ഇന്ത്യൻ പ്രധാനമന്ത്രിയും യുകെ പ്രധാനമന്ത്രിയും ഇരുരാജ്യങ്ങളിലെയും വ്യവസായപ്രമുഖരുമായി കൂടിക്കാഴ്ച നടത്തി
July 24th, 07:38 pm
ചരിത്രപ്രധാനമായ ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക-വ്യാപാര കരാറിൽ [CETA] ഒപ്പുവച്ചതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും യുകെ പ്രധാനമന്ത്രി കീയർ സ്റ്റാർമറും ഇന്ന് ഇന്ത്യയിലെയും യുകെയിലെയും വ്യവസായപ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. ആരോഗ്യം, ഔഷധനിർമാണം, രത്നങ്ങൾ, ആഭരണങ്ങൾ, വാഹനങ്ങൾ, ഊർജം, നിർമാണം, ടെലികോം, സാങ്കേതികവിദ്യ, ഐടി, ലോജിസ്റ്റിക്സ്, തുണിത്തരങ്ങൾ, ധനകാര്യ സേവനങ്ങൾ എന്നീ മേഖലകളിൽനിന്ന് ഇരുപക്ഷത്തുമുള്ള വ്യവസായപ്രമുഖർ യോഗത്തിൽ പങ്കെടുത്തു. ഇരുരാജ്യങ്ങളിലെയും തൊഴിലവസരസൃഷ്ടിക്കും ഏവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക വികസനത്തിനും ഗണ്യമായി സംഭാവന ചെയ്യുന്നതാണ് ഈ മേഖലകൾ.ഇന്ത്യ-യുകെ കാഴ്ചപ്പാട് 2035
July 24th, 07:12 pm
2025 ജൂലൈ 24-നു ലണ്ടനിൽ നടന്ന കൂടിക്കാഴ്ചയിൽ, ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള പങ്കാളിത്തത്തിനു പുതിയ ദിശയേകുന്ന ‘ഇന്ത്യ-യുകെ കാഴ്ചപ്പാട് 2035’ ഇരുപ്രധാനമന്ത്രിമാരും അംഗീകരിച്ചു. പുനരുജ്ജീവിപ്പിക്കപ്പെട്ട പങ്കാളിത്തത്തിന്റെ സാധ്യതകളാകെ ഉപയോഗപ്പെടുത്തുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും പൊതുവായ പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിക്കുന്നതാണിത്. ലോകം അതിവേഗം മാറുന്ന ഈ ഘട്ടത്തിൽ, പരസ്പരവളർച്ചയ്ക്കും സമൃദ്ധിക്കുമായി ഒരുമിച്ചു പ്രവർത്തിക്കാനും, സമ്പന്നവും സുരക്ഷിതവും സുസ്ഥിരവുമായ ലോകം രൂപപ്പെടുത്താനുമുള്ള ഇരുരാജ്യങ്ങളുടെയും ദൃഢനിശ്ചയത്തെ അഭിലാഷപൂർണവും ഭാവികേന്ദ്രീകൃതവുമായ കരാർ അടിവരയിടുന്നു.യു കെ പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്ര പ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ
July 24th, 04:20 pm
ആദ്യമായി, പ്രധാനമന്ത്രി സ്റ്റാർമർ നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ബഹുമാന്യമായ ആതിഥ്യമര്യാദയ്ക്കും ഞാൻ അദ്ദേഹത്തിന് എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഇന്ന് നമ്മുടെ ഉഭയകക്ഷി ബന്ധത്തിലെ ചരിത്രപരമായ ഒരു നാഴികക്കകല്ല് അടയാളപ്പെടുത്തുകയാണ്. വർഷങ്ങളുടെ സമർപ്പിത പ്രയത്നങ്ങൾക്ക് ശേഷം, നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക, വ്യാപാര കരാർ ഇന്ന് പൂർത്തിയായി എന്നതിൽ ഞാൻ സന്തുഷ്ടനാണ്.ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനകളുടെ ഇംഗ്ലീഷ് പരിഭാഷ
July 24th, 04:00 pm
ഈ ഊഷ്മളമായ സ്വാഗതത്തിനും മഹത്തായ ബഹുമതിക്കും ഞാൻ നന്ദിയുള്ളവനാണ്. ഇന്ന് ചെക്കേഴ്‌സിൽ, നമ്മൾ ഒരു പുതിയ ചരിത്രം സൃഷ്ടിക്കാൻ പോകുന്നു. സഹകരിച്ചു കൊണ്ടുള്ള നമ്മുടെ യാത്രയിൽ ഒരു പുതിയ അധ്യായം ആരംഭിക്കാൻ ഇന്ത്യയും യുകെയും ഒന്നിക്കുന്നു.പ്രധാനമന്ത്രി ബ്രിട്ടന്റെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
July 24th, 03:59 pm
2025 ജൂലൈ 23 മുതല്‍ 24 വരെയുള്ള ബ്രിട്ടന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബ്രിട്ടന്റെ പ്രധാനമന്ത്രി ബഹു. സര്‍ കെയര്‍ സ്റ്റാര്‍മറുമായി കൂടിക്കാഴ്ച നടത്തി. ബക്കിംഗ്ഹാംഷെയറിലെ ചെക്കേഴ്സിലുള്ള യുകെ പ്രധാനമന്ത്രിയുടെ കണ്‍ട്രി റെസിഡന്‍സിയില്‍ എത്തിയ ശ്രീ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്റ്റാര്‍മര്‍ ഊഷ്മളമായി സ്വീകരിച്ചു. ഇരു നേതാക്കളും നേരിട്ടുള്ള കൂടിക്കാഴ്ചയും പ്രതിനിധി തല ചര്‍ച്ചകളും നടത്തി.PM Modi arrives in London, United Kingdom
July 24th, 12:15 pm
Prime Minister Narendra Modi arrived in United Kingdom a short while ago. In United Kingdom, PM Modi will hold discussions with UK PM Starmer on India-UK bilateral relations and will also review the progress of the Comprehensive Strategic Partnership.പ്രധാനമന്ത്രിയുടെ യുകെ, മാലിദ്വീപ് സന്ദർശനം (ജൂലൈ 23 – 26, 2025)
July 20th, 10:49 pm
ജൂലൈ 23 – 26 തീയതികളിൽ പ്രധാനമന്ത്രി മോദി യുകെയിലേക്ക് ഔദ്യോഗിക സന്ദർശനവും മാലിദ്വീപിലേക്ക് ഒരു സംസ്ഥാന സന്ദർശനവും നടത്തും. പ്രധാനമന്ത്രി സ്റ്റാർമറുമായി അദ്ദേഹം വിപുലമായ ചർച്ചകൾ നടത്തും, കൂടാതെ അവർ സിഎസ്പിയുടെ പുരോഗതി അവലോകനം ചെയ്യും. ജൂലൈ 26 ന് മാലിദ്വീപിന്റെ സ്വാതന്ത്ര്യത്തിന്റെ 60-ാം വാർഷികാഘോഷങ്ങളിൽ പ്രധാനമന്ത്രി മോദി 'വിശിഷ്ടാതിഥി'യായിരിക്കും. അദ്ദേഹം മാലിദ്വീപ് പ്രസിഡന്റ് മുയിസുവിനെ കാണുകയും പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളിൽ ചർച്ചകൾ നടത്തുകയും ചെയ്യും.