൻ അത് ചെയ്തിരുന്നു. ശോഭനജിയും അവരുടെ ടീമും അത് ആവേശത്തോടെ നടപ്പിലാക്കിയതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. പ്രദർശനം സന്ദർശിച്ചപ്പോൾ, അനശ്വരമാംവിധം ഫോട്ടോഗ്രാഫർമാർ നിമിഷങ്ങൾ പകർത്തിയതു കണ്ടപ്പോൾ താൻ അത്ഭുതപ്പെട്ടതായി പറഞ്ഞ പ്രധാനമന്തരി, അത് എല്ലാവരും കാണണമെന്നും ആവശ്യപ്പെട്ടു. ശോഭനാജിയുടെ രണ്ടാമത്തെ വിഷയത്തെക്കുറിച്ച് പരാമർശിച്ച ശ്രീ മോദി, അത് താൻ രാജ്യത്തെ തുടർന്നും സേവിക്കണമെന്നുള്ള വെറുമൊരു ആഗ്രഹമല്ലെന്നും, ഹിന്ദുസ്ഥാൻ ടൈംസ് തന്നെ താൻ ഇതേ രീതിയിൽ സേവനം തുടരണമെന്ന് പറയുന്നതായാണ് താൻ കരുതുന്നതെന്നും അഭിപ്രായപ്പെടുകയും അതിന് പ്രത്യേക നന്ദി രേഖപ്പെടുത്തുകയും ചെയ്തുSkyroot’s Infinity Campus is a reflection of India’s new vision, innovation and the power of our youth: PM Modi
November 27th, 11:01 am
PM Modi inaugurated Skyroot’s Infinity Campus in Hyderabad, extending his best wishes to the founders Pawan Kumar Chandana and Naga Bharath Daka. Lauding the Gen-Z generation, he remarked that they have taken full advantage of the space sector opened by the government. The PM highlighted that over the past decade, a new wave of startups has emerged across perse sectors and called upon everyone to make the 21st century the century of India.Prime Minister Shri Narendra Modi inaugurates Skyroot’s Infinity Campus in Hyderabad via video conferencing
November 27th, 11:00 am
PM Modi inaugurated Skyroot’s Infinity Campus in Hyderabad, extending his best wishes to the founders Pawan Kumar Chandana and Naga Bharath Daka. Lauding the Gen-Z generation, he remarked that they have taken full advantage of the space sector opened by the government. The PM highlighted that over the past decade, a new wave of startups has emerged across perse sectors and called upon everyone to make the 21st century the century of India.Mahagathbandhan is a bundle of lies: PM Modi in Arrah, Bihar
November 02nd, 02:00 pm
Massive crowd attended PM Modi’s public rally in Arrah, Bihar, today. Addressing the gathering, the PM said that when he sees the enthusiasm of the people, the resolve for a Viksit Bihar becomes even stronger. He emphasized that a Viksit Bihar is the foundation of a Viksit Bharat and explained that by a Viksit Bihar, he envisions strong industrial growth in the state and employment opportunities for the youth within Bihar itself.PM Modi addresses large public gatherings in Arrah and Nawada, Bihar
November 02nd, 01:45 pm
Massive crowd attended PM Modi’s rallies in Arrah and Nawada, Bihar, today. Addressing the gathering in Arrah, the PM said that when he sees the enthusiasm of the people, the resolve for a Viksit Bihar becomes even stronger. He emphasized that a Viksit Bihar is the foundation of a Viksit Bharat and explained that by a Viksit Bihar, he envisions strong industrial growth in the state and employment opportunities for the youth within Bihar itself.പ്രധാനമന്ത്രി നവംബർ 3-ന് ESTIC 2025 ഉദ്ഘാടനം ചെയ്യും
