വിയറ്റ്‌നാമിലെ ഫു ക്വോക്കിന് സമീപം ഇന്ത്യൻ പൗരന്മാർ ഉൾപ്പെട്ട ബോട്ട് അപകടത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

July 11th, 06:31 pm

വിയറ്റ്‌നാമിലെ ഫു ക്വോക്കിന് സമീപം ഇന്ത്യൻ പൗരന്മാർ ഉൾപ്പെട്ട ദാരുണമായ ബോട്ട് അപകടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ന്യൂസിലൻഡിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

July 11th, 01:15 pm

ഇന്ത്യയിൽ നമ്മൾ പലപ്പോഴും '20 വർഷങ്ങൾക്ക് ശേഷം' എന്ന വാചകം കേൾക്കാറുണ്ട്. എന്നാൽ ഇന്ന്, നീണ്ട നാല്പത് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡിന്റെ മണ്ണിൽ കാല് കുത്തുന്നത്. ഇവിടെയായിരിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. 140 കോടി ഇന്ത്യക്കാരുടെ ആശംസകൾ ന്യൂസിലൻഡിലെ എല്ലാ ജനങ്ങൾക്കായും, ഇവിടെയുള്ള നിങ്ങൾ ഓരോരുത്തർക്കായും ഞാൻ ഒപ്പം കരുതുന്നു.

ന്യൂസിലൻഡിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

July 11th, 12:35 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഓക്‌ലൻഡിൽ നടന്ന “കിയ ഓര മോദി” ചടങ്ങിൽ ന്യൂസിലൻഡിലെ ബൃഹത്തായ ഇന്ത്യൻ സമൂഹത്തെ അഭിസംബോധനചെയ്തു. സൗഹാർദപരമായ പ്രത്യേക ഇടപെടലായി ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ ചടങ്ങിൽ പങ്കെടുത്തു. പതിനായിരത്തിലധികം വരുന്ന ഇന്ത്യൻ സമൂഹത്തിന്റെ ആവേശവും ഊർജവും നിറഞ്ഞതായിരുന്നു ചടങ്ങ്.

ഓസ്‌ട്രേലിയയിലെ ഒരു കമ്മ്യൂണിറ്റി പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

July 09th, 03:22 pm

നമ്മൾ ഇന്ന് ഒത്തുചേർന്നിരിക്കുന്ന ഈ ഭൂമിയുടെ പരമ്പരാഗത ഉടമകളെ കൃതജ്ഞതയോടെ സ്മരിച്ചുകൊണ്ട് ആരംഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒപ്പം അവരുടെ മുൻകാലങ്ങളിലെയും ഇപ്പോഴത്തെയും ഉയർന്നുവരുന്നതുമായ മുതിർന്ന നേതാക്കൾക്ക് ഞാൻ എന്റെ ആദരമർപ്പിക്കുകയും ചെയ്യുന്നു.

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

July 09th, 03:00 pm

മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ ഒത്തുകൂടിയ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. പ്രത്യേക താല്പര്യത്തോടെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും ചടങ്ങിൽ പങ്കെടുത്തു.

Third India-Australia Annual Summit Joint Statement

July 09th, 10:58 am

At the invitation of Australian PM Anthony Albanese, PM Modi visited Australia from 8-10 July 2026 for the Third Australia-India Annual Summit in Melbourne. The two leaders reaffirmed their shared commitment to further consolidate and expand the India-Australia Comprehensive Strategic Partnership (CSP) and explore new areas of cooperation for the peace, prosperity and stability of the shared region.

ഓസ്‌ട്രേലിയയിലെ മെൽബണിൽ എത്തിയ പ്രധാനമന്ത്രി മോദിക്ക് ഊഷ്മളമായ സ്വീകരണം

July 08th, 08:42 pm

ഇന്തോനേഷ്യയിലേക്കുള്ള ഉൽപ്പാദനക്ഷമമായ സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി മോദി ഓസ്‌ട്രേലിയയിലെ മെൽബണിലെത്തി ചേർന്നു. ഈ സന്ദർശനം ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന് ശക്തി പകരും. സന്ദർശന വേളയിൽ, അദ്ദേഹം പ്രധാനമന്ത്രി അൽബനീസുമായി ചർച്ച നടത്തുകയും ഇന്ത്യൻ പ്രവാസികളുമായി സംവദിക്കുകയും ചെയ്യും.

ഇന്തോനേഷ്യയിലെ കമ്മ്യൂണിറ്റി പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

July 07th, 11:47 pm

നിങ്ങൾ ഇത്രയും ഗംഭീരമായ ഒരു പരിപാടി സംഘടിപ്പിച്ചു. ഊർജ്ജസ്വലമായ ഇന്ത്യയുടെ ജീവിക്കുന്ന രൂപമാണ് നിങ്ങൾ. ഇന്ന് ഇവിടെ ഒത്തുകൂടിയ ഇത്രയധികം ആളുകളെ കാണുന്നത് ശരിക്കും സന്തോഷകരമാണ്. സുഹൃത്തുക്കളേ, ഇത്തവണ ഞാൻ ഒറ്റയ്ക്കല്ല ഇവിടെ വന്നത്. എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് പ്രബോവോ ഇന്ന് എന്നോടൊപ്പം ചേരുന്നു.

ജക്കാർത്തയിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

July 07th, 05:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജക്കാർത്തയിൽ ഇന്ത്യൻ സമൂഹത്തിന്റെ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ എത്തിയ അദ്ദേഹത്തിന് പ്രവാസി സമൂഹവും ഇന്തോനേഷ്യൻ സുഹൃത്തുക്കളും ചേർന്ന് ഊഷ്മളവും ആവേശഭരിതവുമായ സ്വീകരണം നൽകി. ഒരു സവിശേഷ ബഹുമതിയെന്നോണം ഇന്തോനേഷ്യൻ റിപ്പബ്ലിക് പ്രസിഡന്റ് പ്രബോവോ സുബിയാന്തോയും പ്രധാനമന്ത്രിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു.

India-Indonesia Joint Statement on the State Visit by Prime Minister of India to Indonesia

July 07th, 05:15 pm

At the invitation of Indonesian President Prabowo Subianto, PM Modi is on a State Visit to Indonesia from 6-8 July 2026. PM Modi's visit reflects the shared commitment of the two leaders to achieve a substantial upward trajectory in the India-Indonesia Comprehensive Strategic Partnership. The two leaders held discussions at Istana Merdeka in Jakarta, covering the full spectrum of bilateral relations.

പ്രധാനമന്ത്രി മോദി ജക്കാർത്തയിലെത്തി ചേർന്നു

July 06th, 05:03 pm

പ്രധാനമന്ത്രി മോദി ഇന്തോനേഷ്യയിലെ ജക്കാർത്തയിലെത്തി ചേർന്നു. ഊഷ്മളമായ, സ്വാഗതാർഹമായ രീതിയിൽ, പ്രസിഡൻ്റ് പ്രബോവോ സുബിയാൻ്റോ പ്രധാനമന്ത്രി മോദിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു

ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലേക്കുള്ള പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിൻ്റെ മുന്നോടിയായുള്ള പ്രസ്താവന

July 06th, 09:00 am

ഇന്തോനേഷ്യൻ റിപ്പബ്ലിക് പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുടെ ക്ഷണപ്രകാരം ജൂലൈ 6 മുതൽ 8 വരെ ഞാൻ ഇന്തോനേഷ്യ സന്ദർശിക്കും. 2018-ലെ എന്റെ ആദ്യ ഇന്തോനേഷ്യ സന്ദർശന വേളയിലാണ് ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയർത്തിയത്. നമ്മുടെ ഉഭയകക്ഷി ബന്ധം ഈ പദവിയിലേക്ക് ഉയർത്തിയ ശേഷമുള്ള എന്റെ ആദ്യ ഔദ്യോഗിക ഉഭയകക്ഷി സന്ദർശനമാണിത്. കൂടാതെ 2025 ജനുവരി 26-ലെ നമ്മുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രസിഡന്റ് പ്രബോവോയുടെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിൻ്റെ തുടർച്ചയുമാണിത്. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ ശക്തമായ സാംസ്കാരിക ബന്ധങ്ങളും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങളും പങ്കിടുന്നു. എന്റെ ഈ സന്ദർശനം നമ്മുടെ ബഹുമുഖ പങ്കാളിത്തത്തിന്റെ എല്ലാ വശങ്ങളെയും കൂടുതൽ ആഴമുള്ളതാക്കും. ഈ സന്ദർശന വേളയിൽ ഞാൻ ഇന്തോനേഷ്യയിലെ ഇന്ത്യൻ പ്രവാസികളുമായി ആശയവിനിമയം നടത്തുകയും പ്രസിഡന്റ് പ്രബോവോയോടൊപ്പം യോഗ്യകാർത്തയിലെ പ്രംബാനൻ ക്ഷേത്ര സമുച്ചയം സന്ദർശിക്കുകയും ചെയ്യും. ഇത് നമ്മുടെ അടുത്ത സാംസ്കാരിക ബന്ധത്തിന്റെ ഉദാത്തമായ മറ്റൊരു തെളിവാണ്.

പ്രധാനമന്ത്രിയുടെ ഇൻഡോനേഷ്യ-ഓസ്ട്രേലിയ-ന്യൂസിലൻഡ് സന്ദർശനം

July 03rd, 08:42 pm

ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂലൈ 6 മുതൽ 8 വരെ ഇൻഡോനേഷ്യ സന്ദർശിക്കും. പ്രധാനമന്ത്രിയുടെ നാലാമത്തെ ഇൻഡോനേഷ്യൻ സന്ദർശനമാണിത്. 2018 മെയ് മാസത്തിൽ ഇന്ത്യ-ഇൻഡോനേഷ്യ ബന്ധം സമഗ്ര തന്ത്രപരമായ പങ്കാളിത്ത തലത്തിലേക്ക് ഉയർത്തിയശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഉഭയകക്ഷിസന്ദർശനമാണിത്. സന്ദർശനവേളയിൽ പ്രധാനമന്ത്രി പ്രസിഡന്റ് പ്രബോവോയുമായി ഉഭയകക്ഷിചർച്ചകൾ നടത്തും. പങ്കാളിത്തത്തിൽ കൈവരിച്ച പുരോഗതിയും അവലോകനംചെയ്യും. ജക്കാർത്തയിൽ പ്രധാനമന്ത്രി ഇന്ത്യൻ പ്രവാസികളുടെ ബൃഹത്തായ കൂട്ടായ്മയെ അഭിസംബോധനചെയ്യും. ഇന്ത്യയും ഇൻഡോനേഷ്യയും ജനങ്ങൾ തമ്മിലുള്ള ചരിത്രപരവും ഊഷ്മളവുമായ ബന്ധമാണു പങ്കിടുന്നത്. ഈ സവിശേഷമായ ബന്ധം നിലനിർത്തി, പ്രധാനമന്ത്രി ഇൻഡോനേഷ്യയിലെ പ്രമുഖ UNESCO ലോക പൈതൃകകേന്ദ്രമായ യോഗ്യകർത്തയിലെ പ്രംബാനൻ ക്ഷേത്രസമുച്ചയം സന്ദർശിക്കും.

ദേശീയ ഡോക്ടേഴ്‌സ് ദിനത്തിൽ ഡോക്ടർമാർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

July 01st, 12:22 pm

രാജ്യത്തോടുള്ള അചഞ്ചലമായ സേവനത്തിനും കാരുണ്യത്തിനും പ്രതിബദ്ധതയ്ക്കും നന്ദിയറിയിച്ചുകൊണ്ട്, ദേശീയ ഡോക്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് രാജ്യമെമ്പാടുമുള്ള ഡോക്ടർമാർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശംസകൾ നേർന്നു,

രാജർഷി ഛത്രപതി ഷാഹുജി മഹാരാജിനു പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു

June 26th, 12:46 pm

രാജർഷി ഛത്രപതി ഷാഹുജി മഹാരാജിന്റെ ജന്മവാർഷികമായ ഇന്ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിനു ശ്രദ്ധാഞ്ജലിയർപ്പിച്ചു. “അടിച്ചമർത്തപ്പെട്ടവരുടെയും ചൂഷണത്തിന് ഇരയായവരുടെയും പിന്നാക്കവിഭാഗങ്ങളുടെയും ഉന്നമനത്തിനായി അദ്ദേഹം സ്വജീവിതം സമർപ്പിച്ചു. അദ്ദേഹത്തിന്റെ മഹത്തായ പ്രവൃത്തികളും ആദർശങ്ങളും വരുംയുഗങ്ങളിലും രാജ്യത്തിനു വഴികാട്ടിയായി തുടരും”- ശ്രീ മോദി കുറിച്ചു.

​ഐക്യത്തിനും പരസ്പരസൗഹാർദത്തിനും പ്രാധാന്യം നൽകുന്ന സംസ്കൃത സുഭാഷിതം പങ്കുവച്ച് പ്രധാനമന്ത്രി

June 26th, 12:33 pm

എല്ലായ്പോഴും ഒത്തൊരുമയോടും പരസ്പര സൗഹാർദത്തോടും പ്രവർത്തിക്കണമെന്നതിന് ഊന്നൽ നൽകുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു പങ്കുവച്ചു.

