ഇന്ത്യ-കാനഡ നേതാക്കളുടെ സംയുക്ത പ്രസ്താവന
March 02nd, 05:05 pm
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി 2026 ഫെബ്രുവരി 27 മുതൽ മാർച്ച് 2 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. കാനഡയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള കാർണിയുടെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. മാത്രമല്ല 2018-ന് ശേഷം ഒരു കനേഡിയൻ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം കൂടിയാണിത്. മുതിർന്ന മന്ത്രിമാർ, പ്രവിശ്യാ നേതാക്കൾ, പ്രമുഖ സി.ഇ.ഒമാർ എന്നിവരടങ്ങിയ കനേഡിയൻ ഉന്നതതല പ്രതിനിധി സംഘവും പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു.കനേഡിയൻ പ്രധാനമന്ത്രിയുടെ ഇന്ത്യാസന്ദർശനത്തിന്റെ പരിണതഫലങ്ങൾ
March 02nd, 05:04 pm
കനേഡിയൻ പ്രധാനമന്ത്രിയുടെ ഇന്ത്യാസന്ദർശനത്തിന്റെ പരിണതഫലങ്ങൾനെസെറ്റിലെ പ്രധാനമന്ത്രിയുടെ അഭിസംബോധന
February 25th, 08:20 pm
ഈ വിശിഷ്ട സഭയ്ക്ക് മുന്നിൽ നിൽക്കാൻ കഴിയുന്നത് എനിക്ക് ലഭിച്ച വലിയൊരു ഭാഗ്യവും ബഹുമതിയുമാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിലും ഒരു പുരാതന നാഗരികതയെ അഭിസംബോധന ചെയ്യുന്ന മറ്റൊരു പുരാതന നാഗരികതയുടെ പ്രതിനിധി എന്ന നിലയിലുമാണ് ഞാൻ ഇവിടെ നിൽക്കുന്നത്. 140 കോടി ഇന്ത്യക്കാരുടെ ആശംസകളും സൗഹൃദത്തിന്റെയും ബഹുമാനത്തിന്റെയും പങ്കാളിത്തത്തിന്റെയും സന്ദേശവുമായാണ് ഞാൻ വന്നിരിക്കുന്നത്.ഇസ്രയേൽ പാർലമെന്റായ നെസെറ്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
February 25th, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജറുസലേമിലെ നെസെറ്റിന്റെ പ്രത്യേക പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം.രാഷ്ട്രത്തിൻ്റെയും മാനവികതയുടെയും സേവനത്തിലുള്ള സമ്പൂർണ്ണ സമർപ്പണം ഉയർത്തിക്കാട്ടുന്ന സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു
February 11th, 10:31 am
രാഷ്ട്രത്തിൻ്റെയും മാനവികതയുടെയും സേവനത്തിലുള്ള സമ്പൂർണ്ണ സമർപ്പണം ഉയർത്തിക്കാട്ടുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.മെച്ചപ്പെട്ട ബന്ധങ്ങളിലൂടെ സുസ്ഥിരത, സാമ്പത്തിക വളർച്ച, സുരക്ഷ എന്നിവയ്ക്കായുള്ള ഇന്ത്യ–സീഷെൽസ് സംയുക്ത കാഴ്ചപ്പാട്
February 09th, 03:28 pm
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം സീഷെൽസ് റിപ്പബ്ലിക് പ്രസിഡന്റ് ഡോ. പാട്രിക് ഹെർമിനി 2026 ഫെബ്രുവരി 5 മുതൽ 10 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തിവരികയാണ് .സീഷെൽസ് പ്രസിഡന്റുമൊത്തുള്ള സംയുക്ത വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ പൂർണ്ണ രൂപം
February 09th, 01:00 pm
പ്രസിഡന്റ് ഹെർമിനിയെയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷം തോന്നുന്നു.The Indian Navy stands as the guardian of the Indian Ocean: PM Modi says on board the INS Vikrant
October 20th, 10:30 am
In his address to the armed forces personnel on board INS Vikrant, PM Modi extended heartfelt Diwali greetings to the countrymen. He highlighted that, inspired by Chhatrapati Shivaji Maharaj, the Indian Navy has adopted a new flag. Recalling various operations, the PM emphasized that India stands ready to provide humanitarian assistance anywhere in the world. He also noted that over 100 districts have now fully emerged from Maoist terror.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഐഎൻഎസ് വിക്രാന്തിൽ ദീപാവലി ആഘോഷിച്ചു
October 20th, 10:00 am
ഐഎൻഎസ് വിക്രാന്തിലെ ദീപാവലി ആഘോഷത്തിനിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു സായുധസേനാംഗങ്ങളെ അഭിസംബോധന ചെയ്തു. ഇന്നത്തേതു സവിശേഷമായ ദിവസവും അവിസ്മരണീയമായ മുഹൂർത്തവും വിസ്മയകരമായ കാഴ്ചയുമാണെന്നു ശ്രീ മോദി പരാമർശിച്ചു. ഒരുവശത്തു വിശാലമായ സമുദ്രവും മറുവശത്തു ഭാരതമാതാവിന്റെ ധീരരായ സൈനികരുടെ അപാരമായ ശക്തിയുമാണുള്ളതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഒരു വശത്ത് അനന്തമായ ചക്രവാളവും അതിരുകളില്ലാത്ത ആകാശവും കാണുമ്പോൾ, മറുവശത്ത് അനന്തമായ കരുത്തിന്റെ പ്രതീകമായ ഐഎൻഎസ് വിക്രാന്തിന്റെ ബൃഹത്തായ ശക്തി ദൃശ്യമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കടലിലെ സൂര്യരശ്മികളുടെ തിളക്കം ദീപാവലി സമയത്തു ധീരരായ സൈനികർ കൊളുത്തുന്ന വിളക്കുകൾ പോലെയാണെന്നും അതു ദിവ്യമായ ദീപമാല്യം തീർക്കുന്നുവെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു. ഇന്ത്യൻ നാവികസേനയിലെ ധീരരായ ഉദ്യോഗസ്ഥർക്കൊപ്പം ഈ ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞതിൽ അത്യധികം അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.സീഷെൽസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിൽ ഡോ. പാട്രിക് ഹെർമിനിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
October 12th, 09:13 am
സീഷെൽസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിൽ ഡോ. പാട്രിക് ഹെർമിനിയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു.ന്യൂഡൽഹിയിൽ ഗ്യാൻ ഭാരതത്തെക്കുറിച്ചുള്ള (ജ്ഞാനഭാരതം) അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ
September 12th, 04:54 pm
ഇന്ന് വിജ്ഞാന്‍ ഭവൻ ഇന്ത്യയുടെ സുവർണ്ണ ഭൂതകാലത്തിന്റെ നവോത്ഥാനത്തിന് സാക്ഷ്യം വഹിക്കുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ ജ്ഞാനഭാരതം മിഷൻ പ്രഖ്യാപിച്ചു. ഇന്ന് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഞങ്ങൾ ജ്ഞാനഭാരതം അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട പോർട്ടലും അടുത്തിടെ ആരംഭിച്ചു. ഇത് ഒരു ഗവൺമെന്റ് അല്ലെങ്കിൽ അക്കാദമിക് പരിപാടിയല്ല; ജ്ഞാനഭാരതം മിഷൻ ഇന്ത്യയുടെ സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും ബോധത്തിന്റെയും വിളംബരമായി മാറാൻ പോകുന്നു. ആയിരക്കണക്കിന് തലമുറകളുടെ ചിന്തകളും ധ്യാനവും, ഇന്ത്യയിലെ മഹാന്മാരായ ഋഷിമാരുടെയും പണ്ഡിതരുടെയും ജ്ഞാനവും ഗവേഷണവും, നമ്മുടെ അറിവ് പാരമ്പര്യങ്ങളും, നമ്മുടെ ശാസ്ത്ര പൈതൃകവും,തുടങ്ങിയവ ജ്ഞാനഭാരതം മിഷനിലൂടെ ഡിജിറ്റൈസ് ചെയ്യാൻ പോകുന്നു. ഈ ദൗത്യത്തിന് എല്ലാ നാട്ടുകാരെയും ഞാൻ അഭിനന്ദിക്കുന്നു. ജ്ഞാൻ ഭാരതത്തിന്റെ മുഴുവൻ ടീമിനും സാംസ്കാരിക മന്ത്രാലയത്തിനും ഞാൻ എല്ലാവിധ ആശംസകളും നേരുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ജ്ഞാനഭാരതം അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തു
