ഏറ്റവും പുതിയ ക്യുഎസ് ഏഷ്യ സർവകലാശാല റാങ്കിങ്ങിൽ ഇന്ത്യൻ സർവകലാശാലകളുടെ എണ്ണത്തിലുണ്ടായ റെക്കോർഡ് വർധന സ്വാഗതംചെയ്ത് പ്രധാനമന്ത്രി

November 04th, 09:37 pm

കഴിഞ്ഞ ദശകത്തിൽ ക്യുഎസ് ഏഷ്യ സർവകലാശാല റാങ്കിങ്ങിൽ ഇന്ത്യൻ സർവകലാശാലകളുടെ എണ്ണത്തിലുണ്ടായ റെക്കോർഡ് വർധനയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു. ഗവേഷണത്തിലും നൂതനാശയങ്ങളിലും ഊന്നൽനൽകി നമ്മുടെ യുവതയ്ക്കു ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നു ശ്രീ മോദി പറഞ്ഞു. “ഇന്ത്യയിലുടനീളം കൂടുതൽ വിദ്യാഭ്യാസസ്ഥാപനങ്ങളെ പ്രാപ്തമാക്കുന്നതിലൂടെ ഈ മേഖലയിലെ സ്ഥാപനപരമായ ശേഷി ഞങ്ങൾ വർധിപ്പിക്കുകയാണ്” - ശ്രീ മോദി പറഞ്ഞു.