November 02nd, 09:29 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ മൂന്നിനു രാവിലെ 9.30നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ‘ഉയർന്നുവരുന്ന ശാസ്ത്ര-സാങ്കേതിക നൂതനാശയ സമ്മേളനം (Emerging Science, Technology & Innovation Conclave - ESTIC) 2025’ ഉദ്ഘാടനം ചെയ്യും. തുടർന്ന്, പ്രധാനമന്ത്രി ചടങ്ങിനെ അഭിസംബോധന ചെയ്യും.നവംബർ ഒന്നിന് പ്രധാനമന്ത്രി ഛത്തീസ്ഗഢ് സന്ദർശിക്കും
October 31st, 12:02 pm
'ദിൽ കി ബാത്ത്' പരിപാടിയുടെ ഭാഗമായി രാവിലെ 10 മണിയോടെ, നവ റായ്പൂർ അടൽ നഗറിലെ ശ്രീ സത്യസായി സഞ്ജീവനി ആശുപത്രിയിൽ നടക്കുന്ന 'ജീവിതസമ്മാനം' ചടങ്ങിൽ, വിജയകരമായി ചികിത്സ ലഭിച്ച, ജന്മനാ ഹൃദ്രോഗികളായ 2500 കുട്ടികളുമായി അദ്ദേഹം സംവദിക്കും.NDA freed Bihar from Naxalism and Maoist terror — now you can live and vote fearlessly: PM Modi in Begusarai
October 24th, 12:09 pm
Addressing a massive public rally in Begusarai, PM Modi stated, On one side, there is the NDA, an alliance with mature leadership, and on the other, there is the 'Maha Lathbandhan'. He highlighted that nearly 90% of purchases in the country are of Swadeshi products, benefiting small businesses. The PM remarked that the NDA has freed Bihar from Naxalism and Maoist terror, and that every vote of the people of Bihar will help build a peaceful, prosperous state.We’re connecting Bihar’s heritage with employment, creating new opportunities for youth: PM Modi in Samastipur
October 24th, 12:04 pm
Ahead of the Bihar Assembly elections, PM Modi kickstarted the NDA’s campaign by addressing a grand public meeting in Samastipur, Bihar. He said, “The trumpet of the grand festival of democracy has sounded. The entire Bihar is saying, ‘Phir Ek Baar NDA Sarkar!’” Remembering Bharat Ratna Jan Nayak Karpoori Thakur ji, the PM said, “It is only due to his blessings that people like us, who come from humble and backward families, are able to stand on this stage today.”PM Modi addresses enthusiastic crowds in Bihar’s Samastipur and Begusarai
October 24th, 12:00 pm
Ahead of the Bihar Assembly elections, PM Modi kickstarted the NDA’s campaign by addressing massive gatherings in Samastipur and Begusarai, Bihar. He said, “The trumpet of the grand festival of democracy has sounded. The entire Bihar is saying, ‘Phir Ek Baar NDA Sarkar!’” Remembering Bharat Ratna Jan Nayak Karpoori Thakur ji, the PM remarked, “It is only due to his blessings that people like us, who come from humble and backward families, are able to stand on this stage today.”ആന്ധ്രാപ്രദേശിലെ കർണൂലിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 16th, 03:00 pm
