മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയുടെ ഭാഗമായി ഐസ്‌ലാൻഡ് പ്രധാനമന്ത്രിയുമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ച
May 19th, 06:44 pm
മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഐസ്‌ലൻഡ് പ്രധാനമന്ത്രി മിസ്. ക്രിസ്റ്റൺ ഫ്രോസ്റ്റാഡോട്ടിറുമായി ഓസ്‌ലോയിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.3-ാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയുടെ ഭാഗമായി ഫിൻലാൻഡ് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ച
May 19th, 06:42 pm
ഓസ്‌ലോയിൽ നടന്ന മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫിൻലാൻഡ് പ്രധാനമന്ത്രി പെറ്റേരി ഓർപോയുമായി കൂടിക്കാഴ്ച നടത്തി.മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിക്കിടെ ഡെൻമാർക്ക് ആക്ടിംഗ് പ്രധാനമന്ത്രിയുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച
May 19th, 06:40 pm
ഉഭയകക്ഷി സഹകരണം അവലോകനം ചെയ്ത ഇരു നേതാക്കളും സംയുക്ത അജണ്ടയിൽ കൈവരിച്ച പുരോഗതിയിൽ സംതൃപ്തി പ്രകടിപ്പിച്ചു. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളിലെ സഹകരണത്തിന് മുൻഗണന നൽകുന്നതും ഇരു രാജ്യങ്ങളിലെയും ഹരിത പരിവർത്തനത്തിന് സഹായകവുമായ ഇന്ത്യ-ഡെന്മാർക്ക് ഹരിത തന്ത്രപരമായ പങ്കാളിത്തത്തിൽ ഉണ്ടായ പുരോഗതിയെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. 2020 ൽ ഗ്രീൻ സ്ട്രാറ്റജിക് പങ്കാളിത്തം ആരംഭിച്ചതിനുശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടന്നു വരുന്ന പതിവ് ഉന്നതതല ചർച്ചകൾ അനുസ്മരിച്ചുകൊണ്ട് പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ, ആശയവിനിമയം, നൂതന ഗവേഷണം, സ്റ്റാർട്ടപ്പുകൾ, അക്കാദമിക് രംഗത്തെ കൈമാറ്റങ്ങൾ എന്നിവയിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ നേതാക്കൾ തീരുമാനിച്ചു. പ്രതിരോധം, നിർമ്മിതബുദ്ധി എന്നീ മേഖലകളിലെ സഹകരണവും ചർച്ചാവിഷയമായി. ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ സാന്നിധ്യമറിയിക്കാൻ ഡാനിഷ് കമ്പനികളെ പ്രധാനമന്ത്രി ക്ഷണിച്ചു.മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയിലെ സംയുക്തപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ പൂർണ്ണരൂപം
May 19th, 04:25 pm
ജനാധിപത്യം, നിയമവാഴ്ച, ബഹുസ്വരത എന്നിവയോടുള്ള നമ്മുടെ പങ്കിട്ട പ്രതിബദ്ധത നമ്മെ സ്വാഭാവിക പങ്കാളികളാക്കുന്നു. അതേസമയം സാങ്കേതികവിദ്യയിലും സുസ്ഥിരതയിലുമുള്ള നമ്മുടെ പങ്കിട്ട മുൻഗണനകൾ നമ്മുടെ ബന്ധത്തെ വലിയ അവസരങ്ങളാൽ നിറയ്ക്കുന്നു. അതുകൊണ്ടാണ് എട്ട് വർഷം മുമ്പ് നോർഡിക് രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധത്തിന് കൂടുതൽ ഊർജ്ജവും ചലനാത്മകതയും നൽകുന്നതിനായി നമ്മൾ ഈ വേദി രൂപീകരിച്ചത്.പ്രധാനമന്ത്രി മോദി നോർവേയിൽ എത്തി ചേർന്നു
May 18th, 01:00 pm
നാല് പതിറ്റാണ്ടുകൾക്കിടയിൽ ഇന്ത്യയിൽ നിന്നും നോർവേയിലേക്കുള്ള ആദ്യ പ്രധാനമന്ത്രി സന്ദർശനമാണിത്. പ്രധാനമന്ത്രി മോദി നോർവേയിലെ ഓസ്ലോയിൽ എത്തി ചേർന്നു. പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിച്ചു."യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നിവിടങ്ങളിലേക്കുള്ള സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ യാത്രാ പ്രസ്താവന
May 15th, 07:56 am
2026 മെയ് 15 മുതൽ 20 വരെ യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ അഞ്ച് രാഷ്ട്രങ്ങൾ പ്രധാനമന്ത്രി മോദി സന്ദർശിക്കും. സന്ദർശന വേളയിൽ അദ്ദേഹം വിവിധ രാഷ്ട്രത്തലവന്മാരെ കാണുകയും പ്രധാന മേഖലകളിലെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടത്തുകയും ചെയ്യും. സ്വീഡനിൽ നടക്കുന്ന യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ടറിയിലും, ഓസ്ലോയിൽ നടക്കുന്ന മൂന്നാം ഇന്ത്യ-നോർഡിക് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കുന്നതാണ് സന്ദർശനത്തിന്റെ പ്രധാന സവിശേഷതകൾ.പ്രധാനമന്ത്രിയുടെ യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി സന്ദർശനം (മെയ് 15 - 20, 2026)
May 11th, 09:00 pm
2026 മെയ് 15 മുതൽ മെയ് 20 വരെ യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നിവിടങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി മോദി പദ്ധതിയിടുന്നു. സന്ദർശന വേളയിൽ അദ്ദേഹം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തുകയും വിവിധ വിഷയങ്ങളിൽ അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്യും. നെതർലാൻഡ്‌സിൽ, പ്രധാനമന്ത്രി രാജാവ് വില്ലെം-അലക്‌സാണ്ടറിനെ കാണുകയും പ്രധാനമന്ത്രി റോബ് ജെറ്റനുമായി ചർച്ച നടത്തുകയും ചെയ്യും. സ്വീഡനിൽ, അദ്ദേഹം പ്രധാനമന്ത്രി ക്രിസ്റ്റേഴ്‌സണുമായി ചർച്ച നടത്തും. നോർവേയിൽ, അദ്ദേഹം രാജാവ് ഹരാൾഡ് അഞ്ചാമനെ സന്ദർശിക്കുകയും പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്യും. തുടർന്ന്, പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ചർച്ച നടത്താൻ അദ്ദേഹം ഇറ്റലി സന്ദർശിക്കും.ഫിൻലൻഡ് പ്രസിഡന്റിന്റെ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ചുള്ള ഇന്ത്യ – ഫിൻലൻഡ് സംയുക്ത പ്രസ്താവന
March 05th, 08:03 pm
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, ഫിൻലൻഡ് പ്രസിഡന്റ് ഡോ. അലക്സാണ്ടർ സ്റ്റബ് 2026 മാർച്ച് 4 മുതൽ 7 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുകയാണ്. നിലവിലെ പദവിയിൽ ആദ്യമായി ഇന്ത്യയിലെത്തിയ പ്രസിഡന്റ് സ്റ്റബ്, ന്യൂഡൽഹിയും മുംബൈയുമാണു സന്ദർശിക്കുന്നത്. ഫിൻലൻഡ് കാലാവസ്ഥാ-പരിസ്ഥിതി മന്ത്രി സാരി മുൾട്ടാല, തൊഴിൽ മന്ത്രി മത്യാസ് മാട്ടിനൻ എന്നിവരും ഉദ്യോഗസ്ഥരും വ്യവസായപ്രമുഖരും അടങ്ങുന്ന ഉന്നതതല പ്രതിനിധിസംഘവും അദ്ദേഹത്തെ അനുഗമിക്കുന്നു. 2026 മാർച്ച് 5-നു ന്യൂഡൽഹിയിൽ നടന്ന റായ്‌സീന സംഭാഷണത്തിന്റെ 11-ാം പതിപ്പു പ്രധാനമന്ത്രി ശ്രീ മോദി ഉദ്ഘാടനം ചെയ്തു; ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രസിഡന്റ് സ്റ്റബ് ഉദ്ഘാടനപ്രഭാഷണം നടത്തി. 2026 ഫെബ്രുവരിയിൽ നടന്ന AI ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫിൻലൻഡ് പ്രധാനമന്ത്രി പെറ്റേരി ഓർപോ എത്തിയതിനു പിന്നാലെയാണു പ്രസിഡന്റ് സ്റ്റബ്ബിന്റെ ഈ സന്ദർശനം.ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സണുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ടെലിഫോൺ സംഭാഷണം നടത്തി
April 15th, 06:02 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സണും ഇന്ന് ടെലിഫോൺ സംഭാഷണം നടത്തി. ഇരു നേതാക്കളും ഉഭയകക്ഷി ബന്ധങ്ങളുടെ വിവിധ വശങ്ങളും ആഗോള സംഭവവികാസങ്ങളും ചർച്ച ചെയ്തു.ഫ്രാന്‍സ് പ്രസിഡന്റുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച
May 04th, 10:43 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 മെയ് 4ന് കോപ്പന്‍ഹേഗനില്‍ നടന്ന രണ്ടാമത് ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയില്‍ പങ്കെടുത്തുമടങ്ങുംവഴി ഫ്രാന്‍സില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി.രണ്ടാം ഇന്ത്യ-നോർഡിക് ഉച്ചകോടി
May 04th, 07:44 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൻ, ഐസ്‌ലൻഡ് പ്രധാനമന്ത്രി കാട്രിൻ ജാക്കോബ്‌സ്‌ഡോട്ടിർ, നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ, സ്വീഡൻ പ്രധാനമന്ത്രി മഗ്‌ദലീന ആൻഡേഴ്‌സൺ, ഫിൻലാന്റിലെ പ്രധാനമന്ത്രി സന്ന മാരിൻ എന്നിവർക്കൊപ്പം രണ്ടാം ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പങ്കെടുത്തു.ഫിൻലൻഡ് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
May 04th, 04:33 pm
രണ്ടാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയ്ക്കിടെ കോപ്പൻഹേഗനിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫിൻലൻഡ് പ്രധാനമന്ത്രി ശ്രീമതി സന്ന മരിനുമായി കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.ഐസ്‌ലൻഡ് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
May 04th, 03:04 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കോപ്പൻഹേഗനിൽ രണ്ടാം ഇന്ത്യ-നോർഡിക് ഉച്ചകോടിയുടെ ഭാഗമായി ഐസ്‌ലൻഡ് പ്രധാനമന്ത്രി ശ്രീമതി കാട്രിൻ ജേക്കബ്സ്‌ഡോട്ടിറുമായി ഉഭയകക്ഷി ചർച്ച നടത്തി.സ്വീഡൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
May 04th, 02:28 pm
കോപ്പൻഹേഗനിൽ നടക്കുന്ന 2-ാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയുടെ ഭാഗമായി സ്വീഡൻ പ്രധാനമന്ത്രി ശ്രീമതി മഗ്ദലീന ആൻഡേഴ്സണുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.നോർവേ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
May 04th, 02:25 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കോപ്പൻഹേഗനിൽ രണ്ടാം ഇന്ത്യ നോർഡിക് ഉച്ചകോടിയ്ക്കിടെ നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറുമായി . 2021 ഒക്ടോബറിൽ പ്രധാനമന്ത്രി സ്റ്റോർ അധികാരമേറ്റതിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡെന്മാർക്കിൽ നടത്തിയ പത്രപ്രസ്താവന
May 03rd, 07:11 pm
