2026-ലെ കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യൻ സംഘത്തിന്റെ പ്രകടനത്തിൽ അഭിമാനം പ്രകടിപ്പിച്ച് പ്രധാനമന്ത്രി

August 03rd, 09:55 am

ഗ്ലാസ്‌ഗോയിൽ നടന്ന 2026-ലെ കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യൻ സംഘത്തിന്റെ പ്രകടനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിമാനം പ്രകടിപ്പിച്ചു.

2026-ലെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിന് പ്രധാനമന്ത്രി ആശംസകൾ നേർന്നു

July 24th, 12:00 pm

2026-ലെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൻ്റെ ആരംഭവേളയിൽ ഇന്ത്യൻ സംഘത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശംസകൾ നേർന്നു.

2026-ലെ 56-ാമത് അന്താരാഷ്ട്ര ഫിസിക്സ് ഒളിമ്പ്യാഡിൽ (IPhO) സ്വർണ്ണ മെഡലുകൾ നേടിയ ഇന്ത്യൻ സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി

July 13th, 01:13 pm

കൊളംബിയയിലെ ബുക്കാരാമംഗയിൽ വെച്ച് നടന്ന 56-ാമത് അന്താരാഷ്ട്ര ഫിസിക്സ് ഒളിമ്പ്യാഡിൽ (IPhO 2026) സ്വർണ്ണ മെഡലുകൾ നേടിയ കനിഷ്ക് ജെയിൻ, റിദ്ധേഷ് അനന്ത് ബെൻഡാൽ, റിഷിത് ഗാർഗ്, ശ്രേഷ്ഠ് സുരയ്യ, സ്വരിത് ജോഷി എന്നിവരടങ്ങുന്ന ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

2025 ലെ ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ചരിത്ര പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 06th, 04:28 pm

ന്യൂഡൽഹിയിൽ നടന്ന 2025 ലെ ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ, ചരിത്ര പ്രകടനം കാഴ്ചവച്ച ഇന്ത്യൻ പാരാ അത്‌ലറ്റ് സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രശംസിച്ചു. മേളയിൽ ഇന്ത്യ എക്കാലത്തെയും മികച്ച മെഡൽ നേട്ടം കൈവരിച്ചു, ഇതിൽ 6 സ്വർണ്ണ മെഡലുകളും ഉൾപ്പെടുന്നു. ഇത് രാജ്യത്തിന്റെ പാരാ സ്‌പോർട്‌സ് യാത്രയിലെ ഒരു പുതിയ നാഴികക്കല്ലായി മാറി. ഇന്ത്യ ആദ്യമായി ഒരു അഭിമാനകരമായ ആഗോള പരിപാടിക്ക് ആതിഥേയത്വം വഹിച്ചതിലും ശ്രീ മോദി അഭിമാനം പ്രകടിപ്പിച്ചു.

2025ലെ ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യൻ സംഘത്തിന്റെ മികച്ച പ്രകടനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

June 02nd, 03:01 pm

ദക്ഷിണ കൊറിയയിൽ അടുത്തിടെ നടന്ന 2025ലെ ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ സംഘത്തിന്റെ മികച്ച പ്രകടനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. ഓരോ അത്‌ലറ്റിന്റെയും കഠിനാധ്വാനവും ദൃഢനിശ്ചയവും ടൂർണമെന്റിലുടനീളം വ്യക്തമായി കാണാമായിരുന്നു, ശ്രീ മോദി പറഞ്ഞു.

2025 ലെ സെപക് തക്രോ ലോകകപ്പിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണ്ണം നേടിയ പുരുഷ റെഗു ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

March 26th, 03:59 pm

2025 ലെ സെപക് തക്രോ ലോകകപ്പിലെ മികച്ച പ്രകടനത്തിന് ഇന്ത്യൻ സെപക് തക്രോ സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു. ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം കൊണ്ടുവന്നതിന് ടീമിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

സ്‌പെഷ്യൽ ഒളിമ്പിക്‌സ് വേൾഡ് വിന്റർ ഗെയിംസിൽ 33 മെഡലുകൾ നേടിയ ഇന്ത്യൻ കായികസംഘത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

March 18th, 02:40 pm

ഇറ്റലിയിലെ ടൂറിനിൽ നടന്ന സ്‌പെഷ്യൽ ഒളിമ്പിക്‌സ് വേൾഡ് വിന്റർ ഗെയിംസ് 2025-ലെ ഇന്ത്യൻ കായികതാരങ്ങളുടെ മികച്ച പ്രകടനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. ആഗോള വേദിയിൽ രാജ്യത്തിന് അഭിമാനം പകർന്നുകൊണ്ട് ഇന്ത്യൻ സംഘം നാടിനുവേണ്ടി 33 മെഡലുകൾ കൊണ്ടുവന്നു.

പത്താമത് ഏഷ്യാ പസഫിക് ബധിര ഗെയിംസ് 2024-ലെ ഐതിഹാസിക പ്രകടനത്തിന് ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

December 10th, 08:19 pm

ക്വാലാ ലംപൂരിൽ നടന്ന പത്താമത് ഏഷ്യാ പസഫിക് ബധിര ഗെയിംസ് 2024 ലെ ഐതിഹാസിക പ്രകടനത്തിന് ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.