ആന്ധ്രപ്രദേശ് ഗവർണർ എസ്. അബ്ദുൾ നസീർ ജി; ജനപ്രിയനും കഠിനാധ്വാനിയുമായ മുഖ്യമന്ത്രി ശ്രീ ചന്ദ്രബാബു നായിഡു ജി; കേന്ദ്ര മന്ത്രിമാരായ കെ. റാംമോഹൻ നായിഡു ജി; ചന്ദ്രശേഖർ പെമ്മസാനി ജി; ഭൂപതിരാജു ശ്രീനിവാസ വർമ്മ ജി; ഉപമുഖ്യമന്ത്രി പവൻ കല്യാൺ ജി; സംസ്ഥാന ഗവൺമെന്റിലെ മന്ത്രി നാരാ ലോകേഷ് ജി; മറ്റ് എല്ലാ മന്ത്രിമാരും ; ബിജെപി സംസ്ഥാന പ്രസിഡന്റ് പി.വി.എൻ. മാധവ് ജി; പാർലമെന്റ് അംഗങ്ങളേ, എംഎൽഎമാരേ, ഞങ്ങളെ അനുഗ്രഹിക്കാൻ ഇവിടെ ഇത്രയധികം ഒത്തുകൂടിയ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ!ആന്ധ്രാപ്രദേശിലെ കുർണൂലിൽ 13,430 കോടി രൂപയുടെ രാഷ്ട്ര വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും നാടിന് സമർപ്പിക്കുകയും ചെയ്തു
October 16th, 02:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആന്ധ്രാപ്രദേശിലെ കുർണൂലിൽ വെച്ച്, ഏകദേശം 13,430 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഹോബിലത്തെ നരസിംഹ സ്വാമിക്കും ശ്രീ മഹാനന്ദീശ്വര സ്വാമിക്കും പ്രണാമം അർപ്പിച്ചു. എല്ലാവരുടെയും ക്ഷേമത്തിനായി അദ്ദേഹം മന്ത്രാലയത്തിലെ ഗുരു ശ്രീ രാഘവേന്ദ്ര സ്വാമിയിൽ നിന്ന് അനുഗ്രഹം തേടുകയും ചെയ്തു.ഡൽഹിയിലെ യശോഭൂമിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് 2025-ൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
October 08th, 10:15 am
കാബിനറ്റിലെ എന്റെ സഹപ്രവർത്തകൻ ജ്യോതിരാദിത്യ സിന്ധ്യ ജി, സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി ജി, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, വിദേശങ്ങളിൽ നിന്നുള്ള ഞങ്ങളുടെ അതിഥികൾ, ടെലികോം മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിശിഷ്ട വ്യക്തികളേ , ഇവിടെ സന്നിഹിതരായ വിവിധ കോളേജുകളിൽ നിന്നുള്ള എന്റെ യുവ സുഹൃത്തുക്കൾ, മഹതികളേ, മാന്യരേ!ഇന്ത്യാ മൊബൈൽ കോൺഗ്രസിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
October 08th, 10:00 am
ഏഷ്യയിലെ ഏറ്റവും വലിയ ടെലികോം, മാധ്യമ, സാങ്കേതിക പരിപാടിയായ ഇന്ത്യാ മൊബൈൽ കോൺഗ്രസ് (IMC) 2025 ന്റെ 9-ാമത് എഡിഷൻ ഇന്ന് ന്യൂഡൽഹിയിലെ യശോഭൂമിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യാ മൊബൈൽ കോൺഗ്രസിന്റെ പ്രത്യേക എഡിഷനിലേക്ക് എല്ലാ വിശിഷ്ട വ്യക്തികളെയും സ്വാഗതം ചെയ്ത ശ്രീ മോദി, സാമ്പത്തിക തട്ടിപ്പ് തടയൽ, ക്വാണ്ടം കമ്മ്യൂണിക്കേഷൻ, 6G, ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ, സെമികണ്ടക്ടറുകൾ എന്നിവയുൾപ്പെടെ നിരവധി നിർണായക വിഷയങ്ങളിൽ നിരവധി സ്റ്റാർട്ടപ്പുകൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഇത്തരം സുപ്രധാന വിഷയങ്ങളെക്കുറിച്ചുള്ള അവതരണങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നത്, ഇന്ത്യയുടെ സാങ്കേതിക ഭാവി കഴിവുള്ള കൈകളിലാണെന്ന വിശ്വാസത്തെ ശക്തിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പരിപാടിക്കും എല്ലാ പുതിയ സംരംഭങ്ങൾക്കും അദ്ദേഹം ആശംസകൾ നേർന്നു.ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ 9-ാമത് പതിപ്പ് ഒക്ടോബർ 8 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
October 07th, 10:27 am