പ്രധാനമന്ത്രിയുടെ സെയ്ഷെൽസ് സന്ദർശനം (ജൂൺ 27-29, 2026)

June 25th, 06:05 pm

സീഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിയുടെ ക്ഷണപ്രകാരം, ഇന്ത്യയുടെ മഹാസാഗർ എന്ന ദർശനം മുന്നോട്ട് കൊണ്ടുപോകുന്നതിനായി പ്രധാനമന്ത്രി മോദി 2026 ജൂൺ 27 മുതൽ 29 വരെ സീഷെൽസ് സന്ദർശിക്കും. സന്ദർശന വേളയിൽ, സീഷെൽസിന്റെ ദേശീയ ദിനത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ അദ്ദേഹം വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും പ്രസിഡന്റ് ഹെർമിനിയുമായി ചർച്ച നടത്തുകയും ചെയ്യും. സീഷെൽസിന്റെ ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്യുകയും ഇന്ത്യൻ പ്രവാസികളുമായി സംവദിക്കുകയും ചെയ്യും.

​അടിയന്തരാവസ്ഥക്കാലത്തു ജനാധിപത്യം സംരക്ഷിച്ചവർക്കു പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

June 25th, 10:53 am

ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നായി അടിയന്തരാവസ്ഥയെ വിശേഷിപ്പിച്ച്, ആ കാലത്തു ജനാധിപത്യ മൂല്യങ്ങളെ ദൃഢമായി സംരക്ഷിച്ച ഏവർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ശ്രദ്ധാഞ്ജലി അർപ്പിച്ചു. മൗനം പാലിക്കാൻ വിസമ്മതിക്കുകയും ഭരണഘടനയിൽ വിഭാവനംചെയ്തിട്ടുള്ള ആദർശങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്ത അസംഖ്യം ജനങ്ങളുടെ അസാധാരണമായ ധീരതയും അതിജീവനശേഷിയും ആ കാലഘട്ടം ദൃശ്യമാക്കിയതായും അദ്ദേഹം കുറിച്ചു.

കൂട്ടായ ഉത്സാഹവും പ്രവർത്തനങ്ങളും രാഷ്ട്രത്തെ അഭിവൃദ്ധിപ്പെടുത്തുന്നുവെന്ന് ഊന്നിപ്പറയുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

June 24th, 03:34 pm

കൂട്ടായ സമർപ്പണത്തിലൂടെയും പരിശ്രമത്തിലൂടെയും രാഷ്ട്രത്തിന്റെ അഭിവൃദ്ധി നിലനിൽക്കുമെന്ന് ഊന്നിപ്പറയുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. ഈ മനോഭാവം സമൂഹത്തിൽ പുതിയ ഊർജ്ജം നിറയ്ക്കുകയും വികസന ദൃഢനിശ്ചയങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള വഴി തെളിക്കുകയും ചെയ്യുന്നു.

ഒഡിഷ ​ഗവൺമെൻ്റിൻ്റെ രണ്ട് വർഷം പൂർത്തിയാക്കിയ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗത്തിൻ്റെ പൂർണ്ണരൂപം

June 20th, 01:10 pm

ആദരണീയയായ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ജി, ഗവർണർ ശ്രീ ഹരി ബാബു ജി, ഇവിടുത്തെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ മോഹൻ ചരൺ മാഝി ജി, ഉപമുഖ്യമന്ത്രി ശ്രീ കനക് വർദ്ധൻ സിംഗ് ദിയോ ജി, ശ്രീമതി. പ്രവതി പരിദാ ജി, ഒഡിഷ മന്ത്രി ശ്രീ ഗണേഷ് സിംഗ് ഖൂണ്ടിയ ജി, ശ്രീ കൃഷ്ണ ചന്ദ്ര മഹാപത്ര ജി, പാർലമെൻ്റ് അംഗം ശ്രീ നബാ ചരൺ മാഝി ജി, ശ്രീ മൻമോഹൻ സമാൽ ജി, ശ്രീ ബൈജയന്ത് പാണ്ഡാ ജി, മറ്റ് വിശിഷ്ട വ്യക്തികളേ, സഹോദരങ്ങളേ