ദീപാവലി ആശംസകൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു, പൊതുവായ ജനാധിപത്യ ആശയങ്ങളോടും ആഗോള സമാധാനത്തോടുമുള്ള പ്രതിബദ്ധത ആവർത്തിച്ചു

October 22nd, 08:25 am

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ നേരിട്ടുള്ള ഫോൺ കോളിനും ഊഷ്മളമായ ആശംസകൾക്കും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയംഗമമായ നന്ദി അറിയിച്ചു.

​പ്രസിഡന്റ് ട്രംപിന്റെ അഭിപ്രായങ്ങളെ ആഴത്തിൽ അഭിനന്ദിക്കുകയും പൂർണമായി യോജിക്കുകയും ചെയ്യുന്നു: പ്രധാനമന്ത്രി

September 06th, 10:27 am

പ്രസിഡന്റ് ട്രംപിന്റെ അഭിപ്രായങ്ങളെയും ഇന്ത്യ-അമേരിക്ക ബന്ധത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശാവഹമായ വിലയിരുത്തലിനെയും താൻ ആഴത്തിൽ അഭിനന്ദിക്കുകയും അവയോടു പൂർണമായി യോജിക്കുകയും ചെയ്യുന്നുവെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര ​മോദി വ്യക്തമാക്കി. “ഇന്ത്യക്കും അമേരിക്കയ്ക്കുമിടയിലുള്ളത് ഏറെ ഗുണപരമായ പങ്കാളിത്തമാണ്. ഭാവി ലക്ഷ്യമിട്ടുള്ള സമഗ്രവും തന്ത്രപ്രധാനവുമായ ആഗോള പങ്കാളിത്തമാണിത്.” - ശ്രീ മോദി കൂട്ടിച്ചേർത്തു.

ഇന്ത്യൻ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനവേളയിലെ ഇന്ത്യ - യുഎസ് സംയുക്ത പ്രസ്താവന

February 14th, 09:07 am

ഇന്ന്, പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും സൈനിക പങ്കാളിത്തത്തിനുള്ള അവസരങ്ങൾ, ത്വരിതപ്പെടുത്തിയ വാണിജ്യം & സാങ്കേതികവിദ്യ എന്നിവ ലക്ഷ്യമിട്ടുള്ള ഒരു പുതിയ സംരംഭത്തിന് - യുഎസ്-ഇന്ത്യ കോംപാക്റ്റ് (Catalyzing Opportunities for Military Partnership, Accelerated Commerce & Technology ) 21-ാം നൂറ്റാണ്ടിനായി -തുടക്കം കുറിച്ചു. സഹകരണത്തിന്റെ പ്രധാന സ്തംഭങ്ങളിൽ പരിവർത്തനാത്മക മാറ്റം കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത് .ഈ ഉദ്യമത്തിന് കീഴിൽ, ഇരു രാജ്യങ്ങൾക്കും പരസ്പരം പ്രയോജനപ്രദമായ വിശ്വാസതലം സജ്ജമാക്കുന്നതിനായി ഈ വർഷം തന്നെ ആദ്യ ഫലങ്ങൾ കണ്ടു തുടങ്ങുന്ന, ഫലങ്ങളിൽ അധിഷ്ഠിതമായ കാര്യപരിപാടിക്ക് ഇരുവരും പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചു.

ഇന്ത്യ - യുഎസ്എ സംയുക്ത വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങളെ കുറിച്ചുള്ള വാർത്താക്കുറിപ്പിന്റെ ഇംഗ്ലീഷ് പരിഭാഷ

February 14th, 04:57 am

എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് ട്രംപ് നൽകിയ ഹൃദ്യമായ സ്വാഗതത്തിനും ആതിഥ്യമര്യാദയ്ക്കും, ഞാൻ ആദ്യമായി എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. പ്രസിഡന്റ് ട്രംപ് അദ്ദേഹത്തിന്റെ നേതൃത്വത്തിലൂടെ ഇന്ത്യ-യുഎസ് ബന്ധത്തെ വിലമതിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്തിരിക്കുന്നു.

The US National Security Advisor calls on PM Modi

January 06th, 07:43 pm

The US National Security Advisor Mr. Jake Sullivan called on Prime Minister Shri Narendra Modi today.

എന്റെ സുഹൃത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി സംഭാഷണം നടത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദി

November 06th, 10:50 pm

യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സംഭാഷണം നടത്തുകയും അദ്ദേഹത്തിന്റെ ഉജ്വല വിജയത്തിനെ അഭിനന്ദിക്കുകയും ചെയ്തു. വിവിധ മേഖലകളിൽ ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വീണ്ടും ഒരുമിച്ച് പ്രവർത്തിക്കുവാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി ഡെലവേയിലെ വിൽമിങ്ടണിൽ അമേരിക്കൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

September 22nd, 02:02 am

ഡെലവേയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ജോസഫ് ബൈഡനുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് ബൈഡൻ വിൽമിങ്ടണിലെ അദ്ദേഹത്തിന്റെ വസതിയിൽ കൂടിക്കാഴ്ചയ്ക്ക് ആതിഥേയത്വം വഹിച്ചു.