ഫലങ്ങളുടെ പട്ടിക: റഷ്യൻ ഫെഡറേഷൻ പ്രസിഡൻ്റിൻ്റെ ഔദ്യോഗിക ഇന്ത്യാ സന്ദർശനം
December 05th, 05:53 pm
ഒരു രാജ്യത്തിലെ പൗരന്മാരുടെ താത്കാലിക തൊഴിൽ പ്രവർത്തനം മറ്റേ രാജ്യത്തിൻ്റെ പ്രദേശത്ത് അനുവദിക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ റിപ്പബ്ലിക് ഗവൺമെന്റും റഷ്യൻ ഫെഡറേഷൻ ഗവൺമെന്റും തമ്മിലുള്ള കരാർ.23ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയെ തുടര്‍ന്നുള്ള സംയുക്ത പ്രസ്താവന
December 05th, 05:43 pm
ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റ് ആദരണീയനായ ശ്രീ. വ്ളാഡിമിര്‍ പുടിൻ 23-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയ്ക്കായി 2025 ഡിസംബര്‍ 04-05 തീയതികളില്‍ ഇന്ത്യ സന്ദര്‍ശിച്ചു.ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ഇന്ത്യ-റഷ്യ ബിസിനസ് ഫോറത്തിൽ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോടൊപ്പം പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
December 05th, 03:45 pm
ഇത്രയും വലിയൊരു പ്രതിനിധി സംഘവുമായി ഇന്ന്,ഇന്ത്യ-റഷ്യ ബിസിനസ് ഫോറം എന്ന ഈ പരിപാടിയുടെ ഭാഗമാകാനായത്,പ്രസിഡന്റ് പുടിന്റെ ആത്മാർത്ഥ പരിശ്രമത്തിൻ്റെ ഫലമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.നിങ്ങളെ എല്ലാവരെയും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് സ്വാഗതം ചെയ്യുന്നു, നിങ്ങളുടെ ഇടയിൽ ഉണ്ടായിരിക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഈ ഫോറത്തിൽ ഭാഗമാവുകയും ,വിലയേറിയ ഉൾക്കാഴ്ചകൾ പങ്കുവയ്ക്കുകയും ചെയ്യുന്നതിന് എന്റെ സുഹൃത്ത് പ്രസിഡന്റ് പുടിന് എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ബിസിനസ്സിനായി ലളിതമായ പ്രവചനാതീതമായ സംവിധാനങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഇന്ത്യയും യുറേഷ്യൻ ഇക്കണോമിക് യൂണിയനും തമ്മിലുള്ള ഒരു സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനൊപ്പം ഇന്ത്യ-റഷ്യ വ്യാവസായിക ചർച്ചാവേദിയെ അഭിസംബോധന ചെയ്തു
December 05th, 03:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനൊപ്പം ഇന്ത്യ-റഷ്യ വ്യാവസായിക ചർച്ചാവേദിയെ അഭിസംബോധന ചെയ്തു. അഭിസംബോധന ആരംഭിക്കവേ, പ്രസിഡന്റ് പുടിനെയും, ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമുള്ള നേതാക്കളെയും, എല്ലാ വിശിഷ്ടാതിഥികളെയും പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. വലിയ പ്രതിനിധിസംഘത്തെ ഇന്ത്യയിലേക്കു കൊണ്ടുവന്നതിലൂടെ ഈ വ്യാവസായികവേദിയുടെ രൂപവൽക്കരണത്തിനു പ്രസിഡന്റ് പുടിൻ വലിയൊരു തുടക്കം നൽകിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പങ്കാളികളെയും ഹൃദയംഗമമായി സ്വാഗതംചെയ്ത ശ്രീ മോദി, അവരോടൊപ്പം നിൽക്കാൻ കഴിയുന്നത് ഏറെ ആഹ്ലാദകരമായ നിമിഷമാണെന്നും പറഞ്ഞു. ചർച്ചാവേദിയിൽ എത്തിയതിനും വിലയേറിയ ചിന്തകൾ പങ്കുവച്ചതിനും ശ്രീ മോദി, സുഹൃത്ത് പ്രസിഡന്റ് പുടിന് അഗാധമായ നന്ദി അറിയിച്ചു. വ്യവസായത്തിനായി ലളിതവും പ്രവചനാത്മകവുമായ സംവിധാനങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും യുറേഷ്യൻ സാമ്പത്തിക യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.റഷ്യൻ പ്രസിഡന്റിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
December 05th, 10:30 am
ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു.