പ്രധാനമന്ത്രി നോർവേ പ്രധാനമന്ത്രിയുമായി ഉഭയകക്ഷിചർച്ച നടത്തി
May 18th, 08:21 pm
സാമ്പത്തിക-വ്യാപാര പങ്കാളിത്തം വർധിപ്പിക്കുന്നതിനു ബൃഹത്തായ സാധ്യതകളുണ്ടെന്ന് ഇരുനേതാക്കളും വിലയിരുത്തി. ഇന്ത്യൻ വിപണിയിൽ നോർവീജിയൻ സംരംഭങ്ങൾ കൂടുതൽ നിക്ഷേപം നടത്തുന്നതിനെ പ്രധാനമന്ത്രി സ്വാഗതംചെയ്തു. ഇന്ത്യയും നോർവേയും തമ്മിലുള്ള നിലവിലെ വ്യാപാരമൂല്യം 2030-ഓടെ ഇരട്ടിയാക്കുകയെന്ന ലക്ഷ്യം ഇരുനേതാക്കളും വ്യക്തമാക്കി. TEPA കരാറിനു കീഴിലുള്ള 100 ശതകോടി അമേരിക്കൻ ഡോളറിന്റെ നിക്ഷേപ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനും ഇന്ത്യയിൽ പത്തുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി വിവിധ മേഖലകളിൽ ഊർജസ്വലമായ പങ്കാളിത്തങ്ങൾ സൃഷ്ടിക്കാൻ അവർ വ്യവസായ പ്രതിനിധികളെ പ്രോത്സാഹിപ്പിച്ചു.പ്രധാനമന്ത്രി നോർവേ രാജാവ് ഹെറാൾഡ് അഞ്ചാമനുമായി കൂടിക്കാഴ്ച നടത്തി
May 18th, 07:36 pm
ഓസ്ലോയിലെ റോയൽ പാലസിൽ പ്രധാനമന്ത്രി മോദി നോർവേയിലെ രാജാവ് ഹരാൾഡ് അഞ്ചാമനുമായി കൂടിക്കാഴ്ച നടത്തി, ഇന്ത്യ-നോർവേ പങ്കാളിത്തം വളർന്നുവരുന്നതിനെക്കുറിച്ചും മേഖലകളിലെ പുരോഗതിയെക്കുറിച്ചും, പ്രത്യേകിച്ച് പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി മോദിയുടെ ബഹുമാനാർത്ഥം ഉച്ചഭക്ഷണ വിരുന്ന് സംഘടിപ്പിച്ചു.നോർവേയുടെ പരമോന്നത ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ് ഓഫ് ദ റോയൽ നോർവീജിയൻ ഓർഡർ ഓഫ് മെറിറ്റ്’ പ്രധാനമന്ത്രി ഏറ്റുവാങ്ങി
May 18th, 07:35 pm
ഓസ്‌ലോയിൽ നടന്ന പ്രത്യേക ചടങ്ങിൽ നോർവേയിലെ രാജാവ് ഹെറാൾഡ് അഞ്ചാമൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ‘ഗ്രാൻഡ് ക്രോസ് ഓഫ് ദ റോയൽ നോർവീജിയൻ ഓർഡർ ഓഫ് മെറിറ്റ്’ സമ്മാനിച്ചു. വിദേശ ഗവണ്മെന്റ് തലവന്മാർക്കു നോർവേ നൽകുന്ന പരമോന്നത ബഹുമതിയാണിത്. നോർവേയുടെയും മാനവരാശിയുടെയും താൽപ്പര്യങ്ങൾക്കായി നൽകിയ മികച്ച സേവനങ്ങൾക്കുള്ള അംഗീകാരമായാണു പുരസ്കാരം സമ്മാനിച്ചത്.