ഇന്ത്യയുടെ പ്രതിരോധ ശക്തി, നൂതനാശയങ്ങൾ, കൂട്ടായ പരിശ്രമങ്ങൾ എന്നിവ പ്രധാനമന്ത്രി മോദി മൻ കി ബാത്തിൽ എടുത്തുകാണിച്ചു

July 26th, 11:30 am

Prime Minister Narendra Modi addressed the nation through Mann Ki Baat. In his speech, he highlighted important topics such as Kargil Vijay Diwas, Catch the Rain campaign, India's space sector prowess, Science Olympiads, Environmental conservation, Khadi and more. He called upon the citizens to share their ideas and suggestions for Independence Day through MyGov.

ഹരിയാനയിലെ ജീന്ദിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

July 17th, 12:00 pm

ഹരിയാന ഗവർണർ ശ്രീ അസിം ഘോഷ് ജി, ജനപ്രിയനും ഊർജ്ജസ്വലനുമായ മുഖ്യമന്ത്രി നായബ് സിംഗ് സൈനി ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ അശ്വിനി വൈഷ്ണവ് ജി, ഇവിടെ സന്നിഹിതരായിട്ടുള്ള മറ്റ് ജനപ്രതിനിധികളേ, സാങ്കേതികവിദ്യയിലൂടെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഞങ്ങളോടൊപ്പം പങ്കുചേർന്നിരിക്കുന്ന ഹരിയാനയിലെ എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ!

ഹരിയാണയിലെ ജീന്ദിൽ 14,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും സമർപ്പണവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നി‍ർവഹിച്ചു

July 17th, 11:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹരിയാണയിലെ ജീന്ദിൽ 14,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും സമർപ്പണവും നി‍‍ർവഹിച്ചു. ചടങ്ങ് നടക്കുന്നിടത്ത് എത്തിയ പ്രധാനമന്ത്രി അഗാധമായ സന്തോഷം പ്രകടിപ്പിക്കുകയും ശക്തിപീഠമായ മാതാ ജയന്തിയുടെ സവിശേഷമായ അനുഗ്രഹമുള്ള ഈ പ്രദേശത്തിന്റെ സമ്പന്നമായ ചരിത്രപരവും ആയോധനപരവും ആത്മീയവുമായ പൈതൃകത്തെ ഉയർത്തിക്കാട്ടുകയും ചെയ്തു. സംഘടനാ ചുമതലകൾക്കായി പതിറ്റാണ്ടുകൾക്ക് മുമ്പ് നടത്തിയ ഈ നഗരത്തിലേക്കുള്ള തന്റെ ആദ്യ സന്ദർശനങ്ങൾ അനുസ്മരിച്ച അദ്ദേഹം, തനിക്ക് ലഭിച്ച മുറാ പോത്തിന്റെ പാൽ ഉൽപ്പന്നങ്ങൾ, ദേശി ബുറ, ഘേവർ തുടങ്ങിയ പ്രാദേശിക വിഭവങ്ങളുമായി അന്തർലീനമായിരിക്കുന്ന മറക്കാനാവാത്ത സ്നേഹത്തെ സ്നേഹപൂർവ്വം ഓർമ്മിച്ചു. ഇത് ഒരു സാധാരണ ഭൂമിയല്ല; ഇത് ചരിത്രത്തിന്റെയും വീര്യത്തിന്റെയും മതത്തിന്റെയും അങ്ങേയറ്റത്തെ അഭിമാനത്തിന്റെയും വിശാല ഭൂമിയാണ്, ശ്രീ മോദി നിരീക്ഷിച്ചു.

ഓസ്‌ട്രേലിയൻ ഗവർണർ ജനറലുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

July 09th, 01:55 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മെൽബണിൽ വെച്ച് ഓസ്‌ട്രേലിയൻ ഗവർണർ ജനറൽ സാം മോസ്റ്റിൻ എ.സിയുമായി കൂടിക്കാഴ്ച നടത്തി.

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലെ പ്രംബനൻ ക്ഷേത്ര സമുച്ചയം സന്ദർശിച്ച് പ്രധാനമന്ത്രി

July 08th, 01:46 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള യോ​ഗ്യകാർത്തയിലെ പ്രംബനൻ ക്ഷേത്ര സമുച്ചയം സന്ദർശിച്ചു. സവിശേഷ സൗഹാർദ്ദ സൂചകമായി ഇന്തോനേഷ്യൻ പ്രസിഡന്റ് ശ്രീ. പ്രബോവോ സുബിയാന്റോ പ്രധാനമന്ത്രിയോടൊപ്പം ക്ഷേത്ര സന്ദർശനത്തിൽ പങ്കെടുത്തു. ക്ഷേത്ര സമുച്ചയത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) സംരക്ഷണ, പുനരുദ്ധാരണ പദ്ധതിക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ഒരു ഫലകം ഇരു നേതാക്കളും ചേർന്ന് അനാച്ഛാദനം ചെയ്തു.

