മലേഷ്യൻ പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്രപ്രസ്താവനയിൽ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ

February 08th, 08:35 am

ആദ്യമായി, എന്റെ അടുത്ത സുഹൃത്ത് പ്രധാനമന്ത്രി അൻവർ ഇബ്രാഹിം നൽകിയ ഊഷ്മളമായ സ്വീകരണത്തിന് ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. കഴിഞ്ഞ വർഷം, ആസിയാൻ ഉച്ചകോടിക്കായി എനിക്ക് മലേഷ്യ സന്ദർശിക്കാൻ കഴിഞ്ഞില്ല. എന്നാൽ എത്രയും വേഗം ഞാൻ മലേഷ്യയിലേക്ക് വരുമെന്ന് എന്റെ പ്രിയ സുഹൃത്തിന് വാഗ്ദാനം നൽകിയിരുന്നു. ഇന്ന്, 2026 ലെ എന്റെ ആദ്യ വിദേശ സന്ദർശനത്തിൽ തന്നെ, ഞാൻ ഇവിടെ മലേഷ്യയിൽ എത്തിയിരിക്കുകയാണ്.

​ഇന്ത്യൻ പ്രധാനമന്ത്രിയുടെ മലേഷ്യ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ചുള്ള ഇന്ത്യ - മലേഷ്യ സംയുക്തപ്രസ്താവന

February 08th, 08:30 am

മലേഷ്യൻ പ്രധാനമന്ത്രി ദത്തോ സെറി അൻവർ ഇബ്രാഹിമിന്റെ ക്ഷണപ്രകാരം, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഫെബ്രുവരി 7-നും 8-നും മലേഷ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള നാഗരിക ബന്ധങ്ങളിൽ അധിഷ്ഠിതമായ ആഴത്തിലുള്ള സൗഹൃദത്തെയും നിലനിൽക്കുന്ന ജനങ്ങൾ തമ്മിലുള്ള ബന്ധത്തെയുമാണ് ഈ സന്ദർശനം പ്രതിഫലിപ്പിച്ചത്. ഇന്ത്യ-മലേഷ്യ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ഏകീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള ഇരുനേതാക്കളുടെയും പങ്കിട്ട പ്രതിജ്ഞാബദ്ധത ഈ സന്ദർശനം ആവർത്തിച്ചുറപ്പിച്ചു.

മലേഷ്യയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം

February 07th, 03:59 pm

ആദ്യമായി, ഈ സമൂഹത്തിന്റെ ആഘോഷത്തിൽ പങ്കുചേർന്നതിന് എന്റെ പ്രിയ സുഹൃത്ത് പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനോട് ഞാൻ നന്ദി പറയുന്നു. ഇന്ത്യ-മലേഷ്യ സൗഹൃദത്തിന്റെ വ്യാപ്തിയെക്കുറിച്ചും ഭാവി സാധ്യതകളെക്കുറിച്ചും അദ്ദേഹം ഇപ്പോൾ നടത്തിയ പ്രസംഗത്തിലെ ദയാപൂർവമായ വാക്കുകൾക്കും ഞാൻ നന്ദി രേഖപ്പെടുത്തുന്നു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മലേഷ്യയിലെ ക്വാലാലംപൂരില്‍ നടന്ന പൊതുപരിപാടിയെ അഭി‌സംബോധന ചെയ്തു

