പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (PPP) ദീർഘകാല ലൈസൻസിലൂടെ നാഗ്പൂർ അന്താരാഷ്ട്ര വിമാനത്താവളം നവീകരിക്കുന്നതിനും ആധുനികവൽക്കരിക്കുന്നതിനുമുള്ള പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

May 13th, 03:41 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്രമന്ത്രിസഭ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (AAI) ഭൂമി എംഐഎൽ (MIL - മിഹാൻ ഇന്ത്യ ലിമിറ്റഡ്) എന്ന സ്ഥാപനത്തിന് നൽകിയിട്ടുള്ള പാട്ടക്കരാർ കാലാവധി 06.08.2039-ന് ശേഷവും ദീർഘിപ്പിക്കുന്നതിന് ഇന്ന് അംഗീകാരം നൽകി. നാഗ്പൂർ വിമാനത്താവളം ലൈസൻസ് മുഖേന ജിഎൻഐഎൽ (GNIAL - ജിഎംആർ നാഗ്പൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്) എന്ന കൺസഷനയർക്ക് വാണിജ്യ പ്രവർത്തന തീയതി (COD) മുതൽ 30 വർഷത്തേക്ക് കൈമാറാൻ എംഐഎല്ലിനെ പ്രാപ്തമാക്കുന്നതിനാണ് ഈ തീരുമാനം.

നിര്‍മ്മിതബുദ്ധി നൂതനാശയ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുള്ള ഉത്കർഷേച്ഛയുള്ള ഇന്ത്യഎഐ ദൗത്യത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

March 07th, 08:40 pm

ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന നിര്‍മ്മിതബുദ്ധി, ഇന്ത്യയ്ക്ക് വേണ്ടി നിര്‍മ്മിതബുദ്ധി പ്രവര്‍ത്തിപ്പിക്കുക എന്നീ ആശയങ്ങള്‍ മുന്‍നിര്‍ത്തി, സമഗ്രമായ ദേശീയതല ഇന്ത്യ നിര്‍മ്മിതബുദ്ധി ദൗത്യത്തിനായി 10,371.92 കോടി രൂപ ബജറ്റ് വിഹിതത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി.