നൈജീരിയയുടെ മുൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

July 14th, 11:45 am

നൈജീരിയയുടെ മുൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. നൈജീരിയയുടെ മുൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുമായുള്ള വിവിധ അവസരങ്ങളിലെ കൂടിക്കാഴ്ചകളും സംഭാഷണങ്ങളും ശ്രീ മോദി അനുസ്മരിച്ചു. ഇന്ത്യ-നൈജീരിയ സൗഹൃദത്തെക്കുറിച്ചുള്ള മുഹമ്മദു ബുഹാരിയുടെ ജ്ഞാനവും ആ ബന്ധത്തോട് അദ്ദേഹം പുലർത്തിയ ഊഷ്മളതയും അചഞ്ചലമായ പ്രതിബദ്ധതയും വേറിട്ടുനിൽക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിനും, നൈജീരിയൻ ജനതയ്ക്കും,, ഗവൺമെന്റിനും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതിൽ ഇന്ത്യയിലെ 1.4 ബില്യൺ ജനങ്ങളോടൊപ്പം ഞാനും പങ്കുചേരുന്നു, ശ്രീ മോദി കൂട്ടിച്ചേർത്തു.