February 07th, 03:15 pm

എണ്ണൂറിലധികം നര്‍ത്തകര്‍ തികഞ്ഞ ഐക്യത്തോടെ അവതരിപ്പിച്ച റെക്കോര്‍ഡ് സൃഷ്ടിച്ച സാംസ്‌കാരിക പ്രകടനം വരുംവര്‍ഷങ്ങളില്‍ ഓര്‍മ്മിക്കപ്പെടുമെന്ന് പറഞ്ഞ പ്രധാനമന്ത്രി എല്ലാ കലാകാരന്മാരെയും അഭിനന്ദിച്ചു. പ്രധാനമന്ത്രിയാകുന്നതിന് മുമ്പുതന്നെ താനും പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമും സുഹൃത്തുക്കളായിരുന്നുവെന്ന് പറഞ്ഞ ശ്രീ മോദി പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന്റെ പരിഷ്‌കാരങ്ങളിലുള്ള ശ്രദ്ധ, അദ്ദേഹത്തിന്റെ മികച്ച ബുദ്ധിശക്തി, 2025-ല്‍ ആസിയാന്‍ അധ്യക്ഷപദവി മികച്ച രീതിയിൽ കൈകാര്യം ചെയ്തത് എന്നിവ പ്രശംസിച്ചു.

നവരാത്രിയിൽ ദേവി മായേ ആരാധിക്കുന്നത് മനസിൽ ശാന്തിയും സമാധാനവും നിറയ്ക്കുമെന്ന് പ്രധാനമന്ത്രി

April 01st, 10:02 am

നവരാത്രിയിൽ ദേവി മായേ ആരാധിക്കുന്നത് മനസിൽ അത്യന്തം ശാന്തിയും സമാധാനവും നിറയ്ക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. പണ്ഡിറ്റ് ഭീംസെൻ ജോഷിയുടെ ഒരു ഭജനയും അദേഹം പങ്കുവെച്ചു.

'മൻ കി ബാത്തിന്റെ' 119-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (23-02-2025)

February 23rd, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. നിങ്ങളെയെല്ലാം 'മൻ കി ബാത്തിലേക്ക്' സ്വാഗതം ചെയ്യുന്നു. ചാമ്പ്യൻസ് ട്രോഫി ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാം ക്രിക്കറ്റ് മയമാണ്. ക്രിക്കറ്റിൽ ഒരു സെഞ്ചുറിയുടെ ആവേശം എന്താണെന്ന് നമുക്കെല്ലാവർക്കും നന്നായി അറിയാം, പക്ഷേ ഇന്ന് ഞാൻ നിങ്ങളോട് ക്രിക്കറ്റിനെക്കുറിച്ചല്ല, മറിച്ച് ഭാരതം ബഹിരാകാശത്ത് നേടിയ അത്ഭുതകരമായ സെഞ്ചുറിയെക്കുറിച്ചാണ് സംസാരിക്കുന്നത്. കഴിഞ്ഞ മാസം, ഐഎസ്ആർഒയുടെ നൂറാമത്തെ റോക്കറ്റിന്റെ വിക്ഷേപണത്തിന് രാജ്യം സാക്ഷ്യം വഹിച്ചു. ഇത് വെറുമൊരു അക്കമല്ല, ബഹിരാകാശ ശാസ്ത്രത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിന്റെ പ്രതിഫലനമാണ്. നമ്മുടെ ബഹിരാകാശ യാത്ര വളരെ സാധാരണമായ രീതിയിലാണ് ആരംഭിച്ചത്. ഓരോ ഘട്ടത്തിലും വെല്ലുവിളികൾ ഉണ്ടായിരുന്നു, പക്ഷേ നമ്മുടെ ശാസ്ത്രജ്ഞർ വിജയികളായി മുന്നേറിക്കൊണ്ടിരുന്നു. കാലക്രമേണ, ബഹിരാകാശ മേഖലയിലെ നമ്മുടെ വിജയങ്ങളുടെ പട്ടിക വളരെ നീണ്ടതായി. വിക്ഷേപണ വാഹന നിർമ്മാണമായാലും, ചന്ദ്രയാൻ, മംഗൾയാൻ, ആദിത്യ എൽ-1 എന്നിവയുടെ വിജയമായാലും, ഒറ്റ റോക്കറ്റ് ഉപയോഗിച്ച് 104 ഉപഗ്രഹങ്ങളെ ഒറ്റയടിക്ക് ബഹിരാകാശത്തേക്ക് അയയ്ക്കുക എന്ന അഭൂതപൂർവമായ ദൗത്യമായാലും - ഇസ്രോയുടെ വിജയങ്ങളുടെ വ്യാപ്തി വളരെ വലുതാണ്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മാത്രം ഏകദേശം 460 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു, ഇതിൽ മറ്റ് രാജ്യങ്ങളുടെ നിരവധി ഉപഗ്രഹങ്ങളും ഉൾപ്പെടുന്നു. സമീപ വർഷങ്ങളിലെ ഒരു പ്രധാന കാര്യം നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞരുടെ സംഘത്തിൽ സ്ത്രീശക്തിയുടെ പങ്കാളിത്തം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ്. ഇന്ന് നമ്മുടെ യുവാക്കൾക്ക് ബഹിരാകാശ മേഖല പ്രിയപ്പെട്ടതായി മാറിയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഈ മേഖലയിലെ സ്റ്റാർട്ടപ്പുകളുടെയും സ്വകാര്യ മേഖലയിലെ ബഹിരാകാശ കമ്പനികളുടെയും എണ്ണം നൂറുകണക്കിന് എത്തുമെന്ന് കുറച്ച് വർഷങ്ങൾക്ക് മുമ്പുവരെ ആരാണ് കരുതിയിരുന്നത്! ജീവിതത്തിൽ ഉൾപുളകം ഉണ്ടാക്കുന്നതും ആവേശകരവുമായ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്ന നമ്മുടെ യുവാക്കൾക്ക്, ബഹിരാകാശ മേഖല ഒരു മികച്ച ഓപ്ഷനായി മാറുകയാണ്.

