ശ്രീലങ്കയിലെ ഇന്ത്യന്‍ വംശജരായ തമിഴ് നേതാക്കള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
April 05th, 10:59 pm
ശ്രീലങ്കയിലെ ഇന്ത്യന്‍ വംശജരായ തമിഴ് (ഐ.ഒ.ടി) നേതാക്കള്‍ ഇന്ന് കൊളംബോയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ശ്രീലങ്കന്‍ ഗവണ്‍മെന്റുമായി സഹകരിച്ചുകൊണ്ട് 10,000 വീടുകള്‍, ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍, പുണ്യസ്ഥലമായ സീത ഏലിയ ക്ഷേത്രം, മറ്റ് സാമൂഹിക വികസന പദ്ധതികള്‍ തുടങ്ങിയവ ഇന്ത്യന്‍ വംശജരായ തമിഴര്‍ക്കുവേണ്ടി നിര്‍മ്മിക്കുന്നതിന് ഇന്ത്യ പിന്തുണ നല്‍കുമെന്ന് ശ്രീ മോദി പ്രഖ്യാപിച്ചു.