ഏഷ്യയിലെ ഏറ്റവും വലിയ ടെലികോം, മാധ്യമ ,സാങ്കേതിക പരിപാടിയായ ഇന്ത്യ മൊബൈൽ കോൺഗ്രസ് (ഐഎംസി) 2025 ന്റെ 9-ാമത് പതിപ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഒക്ടോബർ 8 ന് രാവിലെ 9:45 ന് ന്യൂഡൽഹിയിലെ യശോഭൂമിയിൽ ഉദ്ഘാടനം ചെയ്യും.ഒഡിഷയിലെ ഝാർസുഗുഡയിൽ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
September 27th, 11:45 am
ഇവിടെയുള്ള ചില യുവ സുഹൃത്തുക്കൾ നിരവധി കലാസൃഷ്ടികൾ കൊണ്ടുവന്നിട്ടുണ്ട്. ഒഡിഷയുടെ കലയോടുള്ള സ്നേഹം ലോകപ്രശസ്തമാണ്. നിങ്ങളുടെ എല്ലാവരിൽ നിന്നും ഞാൻ ഈ സമ്മാനങ്ങൾ സ്വീകരിക്കുന്നു, എന്റെ SPG സഹപ്രവർത്തകരോട് ഈ സമ്മാനങ്ങളെല്ലാം നിങ്ങളിൽ നിന്ന് ശേഖരിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ പേരും വിലാസവും പിന്നിൽ എഴുതിയാൽ, തീർച്ചയായും നിങ്ങൾക്ക് എന്നിൽ നിന്ന് ഒരു കത്ത് ലഭിക്കും. അവിടെ, പിന്നിൽ, ഒരു കുട്ടി വളരെ നേരം എന്തോ പിടിച്ചിരിക്കുന്നത് ഞാൻ കാണുന്നു. അവന്റെ കൈകൾ വേദനിക്കുന്നുണ്ടാകണം. ദയവായി അവനെ സഹായിക്കുകയും അതും കൂടി ശേഖരിക്കുകയും ചെയ്യുക. പിന്നിൽ നിങ്ങളുടെ പേര് എഴുതിയിട്ടുണ്ടെങ്കിൽ, ഞാൻ തീർച്ചയായും നിങ്ങൾക്ക് എഴുതാം. ഈ കലാസൃഷ്ടികൾ തയ്യാറാക്കിയതിന് നിങ്ങളുടെ ഈ സ്നേഹത്തിന് എല്ലാ യുവാക്കൾക്കും യുവതികൾക്കും കൊച്ചുകുട്ടികൾക്കും ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒഡിഷയിലെ ഝാർസുഗുഡയിൽ 60,000 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിച്ചു
September 27th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒഡിഷയിലെ ഝാർസുഗുഡയിൽ 60,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. സമ്മേളനത്തെ അഭിസംബോധന ചെയ്ത്, ചടങ്ങിൽ സന്നിഹിതരായ എല്ലാ വിശിഷ്ട വ്യക്തികൾക്കും പ്രധാനമന്ത്രി അഭിവാദ്യമർപ്പിച്ചു. നവരാത്രി ഉത്സവത്തിൻ്റെ ഈ പുണ്യദിനങ്ങളിൽ, മാതാ സമലായിയുടെയും മാതാ രാമചന്ദിയുടെയും പുണ്യഭൂമി സന്ദർശിക്കാനും അവിടെ ഒത്തുചേർന്ന ജനങ്ങളെ കാണാനും തനിക്ക് ഭാഗ്യം ലഭിച്ചതായി ശ്രീ മോദി പറഞ്ഞു. പരിപാടിയിൽ ധാരാളം അമ്മമാരുടെയും സഹോദരിമാരുടെയും സാന്നിധ്യം അദ്ദേഹം ശ്രദ്ധയിൽപ്പെടുത്തി. അവരുടെ അനുഗ്രഹങ്ങളാണ് ശക്തിയുടെ യഥാർത്ഥ ഉറവിടമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ജനങ്ങൾക്ക് അഭിവാദ്യം അർപ്പിക്കുകയും ചെയ്തു.ശാസ്ത്ര-വ്യാവസായിക ഗവേഷണ വകുപ്പിന്റെ “ശേഷിവർധനയും മാനവവിഭവശേഷി വികസനവും” പദ്ധതിക്കു കേന്ദ്രമന്ത്രിസഭാംഗീകാരം
September 24th, 05:38 pm
ശാസ്ത്ര-വ്യാവസായിക ഗവേഷണ വകുപ്പിന്റെ “ശേഷിവർധനയും മാനവവിഭവശേഷി വികസനവും” പദ്ധതിക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ശാസ്ത്ര വ്യാവസായിക ഗവേഷണ വകുപ്പിന്റെ ശാസ്ത്ര വ്യാവസായിക ഗവേഷണ കൗൺസിൽ (DSIR/CSIR) സമർപ്പിച്ച പദ്ധതിക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് അംഗീകാരം നൽകിയത്. 2021-22 മുതൽ 2025-26 വരെയുള്ള പതിനഞ്ചാം ധനകാര്യ കമ്മീഷൻ കാലയളവിൽ ആകെ 2277.397 കോടി രൂപ ചെലവഴിച്ചാണു പദ്ധതി നടപ്പാക്കുക.രാജ്യത്ത് നിർണായക ധാതു പുനഃചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിനായി 1,500 കോടി രൂപയുടെ പ്രോത്സാഹന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
September 03rd, 07:16 pm
രാജ്യത്ത് നിർണായക ധാതുക്കൾ, ദ്വിതീയ സ്രോതസ്സുകളിൽ നിന്ന് വേർതിരിച്ച് ഉൽപ്പാദിപ്പിക്കുന്നതിനുള്ള ശേഷി വികസനത്തിനായി 1,500 കോടി രൂപയുടെ പ്രോത്സാഹന പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.