പ്രശസ്ത പിന്നണിഗായകൻ ശ്രീ പി ജയചന്ദ്രൻ്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

January 10th, 09:39 am

വൈവിധ്യമാർന്ന വികാരങ്ങൾ പകരുന്ന ഇതിഹാസ ശബ്ദത്താൽ അനുഗൃഹീതനായിരുന്നു ശ്രീ പി. ജയചന്ദ്രൻജി. വിവിധ ഭാഷകളിലായുള്ള അദ്ദേഹത്തിൻ്റെ ഭാവതീവ്രമായ ആലാപനങ്ങൾ വരുംതലമുറകളുടെയും ഹൃദയങ്ങളെ സ്പർശിക്കും. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനയുണ്ട്. ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും ഒപ്പമാണ്.

ഭരണഘടന നമ്മുടെ വഴികാട്ടിയാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

December 29th, 11:30 am

മൻ കി ബാത്തിൻ്റെ ഈ എപ്പിസോഡിൽ, ഭരണഘടനയുടെ 75-ാം വാർഷികവും പ്രയാഗ്‌രാജിലെ മഹാകുംഭ മേളയുടെ ഒരുക്കങ്ങളും ഉൾപ്പെടെ ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിച്ചു. ബസ്തർ ഒളിമ്പിക്‌സിൻ്റെ വിജയത്തെ അദ്ദേഹം അഭിനന്ദിക്കുകയും, ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിലുള്ള മലേറിയ നിർമാർജനം, കാൻസർ ചികിത്സ എന്നിവയിലെ പുരോഗതി പോലുള്ള ആരോഗ്യപരമായ മുന്നേറ്റങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്തു. കൂടാതെ, ഒഡീഷയിലെ കലഹണ്ടിയിലെ കാർഷിക പരിവർത്തനത്തെ അദ്ദേഹം പ്രശംസിച്ചു.