ബഹുമാനപ്പെട്ട പ്രധാനമന്ത്രി, എന്നെയും എന്റെ പ്രതിനിധികളെയും ഡെന്മാർക്കിൽ ആശ്ചര്യകരമായ സ്വീകരണത്തിനും ആതിഥ്യമരുളിയതിനും നിങ്ങൾക്കും നിങ്ങളുടെ ടീമിനും നന്ദി. നിങ്ങളുടെ മനോഹരമായ രാജ്യത്തേക്കുള്ള എന്റെ ആദ്യ സന്ദർശനമാണിത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ, നിങ്ങളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. ഈ രണ്ടു സന്ദർശനങ്ങളിലൂടെ ബന്ധങ്ങളിൽ അടുപ്പവും ചടുലതയും കൊണ്ടുവരാൻ കഴിഞ്ഞു. നമ്മുടെ ഇരു രാജ്യങ്ങളും ജനാധിപത്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, നിയമവാഴ്ച എന്നിവയുടെ മൂല്യങ്ങൾ പങ്കിടുക മാത്രമല്ല, പരസ്പര പൂരകമായ നിരവധി ശക്തികളും നമുക്കുണ്ട്.ഡെൻമാർക്ക് പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ കൈമാറിയ ധാരണാപത്രങ്ങൾ/കരാറുകൾ
October 09th, 03:54 pm
ഡെൻമാർക്ക് പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ കൈമാറിയ ധാരണാപത്രങ്ങൾ/കരാറുകൾഡെന്മാര്ക്ക് പ്രധാനമന്ത്രി മിസ് മെറ്റ് ഫ്രെഡറിക്‌സണുമൊത്തുള്ള സംയുക്ത പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അഭിസംബോധനയുടെ പൂർണ്ണരൂപം
October 09th, 01:38 pm
കൊറോണ മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ്, ഗവണ്‍മെന്റ് മേധാവികളുടെയും രാഷ്്രടത്തലവന്മാരുടെയും സ്വീകരണത്തിന്റെ ഒരു സ്ഥിരം സാക്ഷിയായിരുന്നു ഈ ഹൈദരാബാദ് ഹൗസ്. എന്നാല്‍, കഴിഞ്ഞ 18-20 മാസങ്ങളായി ഈ സമ്പ്രദായം നിലച്ചു. ഇന്ന് ഡാനിഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ ഒരു പുതിയ തുടക്കം കുറിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്.ഇന്ത്യ – നോര്‍ഡിക് ഉച്ചകോടിയില്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന
April 18th, 12:57 pm
ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി, ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി ലാര്‍സ് ലോക്കെ റസ്മുസെന്‍, ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി ജുഹ സിപില, ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി കര്‍ടിന്‍ ജേക്കോബ്‌ഡോയിറ്റര്‍, നോര്‍വെ പ്രധാനമന്ത്രി എര്‍ന സോള്‍ബര്‍ഗ്, സ്വീഡന്‍ പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്വെന്‍ എന്നിവരുടെ ഉച്ചകോടി ഇന്ന് സ്വീഡന്റെയും ഇന്ത്യയുടെയും പ്രധാനമന്ത്രിമാരുടെ ആതിഥേയത്വത്തില്‍ സറ്റോക്ക്‌ഹോമില്‍ നടന്നു.ഇന്ത്യൻ പ്രധാനമന്ത്രിയുടെ സ്വീഡൻ സന്ദർശനം (2018 ഏപ്രിൽ 16 -17 )
April 17th, 11:12 pm
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന വേളയിൽ ഇന്ത്യ-നോർഡിക് സമ്മിറ്റ് ഷെയേർഡ് വാല്യൂസ് , മ്യൂച്വൽ പ്രോസ്പർറ്റി എന്ന പേരിൽ സ്വീഡൻ ഇന്ത്യ-നോർഡിക് ഉച്ചകോടിക്ക് ആതിഥ്യമരുളി. ഡെൻമാർക്ക്, ഫിൻലാന്റ്, ഐസ്ലാൻഡ്, നോർവെ എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാർ സമ്മേളനത്തിൽ പങ്കെടുത്തു. നോർഡിക് രാജ്യങ്ങളുമായി ഇന്ത്യക്ക് ഗണ്യമായ സാമ്പത്തിക ബന്ധം ഉണ്ട്. ഇന്ത്യ-നോർഡിക് വാർഷിക വ്യാപാരം 5.3 ബില്ല്യൺ ഡോളറാണ്. ഇന്ത്യയിലേക്കുള്ള മൊത്തം നോർഡിക് എഫ്.ഡി.ഐ 2.5 ബില്യൺ ഡോളറാണ്.