തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവ്വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം
March 11th, 05:45 pm
ശ്രീ പിയൂഷ് ഗോയൽ ജി, ഡോ.എൽ.മുരുകൻ ജി, ശ്രീ എടപ്പാടി കെ.പളനിസ്വാമി, ശ്രീ നൈനാർ നാഗേന്ദ്രൻ, ശ്രീ തങ്കം തെന്നരശ്, എന്റെ തമിഴ് സഹോദരീസഹോദരന്മാരേ, വണക്കം!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 5,650 കോടിയോളം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പിക്കലും തറക്കല്ലിടലും ഫ്ലാഗ് ഓഫ് കർമ്മവും നിർവഹിച്ചു
March 11th, 05:30 pm
തമിഴ്‌നാടിന്റെ അടിസ്ഥാന സൗകര്യങ്ങളും സമ്പദ്‌വ്യവസ്ഥയും ശക്തിപ്പെടുത്തുന്ന ലക്ഷ്യത്തോടെയുള്ള വിപ്ലവാത്മക വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചരിത്ര നഗരമായ ട്രിച്ചി സന്ദർശിച്ചു. അയ്യായിരത്തി അറുന്നൂറ് കോടി രൂപയുടെ നിക്ഷേപമുള്ള ഈ പദ്ധതികളിൽ ശുദ്ധ ഊർജ്ജം, പെട്രോളിയം അനുബന്ധ ഉൽപ്പാദനം, ഹൈവേകൾ, റെയിൽവേകൾ, ഗ്രാമീണ റോഡുകൾ എന്നിവയിലൂടെയുള്ള മൾട്ടി-മോഡൽ കണക്റ്റിവിറ്റി എന്നിവ ഉൾപ്പെടുന്നു. “ഈ പദ്ധതികൾ ഊർജ്ജ ലഭ്യതയും കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കുകയും തമിഴ്‌നാട്ടിലെ യുവാക്കൾക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.”സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.പ്രധാനമന്ത്രി മാർച്ച് 11-നു കേരളവും തമിഴ്‌നാടും സന്ദർശിക്കും
March 09th, 09:54 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മാർച്ച് 11-നു കേരളവും തമിഴ്‌നാടും സന്ദർശിക്കും. ഉച്ചയ്ക്ക് 1.30-ഓടെ കേരളത്തിലെ എറണാകുളത്ത് ഏകദേശം 10,800 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിനു സമർപ്പിക്കലും തറക്കല്ലിടലും ഫ്ലാഗ് ഓഫ് കർമവും പ്രധാനമന്ത്രി നിർവഹിക്കും. ചടങ്ങിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും. തുടർന്ന്, വൈകിട്ട് 5.45-ഓടെ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഏകദേശം 5,650 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിനു സമർപ്പിക്കലും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഈ ചടങ്ങിലും അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും.പരിണിതഫലങ്ങളുടെ പട്ടിക: അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനം
September 09th, 07:03 pm
എമിറേറ്റ്സ് ന്യൂക്ലിയർ പവർ കമ്പനിയും (ENEC) ന്യൂക്ലിയർ പവർ കോഓപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും (NPCIL) തമ്മിൽ ബറാക ആണവോർജ നിലയത്തിന്റെ പ്രവർത്തനവും പരിപാലനവും സംബന്ധിച്ച ധാരണാപത്രംഅബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാസന്ദർശനം (സെപ്റ്റംബർ 9-10, 2024)
September 09th, 07:03 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം 2024 സെപ്റ്റംബർ 9, 10 തീയതികളിൽ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുകയാണ്. ഈ പദവിയിൽ കിരീടാവകാശിയുടെ ആദ്യ ഔദ്യോഗിക ഇന്ത്യാസന്ദർശനമാണിത്. ഇന്നലെ ഡൽഹിയിലെത്തിയ അദ്ദേഹത്തെ വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയൽ സ്വീകരിക്കുകയും ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകുകയും ചെയ്തു. മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും വൻകിട വ്യവസായ പ്രതിനിധിസംഘവും അദ്ദേഹത്തെ അനുഗമിക്കുന്നു.