​ഇതിഹാസ തബലവിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈന്റെ വേർപാടിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

December 16th, 12:08 pm

ഇതിഹാസ തബലവിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

മൻ കി ബാത്ത്: 'എൻ്റെ ആദ്യ വോട്ട് - രാജ്യത്തിനായി'... കന്നി വോട്ടർമാരോട് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി മോദി

February 25th, 11:00 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ. 'മന്‍ കി ബാത്തി'ന്റെ 110-ാം ഭാഗത്തിലേക്ക് സ്വാഗതം. എല്ലായ്പ്പോഴും പോലെ, ഇത്തവണയും ഞങ്ങള്‍ക്ക് നിങ്ങളുടെ ധാരാളം നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ലഭിച്ചിട്ടുണ്ട്. എല്ലായ്പ്പോഴും എന്നപോലെ, ഇത്തവണയും ഈ ഭാഗത്തില്‍ ഏതൊക്കെ വിഷയങ്ങള്‍ ഉള്‍പ്പെടുത്തണം എന്നതാണ് വെല്ലുവിളി. പോസിറ്റിവിറ്റി നിറഞ്ഞ ഒന്നിനൊന്ന് മെച്ചപ്പെട്ട നിരവധി നിര്‍ദ്ദേശങ്ങള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് പ്രതീക്ഷയുടെ കിരണമായി മാറി അവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്ന നിരവധി നാട്ടുകാരെക്കുറിച്ച് പരാമര്‍ശമുണ്ട്.

ഇന്ത്യ-ഒമാൻ സംയുക്ത സംഗീത പ്രകടനത്തിന് പ്രധാനമന്ത്രിയുടെ പ്രശംസ

January 30th, 10:17 pm

ഒമാനിലെ ഇന്ത്യൻ എംബസിയിലെ എംബസി റിസപ്ഷനിൽ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യ-ഒമാൻ സംയുക്തമായി അവതരിപ്പിച്ച സംഗീത പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

ഉസ്താദ് റാഷിദ് ഖാന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

January 09th, 10:37 pm

ഇന്ത്യൻ ശാസ്ത്രീയ സംഗീത ലോകത്തെ ഇതിഹാസം ഉസ്താദ് റാഷിദ് ഖാന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി.

Sanskrit is not only the language of traditions, it is also the language of our progress and identity: PM Modi

October 27th, 03:55 pm

PM Modi visited Tulsi Peeth in Chitrakoot and performed pooja and darshan at Kanch Mandir. Addressing the gathering, the Prime Minister expressed gratitude for performing puja and darshan of Shri Ram in multiple shrines and being blessed by saints, especially Jagadguru Ramanandacharya. He also mentioned releasing the three books namely ‘Ashtadhyayi Bhashya’, ‘Ramanandacharya Charitam’ and ‘Bhagwan Shri Krishna ki Rashtraleela’ and said that it will further strengthen the knowledge traditions of India. “I consider these books as a form of Jagadguru’s blessings”, he emphasized.

PM addresses programme at Tulsi Peeth in Chitrakoot, Madhya Pradesh

October 27th, 03:53 pm

PM Modi visited Tulsi Peeth in Chitrakoot and performed pooja and darshan at Kanch Mandir. Addressing the gathering, the Prime Minister expressed gratitude for performing puja and darshan of Shri Ram in multiple shrines and being blessed by saints, especially Jagadguru Rambhadracharya. He also mentioned releasing the three books namely ‘Ashtadhyayi Bhashya’, ‘Rambhadracharya Charitam’ and ‘Bhagwan Shri Krishna ki Rashtraleela’ and said that it will further strengthen the knowledge traditions of India. “I consider these books as a form of Jagadguru’s blessings”, he emphasized.

കാശി സന്‍സദ് സംസ്‌കൃതിക് മഹോത്സവ് 2023ന്റെ സമാപന ചടങ്ങിലും വാരണാസിയിലെ അടല്‍ ആവാസീയ വിദ്യാലയങ്ങളുടെ സമര്‍പ്പണ ചടങ്ങിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗം

September 23rd, 08:22 pm

പരമശിവന്റെ അനുഗ്രഹത്താല്‍ കാശിയുടെ പ്രശസ്തി ഇന്ന് പുതിയ ഉയരങ്ങളിലെത്തുകയാണ്. ജി 20 ഉച്ചകോടിയിലൂടെ ഭാരതം ലോക വേദിയില്‍ പതാക ഉയര്‍ത്തിയെങ്കിലും കാശിയെക്കുറിച്ചുള്ള ചര്‍ച്ച പ്രത്യേകമാണ്. കാശിയുടെ സേവനം, രുചി, സംസ്‌കാരം, സംഗീതം... ജി 20 യില്‍ അതിഥിയായി കാശിയിലെത്തിയ എല്ലാവരും അത് തിരികെ പോകുമ്പോള്‍ ഓര്‍മകളിലേക്ക് കൊണ്ടുപോയി. ശിവന്റെ അനുഗ്രഹം കൊണ്ടാണ് ജി20യുടെ അവിശ്വസനീയമായ വിജയം സാധ്യമായതെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ കാശി സന്‍സദ് സംസ്‌കൃതിക് മഹോത്സവം 2023ന്റെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

September 23rd, 04:33 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തര്‍പ്രദേശിലെ വാരണാസിയിലെ രുദ്രാക്ഷ് ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ കാശി സന്‍സദ് സംസ്‌കൃതിക് മഹോത്സവ് 2023ന്റെ സമാപന ചടങ്ങിനെ അഭിസംബോധന ചെയ്തു. ഉത്തര്‍പ്രദേശില്‍ ഉടനീളം 1115 കോടി രൂപ ചെലവില്‍ നിര്‍മിച്ച 16 അടല്‍ ആവാസീയ വിദ്യാലയങ്ങള്‍ ചടങ്ങില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കാശി സന്‍സദ് ഖേല്‍ പ്രതിയോഗിതയുടെ രജിസ്‌ട്രേഷനായുള്ള പോര്‍ട്ടലും ശ്രീ മോദി ഉദ്ഘാടനം ചെയ്തു. കാശി സന്‍സദ് സാംസ്‌കാരിക മഹോത്സവ വിജയികള്‍ക്കുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു. പരിപാടിക്ക് മുമ്പ് അടല്‍ ആവാസിയ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുമായി പ്രധാനമന്ത്രി സംവദിച്ചു.

ഗായകൻ മുകേഷിന്റെ നൂറാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രിയുടെ ആദരാഞ്ജലി

July 22nd, 07:53 pm

ഗായകൻ മുകേഷ് ഇന്ത്യൻ സംഗീതത്തിൽ മായാത്ത മുദ്ര പതിപ്പിച്ച തായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു. ഇന്ന് സ്വരമാധുര്യത്തിൻ്റെ മഹാനായ സംഗീതജ്ഞന്100-ാം ജന്മവാർഷികമാണ്.

പ്രശസ്ത സന്തൂർ വിദ്വാൻ പണ്ഡിറ്റ് ശിവകുമാർ ശർമ്മയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

May 10th, 01:25 pm

പ്രശസ്ത സന്തൂർ വിദ്വാൻ പണ്ഡിറ്റ് ശിവകുമാർ ശർമ്മയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഗ്രാമി ജേതാവ് റിക്കി കെജ് പ്രധാനമന്ത്രിയെ സന്ദർശിച്ചു

April 14th, 08:57 pm

ഗ്രാമി ജേതാവായ ഇന്ത്യൻ സംഗീതജ്ഞൻ റിക്കി കെജുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പങ്കുവെച്ചു. ഭാവി ഉദ്യമങ്ങൾക്ക് അദ്ദേഹത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി പറഞ്ഞു, സംഗീതത്തോടുള്ള നിങ്ങളുടെ അഭിനിവേശവും ആവേശവും കൂടുതൽ ദൃഢമായിക്കൊണ്ടിരിക്കുന്നു.

ഗ്രാമി അവാർഡ് നേടിയ ഇന്ത്യൻ സംഗീതസംവിധായകൻ റിക്കി കെജിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

April 04th, 06:34 pm

ഡിവൈൻ ടൈഡ്സ് എന്ന ആൽബത്തിന് ഗ്രാമി അവാർഡ് നേടിയ ഇന്ത്യൻ സംഗീതസംവിധായകൻ റിക്കി കെജിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.