പ്രധാനമന്ത്രിയുടെ സൗദി അറേബ്യൻ സന്ദർശനത്തിന്റെ സമാപന വേളയിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവന
April 23rd, 12:44 pm
സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ ക്ഷണപ്രകാരം, ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഏപ്രിൽ 22 ന് സൗദി അറേബ്യയിൽ സന്ദർശനം നടത്തി.പ്രധാനമന്ത്രിയുടെ സൗദി അറേബ്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ പരിണതഫലങ്ങൾ
April 23rd, 02:25 am
ഇന്ത്യ-സൗദി അറേബ്യ തന്ത്രപരമായ പങ്കാളിത്തസമിതി (SPC) നേതാക്കളുടെ രണ്ടാമത്തെ യോഗം 2025 ഏപ്രിൽ 22നു ജിദ്ദയിൽ നടന്നു. ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും സംയുക്ത അധ്യക്ഷത വഹിച്ചു. രാഷ്ട്രീയം, പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, ഊർജം, സാങ്കേതികവിദ്യ, കൃഷി, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ ഉൾപ്പെടുന്ന SPC-യുടെ കീഴിലുള്ള വിവിധ സമിതികൾ, ഉപസമിതികൾ, കർമസമിതികൾ എന്നിവയുടെ പ്രവർത്തനങ്ങൾ സമിതി അവലോകനം ചെയ്തു. ചർച്ചകൾക്കുശേഷം ഇരുനേതാക്കളും യോഗനടപടിച്ചുരുക്കത്തിൽ ഒപ്പുവച്ചു.സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി; ഇന്ത്യ-സൗദി അറേബ്യ തന്ത്രപരമായ പങ്കാളിത്തസമിതിയിൽ സംയുക്ത അധ്യക്ഷത വഹിച്ചു
April 23rd, 02:20 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഏപ്രിൽ 22-നു സൗദി അറേബ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ജിദ്ദയിലെ രാജകൊട്ടാരത്തിൽ സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രധാനമന്ത്രി ശ്രീ മോദിയെ സ്വീകരിച്ച് ആചാരപരമായ സ്വീകരണം നൽകി.സൗദി അറേബ്യ സന്ദർശനത്തിന് പുറപ്പെടും മുമ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസ്താവന
April 22nd, 08:30 am
“ഇന്ന്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ്റെ ക്ഷണപ്രകാരം ഞാൻ സൗദിയിലേക്ക് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം ആരംഭിക്കുകയാണ്.2025 ഏപ്രിൽ 22 മുതൽ 23 വരെ പ്രധാനമന്ത്രി മോദി സൗദി അറേബ്യ സന്ദർശിക്കും
April 19th, 01:55 pm
രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി മോദി സൗദി അറേബ്യ സന്ദർശിക്കും. ഇന്ത്യയും സൗദി അറേബ്യയും അടുത്തതും സൗഹൃദപരവുമായ ബന്ധങ്ങൾ പങ്കിടുന്നു. ബഹുമുഖ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും ശക്തിപ്പെടുത്താനും പരസ്പര താൽപ്പര്യമുള്ള വിവിധ പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറാനും ഈ സന്ദർശനം അവസരം നൽകും.