September 12th, 04:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ജ്ഞാനഭാരതം അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തു. ചടങ്ങിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത്, ഇന്ത്യയുടെ സുവർണ ഭൂതകാലത്തിന്റെ പുനരുജ്ജീവനത്തിന് ഇന്നു വിജ്ഞാൻ ഭവൻ സാക്ഷ്യം വഹിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുമുമ്പു മാത്രമാണു താൻ ജ്ഞാനഭാരതം ദൗത്യം പ്രഖ്യാപിച്ചതെന്നും ഇത്രയും കുറഞ്ഞ കാലയളവിനുള്ളിൽ ജ്ഞാനഭാരതം അന്താരാഷ്ട്രസമ്മേളനം സംഘടിപ്പിക്കുകയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ദൗത്യവുമായി ബന്ധപ്പെട്ട പോർട്ടൽ ആരംഭിച്ചതായും ശ്രീ മോദി അറിയിച്ചു. ഇതു ഗവൺമെന്റ് പരിപാടിയോ അക്കാദമിക പരിപാടിയോ അല്ലെന്നു പറഞ്ഞ പ്രധാനമന്ത്രി, ജ്ഞാനഭാരതം ദൗത്യം ഇന്ത്യയുടെ സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും ഉണർവിന്റെയും വിളംബരമായി മാറുമെന്നു വ്യക്തമാക്കി. ആയിരക്കണക്കിനു തലമുറകളുടെ ദാർശനിക പാരമ്പര്യത്തെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ മഹദ്‌ഋഷിമാരുടെയും ആചാര്യരുടെയും പണ്ഡിതരുടെയും ജ്ഞാനത്തെയും ഗവേഷണത്തെയും ശ്രദ്ധയിൽപ്പെടുത്തിയ അദ്ദേഹം, ഇന്ത്യയുടെ അറിവ്, പാരമ്പര്യങ്ങൾ, ശാസ്ത്രീയ പൈതൃകം എന്നിവയ്ക്ക് അടിവരയിട്ടു. ജ്ഞാനഭാരതം ദൗത്യത്തിലൂടെ ഈ പൈതൃകങ്ങൾ ഡിജിറ്റൽ രൂപത്തിലാകുകയാണെന്നു പറഞ്ഞു. ഈ ദൗത്യത്തിന്റെ പേരിൽ എല്ലാ പൗരന്മാർക്കും അദ്ദേഹം ആശംസകൾ അറിയിച്ചു. ജ്ഞാനഭാരതസംഘത്തിനാകെയും സാംസ്കാരിക മന്ത്രാലയത്തിനും അദ്ദേഹം ആശംസകൾ നേർന്നു.മൗറീഷ്യസ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം: ഫലങ്ങളുടെ പട്ടിക
September 11th, 02:10 pm
1. ഇന്ത്യാ ഗവൺമെൻ്റിൻ്റെ ശാസ്ത്ര സാങ്കേതിക വകുപ്പും മൗറീഷ്യസ് റിപ്പബ്ലിക്കിലെ ഉന്നതവിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയവും തമ്മിൽ ശാസ്ത്ര സാങ്കേതിക മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം.മൗറീഷ്യസ് പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്രസമ്മേളനത്തിനിടെ പ്രധാനമന്ത്രി നടത്തിയ പത്രക്കുറിപ്പിന്റെ മലയാളം വിവർത്തനം
September 11th, 12:30 pm
എന്റെ പാർലമെന്ററി മണ്ഡലത്തിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നത് എനിക്ക് അഭിമാനകരമാണ്. കാശി എപ്പോഴും ഇന്ത്യയുടെ നാഗരികതയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും പ്രതീകമാണ്.ഫിജി പ്രധാനമന്ത്രിയുമായുള്ള സംയുക്ത വർത്താസമ്മേളനത്തിനിടെ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണ്ണരൂപം
August 25th, 12:30 pm
ആ സമയത്ത്, ഞങ്ങൾ ഇന്ത്യ–പസഫിക് ദ്വീപുകളുടെ സഹകരണത്തിനായുള്ള ഫോറം (FIPIC) ആരംഭിച്ചു. ഈ സംരംഭം ഇന്ത്യ–ഫിജി ബന്ധങ്ങൾ മാത്രമല്ല, മുഴുവൻ പസഫിക് മേഖലയുമായുള്ള നമ്മുടെ ബന്ധവും ശക്തിപ്പെടുത്തി. ഇന്ന്, പ്രധാനമന്ത്രി റബൂകയുടെ സന്ദർശനത്തോടെ, നമ്മുടെ പങ്കാളിത്തത്തിൽ ഒരു പുതിയ അധ്യായം രചിക്കപ്പെടുകയാണ്.ഫിലിപ്പീൻസ് പ്രസിഡന്റുമായുള്ള സംയുക്ത പത്രപ്രസ്താവനക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം വിവർത്തനം
