കൊറിയൻ റിപ്പബ്ലിക് പ്രസിഡന്റുമൊത്തുള്ള സംയുക്ത വാർത്താസമ്മേളനത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ പൂർണ്ണ രൂപം

April 20th, 01:05 pm

ഇന്ത്യയിലേക്കുള്ള ആദ്യ സന്ദർശനത്തിൽ പ്രസിഡന്റ് ലീയെ സ്വാഗതം ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷം തോന്നുന്നു. അദ്ദേഹത്തിന്റെ ജീവിതം സ്ഥിരതയുടെയും സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രചോദനാത്മകമായ ഉദാഹരണമായി നിലകൊള്ളുന്നു. അദ്ദേഹം നേരിട്ട ഓരോ വെല്ലുവിളിയും ജനങ്ങളെ സേവിക്കാനുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തെ കൂടുതൽ ശക്തിപ്പെടുത്തി. ഇത് അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണെങ്കിലും ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച മുതൽ തന്നെ രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ ഊഷ്മളതയും അടുപ്പവും പ്രകടമാണ്.

ഇന്ത്യാ-കൊറിയ വ്യാപാര ഉച്ചകോടി-2018ല്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 27th, 11:00 am

നിങ്ങളൊടൊപ്പം ഇന്ന് ഈ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. ഇത്രയുമധികം കൊറിയന്‍ കമ്പനികള്‍ ഇന്ത്യയില്‍ ഒത്തുകൂടുന്നുവെന്നത് യഥാര്‍ത്ഥത്തില്‍ ഒരു ആഗോള ചരിതമാണ്.