ഇന്തോനേഷ്യയിലെ കമ്മ്യൂണിറ്റി പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

July 07th, 11:47 pm

നിങ്ങൾ ഇത്രയും ഗംഭീരമായ ഒരു പരിപാടി സംഘടിപ്പിച്ചു. ഊർജ്ജസ്വലമായ ഇന്ത്യയുടെ ജീവിക്കുന്ന രൂപമാണ് നിങ്ങൾ. ഇന്ന് ഇവിടെ ഒത്തുകൂടിയ ഇത്രയധികം ആളുകളെ കാണുന്നത് ശരിക്കും സന്തോഷകരമാണ്. സുഹൃത്തുക്കളേ, ഇത്തവണ ഞാൻ ഒറ്റയ്ക്കല്ല ഇവിടെ വന്നത്. എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് പ്രബോവോ ഇന്ന് എന്നോടൊപ്പം ചേരുന്നു.

ജക്കാർത്തയിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

July 07th, 05:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജക്കാർത്തയിൽ ഇന്ത്യൻ സമൂഹത്തിന്റെ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ എത്തിയ അദ്ദേഹത്തിന് പ്രവാസി സമൂഹവും ഇന്തോനേഷ്യൻ സുഹൃത്തുക്കളും ചേർന്ന് ഊഷ്മളവും ആവേശഭരിതവുമായ സ്വീകരണം നൽകി. ഒരു സവിശേഷ ബഹുമതിയെന്നോണം ഇന്തോനേഷ്യൻ റിപ്പബ്ലിക് പ്രസിഡന്റ് പ്രബോവോ സുബിയാന്തോയും പ്രധാനമന്ത്രിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു.

India-Indonesia Joint Statement on the State Visit by Prime Minister of India to Indonesia

July 07th, 05:15 pm

At the invitation of Indonesian President Prabowo Subianto, PM Modi is on a State Visit to Indonesia from 6-8 July 2026. PM Modi's visit reflects the shared commitment of the two leaders to achieve a substantial upward trajectory in the India-Indonesia Comprehensive Strategic Partnership. The two leaders held discussions at Istana Merdeka in Jakarta, covering the full spectrum of bilateral relations.

ഇന്തോനേഷ്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ബിൻതാങ് അദിപൂർണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ' പ്രധാനമന്ത്രിക്ക് സമ്മാനിച്ച് ഇന്തോനേഷ്യൻ പ്രസിഡന്റ്

July 07th, 03:27 pm

ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയിൽ നിന്ന് പ്രധാനമന്ത്രി ഇന്ന് 'ബിൻതാങ് അദിപൂർണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ' എന്ന പരമോന്നത ബഹുമതി ഏറ്റുവാങ്ങി. റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയാണ് ഈ പുരസ്കാരം. ഇന്ത്യ-ഇന്തോനേഷ്യ ബന്ധം ശക്തമാക്കുന്നതിൽ പ്രധാനമന്ത്രി നൽകിയ നേതൃത്വത്തിനും ശ്രദ്ധേയമായ സംഭാവനകൾക്കുമുള്ള അംഗീകാരമായാണ് ഈ ബഹുമതി സമ്മാനിച്ചത്. ഇന്ത്യയിലെയും ഇന്തോനേഷ്യയിലെയും ജനങ്ങൾക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സാംസ്കാരിക ബന്ധങ്ങൾക്കുമായി പ്രധാനമന്ത്രി ഈ പുരസ്കാരം സമർപ്പിച്ചു.

ഇന്തോനേഷ്യൻ പാർലമെന്റിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോ​ധനയുടെ മലയാളം പരിഭാഷ

July 07th, 03:15 pm

ഇന്ന് നിങ്ങൾക്കിടയിൽ ഇവിടെയായിരിക്കാൻ കഴിഞ്ഞത് എനിക്ക് ലഭിച്ച വലിയൊരു ബഹുമതിയും അം​ഗീകാരവുമാണ്. 140 കോടി ഇന്ത്യക്കാരുടെ പ്രതിനിധിയായും ജനാധിപത്യത്തിന്റെ മാതാവായ രാജ്യത്തിലെ ഒരു അഭിമാനിയായ പൗരനായും ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും ഹൃദയം നിറഞ്ഞ ആശംസകളും മംഗളങ്ങളും അറിയിച്ചുകൊണ്ട് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നു.

ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

July 07th, 03:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജക്കാർത്തയിൽ ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്തു. ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം.

ഇന്തോനേഷ്യൻ പ്രസിഡന്റുമായി ഔദ്യോഗിക ചർച്ചകൾ നടത്തി പ്രധാനമന്ത്രി

July 07th, 02:51 pm

ഇന്തോനേഷ്യയിലേക്കുള്ള തന്റെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഇന്ന് ഇസ്താന മെർദേക്കയിൽ ഇന്തോനേഷ്യൻ റിപ്പബ്ലിക് പ്രസിഡന്റ് പ്രബോവോ സുബിയാന്റോ ഊഷ്മളമായി വരവേൽക്കുകയും ആചാരപരമായ സ്വീകരണം നൽകുകയും ചെയ്തു. 2025 ജനുവരിയിൽ ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രസിഡന്റ് പ്രബോവോ നടത്തിയ ഇന്ത്യാ സന്ദർശനത്തിനുശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

നേട്ടങ്ങളുടെ പട്ടിക : പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യൻ സന്ദർശനം

July 07th, 01:03 pm

സമാധാനപരമായ ആവശ്യങ്ങൾക്കായി ബഹിരാകാശ പര്യവേക്ഷണത്തിലും ഉപയോഗത്തിലുമുള്ള സഹകരണം സംബന്ധിച്ച ചട്ടക്കൂട് കരാറിന്റെ വിപുലീകരണം

ഇന്തോനേഷ്യൻ പ്രസിഡന്റുമായുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ

July 07th, 11:21 am

അടുത്ത വർഷങ്ങളിൽ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ബന്ധം പുതിയ ഊർജ്ജവും ആത്മവിശ്വാസവും ആഴമേറിയ തന്ത്രപ്രധാനമായ വ്യാപ്തിയും കൈവരിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി മോദി ജക്കാർത്തയിലെത്തി ചേർന്നു

July 06th, 05:03 pm

പ്രധാനമന്ത്രി മോദി ഇന്തോനേഷ്യയിലെ ജക്കാർത്തയിലെത്തി ചേർന്നു. ഊഷ്മളമായ, സ്വാഗതാർഹമായ രീതിയിൽ, പ്രസിഡൻ്റ് പ്രബോവോ സുബിയാൻ്റോ പ്രധാനമന്ത്രി മോദിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു

ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലേക്കുള്ള പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിൻ്റെ മുന്നോടിയായുള്ള പ്രസ്താവന

July 06th, 09:00 am

ഇന്തോനേഷ്യൻ റിപ്പബ്ലിക് പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുടെ ക്ഷണപ്രകാരം ജൂലൈ 6 മുതൽ 8 വരെ ഞാൻ ഇന്തോനേഷ്യ സന്ദർശിക്കും. 2018-ലെ എന്റെ ആദ്യ ഇന്തോനേഷ്യ സന്ദർശന വേളയിലാണ് ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയർത്തിയത്. നമ്മുടെ ഉഭയകക്ഷി ബന്ധം ഈ പദവിയിലേക്ക് ഉയർത്തിയ ശേഷമുള്ള എന്റെ ആദ്യ ഔദ്യോഗിക ഉഭയകക്ഷി സന്ദർശനമാണിത്. കൂടാതെ 2025 ജനുവരി 26-ലെ നമ്മുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രസിഡന്റ് പ്രബോവോയുടെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിൻ്റെ തുടർച്ചയുമാണിത്. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ ശക്തമായ സാംസ്കാരിക ബന്ധങ്ങളും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങളും പങ്കിടുന്നു. എന്റെ ഈ സന്ദർശനം നമ്മുടെ ബഹുമുഖ പങ്കാളിത്തത്തിന്റെ എല്ലാ വശങ്ങളെയും കൂടുതൽ ആഴമുള്ളതാക്കും. ഈ സന്ദർശന വേളയിൽ ഞാൻ ഇന്തോനേഷ്യയിലെ ഇന്ത്യൻ പ്രവാസികളുമായി ആശയവിനിമയം നടത്തുകയും പ്രസിഡന്റ് പ്രബോവോയോടൊപ്പം യോഗ്യകാർത്തയിലെ പ്രംബാനൻ ക്ഷേത്ര സമുച്ചയം സന്ദർശിക്കുകയും ചെയ്യും. ഇത് നമ്മുടെ അടുത്ത സാംസ്കാരിക ബന്ധത്തിന്റെ ഉദാത്തമായ മറ്റൊരു തെളിവാണ്.

പ്രധാനമന്ത്രിയുടെ ഇൻഡോനേഷ്യ-ഓസ്ട്രേലിയ-ന്യൂസിലൻഡ് സന്ദർശനം

July 03rd, 08:42 pm

ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂലൈ 6 മുതൽ 8 വരെ ഇൻഡോനേഷ്യ സന്ദർശിക്കും. പ്രധാനമന്ത്രിയുടെ നാലാമത്തെ ഇൻഡോനേഷ്യൻ സന്ദർശനമാണിത്. 2018 മെയ് മാസത്തിൽ ഇന്ത്യ-ഇൻഡോനേഷ്യ ബന്ധം സമഗ്ര തന്ത്രപരമായ പങ്കാളിത്ത തലത്തിലേക്ക് ഉയർത്തിയശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഉഭയകക്ഷിസന്ദർശനമാണിത്. സന്ദർശനവേളയിൽ പ്രധാനമന്ത്രി പ്രസിഡന്റ് പ്രബോവോയുമായി ഉഭയകക്ഷിചർച്ചകൾ നടത്തും. പങ്കാളിത്തത്തിൽ കൈവരിച്ച പുരോഗതിയും അവലോകനംചെയ്യും. ജക്കാർത്തയിൽ പ്രധാനമന്ത്രി ഇന്ത്യൻ പ്രവാസികളുടെ ബൃഹത്തായ കൂട്ടായ്മയെ അഭിസംബോധനചെയ്യും. ഇന്ത്യയും ഇൻഡോനേഷ്യയും ജനങ്ങൾ തമ്മിലുള്ള ചരിത്രപരവും ഊഷ്മളവുമായ ബന്ധമാണു പങ്കിടുന്നത്. ഈ സവിശേഷമായ ബന്ധം നിലനിർത്തി, പ്രധാനമന്ത്രി ഇൻഡോനേഷ്യയിലെ പ്രമുഖ UNESCO ലോക പൈതൃകകേന്ദ്രമായ യോഗ്യകർത്തയിലെ പ്രംബാനൻ ക്ഷേത്രസമുച്ചയം സന്ദർശിക്കും.

The Indian Navy stands as the guardian of the Indian Ocean: PM Modi says on board the INS Vikrant

October 20th, 10:30 am

In his address to the armed forces personnel on board INS Vikrant, PM Modi extended heartfelt Diwali greetings to the countrymen. He highlighted that, inspired by Chhatrapati Shivaji Maharaj, the Indian Navy has adopted a new flag. Recalling various operations, the PM emphasized that India stands ready to provide humanitarian assistance anywhere in the world. He also noted that over 100 districts have now fully emerged from Maoist terror.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഐഎൻഎസ് വിക്രാന്തിൽ ദീപാവലി ആഘോഷിച്ചു

October 20th, 10:00 am

ഐഎൻഎസ് വിക്രാന്തിലെ ദീപാവലി ആഘോഷത്തിനിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു സായുധസേനാംഗങ്ങളെ അഭിസംബോധന ചെയ്തു. ഇന്നത്തേതു സവിശേഷമായ ദിവസവും അവിസ്മരണീയമായ മുഹൂർത്തവും വിസ്മയകരമായ കാഴ്ചയുമാണെന്നു ശ്രീ മോദി പരാമർശിച്ചു. ഒരുവശത്തു വിശാലമായ സമുദ്രവും മറുവശത്തു ഭാരതമാതാവിന്റെ ധീരരായ സൈനികരുടെ അപാരമായ ശക്തിയുമാണുള്ളതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഒരു വശത്ത് അനന്തമായ ചക്രവാളവും അതിരുകളില്ലാത്ത ആകാശവും കാണുമ്പോൾ, മറുവശത്ത് അനന്തമായ കരുത്തിന്റെ പ്രതീകമായ ഐഎൻഎസ് വിക്രാന്തിന്റെ ബൃഹത്തായ ശക്തി ദൃശ്യമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കടലിലെ സൂര്യരശ്മികളുടെ തിളക്കം ദീപാവലി സമയത്തു ധീരരായ സൈനികർ കൊളുത്തുന്ന വിളക്കുകൾ പോലെയാണെന്നും അതു ദിവ്യമായ ദീപമാല്യം തീർക്കുന്നുവെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു. ഇന്ത്യൻ നാവികസേനയിലെ ധീരരായ ഉദ്യോഗസ്ഥർക്കൊപ്പം ഈ ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞതിൽ അത്യധികം അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി സെപ്റ്റംബർ 25-ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന വേൾഡ് ഫുഡ് ഇന്ത്യ 2025 പരിപാടിയിൽ സംബന്ധിക്കും

September 24th, 06:33 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബർ 25-ന് വൈകുന്നേരം 6:15-ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന വേൾഡ് ഫുഡ് ഇന്ത്യ 2025 പരിപാടിയിൽ പങ്കെടുക്കും. ചടങ്ങിനെ അദ്ദേഹം അഭിസംബോധന ചെയ്യും.