August 05th, 11:06 am
ആദ്യമായി, പ്രസിഡന്റിനെയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തെയും ഇന്ത്യയിലേക്ക് ഞാൻ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. ഈ വർഷം ഇന്ത്യയും ഫിലിപ്പീൻസും നയതന്ത്ര ബന്ധത്തിന്റെ 75 വർഷം ആഘോഷിക്കുകയാണ്. ഈ സാഹചര്യത്തിൽ, ഈ സന്ദർശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. നമ്മുടെ നയതന്ത്ര ബന്ധങ്ങൾ സമീപകാലത്താണ് രൂപംകൊണ്ടതെങ്കിലും, നമ്മുടെ നാഗരിക ബന്ധം പുരാതന കാലം മുതലുള്ളതാണ്. രാമായണത്തിന്റെ ഫിലിപ്പൈൻ പതിപ്പ് - മഹാരാഡിയ ലവാന നമ്മുടെ ആഴത്തിൽ വേരൂന്നിയ സാംസ്കാരിക ബന്ധത്തിന്റെ ജീവിക്കുന്ന തെളിവാണ്. ഇരു രാജ്യങ്ങളുടെയും ദേശീയ പുഷ്പങ്ങൾ ഉൾക്കൊള്ളുന്ന അടുത്തിടെ പുറത്തിറങ്ങിയ തപാൽ സ്റ്റാമ്പുകൾ നമ്മുടെ സൗഹൃദത്തിന്റെ സുഗന്ധത്തെ മനോഹരമായി പ്രതീകപ്പെടുത്തുന്നു.ഇന്ത്യ-മാൽദീവ്സ് നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് സ്മരണിക സ്റ്റാമ്പുകൾ പുറത്തിറക്കി
July 25th, 09:08 pm
ഇന്ത്യ-മാൽദീവ്സ് നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മാൽദീവ്സ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസുവും ചേർന്ന് സ്മരണിക സ്റ്റാമ്പുകൾ പ്രകാശനം ചെയ്തുമാലിദ്വീപിലെ പ്രതിരോധ മന്ത്രാലയ മന്ദിരം പ്രധാനമന്ത്രിയും മാലിദ്വീപ് പ്രസിഡന്റും സംയുക്തമായി ഉദ്ഘാടനം ചെയ്തു
July 25th, 08:43 pm
മാലിദ്വീപിലെ അത്യാധുനിക പ്രതിരോധ മന്ത്രാലയ (MoD) മന്ദിരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മാലിദ്വീപ് പ്രസിഡന്റ് ബഹുമാന്യ ഡോ. മുഹമ്മദ് മുയിസുവും സംയുക്തമായി ഇന്ന് ഉദ്ഘാടനം ചെയ്തു.ചിലി പ്രസിഡന്റുമായുള്ള സംയുക്ത വാർത്താകുറിപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശങ്ങളുടെ മലയാള പരിഭാഷ
April 01st, 12:31 pm
പ്രസിഡന്റ് ബോറിക്കിന്റെ പ്രഥമ ഇന്ത്യാ സന്ദർശനമാണിത്. ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ ശക്തമായ സൗഹൃദബോധവും നമ്മുടെ ബന്ധം ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധതയും തീർത്തും അതിശയകരമാണ്. അതിനാൽ, ഞാൻ ഹൃദയപൂർവ്വം അദ്ദേഹത്തെ അഭിനന്ദിക്കുകയും, അദ്ദേഹത്തെയും അദ്ദേഹത്തിന്റെ വിശിഷ്ട പ്രതിനിധി സംഘത്തെയും ഊഷ്മളമായി സ്വാഗതം ചെയ്യുകയും ചെയ്യുന്നു.ഈ ആഴ്ച ലോകം ഇന്ത്യയെക്കുറിച്ച്
March 20th, 12:22 pm
ആകാശം മുതൽ സമുദ്രം വരെ, AI മുതൽ പുരാതന കരകൗശല വസ്തുക്കൾ വരെ, ഈ ആഴ്ചയിലെ ഇന്ത്യയുടെ കഥ വികാസം, മുന്നേറ്റങ്ങൾ, ധീരമായ നീക്കങ്ങൾ എന്നിവയാണ്. കുതിച്ചുയരുന്ന വ്യോമയാന വ്യവസായം, ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു ശാസ്ത്രീയ വെളിപ്പെടുത്തൽ, ചരിത്രപരമായ ഒരു ഉപഗ്രഹ വിക്ഷേപണം, AI ജോലികളിലെ കുതിച്ചുചാട്ടം - ഇന്ത്യ ആത്മവിശ്വാസത്തോടെ ഭാവിയിലേക്ക് ചുവടുവെക്കുന്നു. അതേസമയം, അർമേനിയയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാകുന്നു, ഒരു പ്രധാന എയ്‌റോസ്‌പേസ് സ്ഥാപനം ഇന്ത്യൻ തീരങ്ങളെ ഉറ്റു നോക്കുന്നു, കരകൗശല വിദഗ്ധർ പൈതൃക കളിപ്പാട്ട നിർമ്മാണത്തിൽ പുതിയ ജീവൻ പകരുന്നു. നമുക്ക് ഇന്ത്യയുടെ അപ്രതിരോധ്യമായ ഉയർച്ചയെ നിർവചിക്കുന്ന കഥകളിലേക്ക് കടക്കാം.