ഇന്ത്യൻ പ്രധാനമന്ത്രി ബഹുമാനപ്പെട്ട ശ്രീ നരേന്ദ്ര മോദി ഹാഷിമൈറ്റ് കിംഗ്ഡം ഓഫ് ജോർദാൻ സന്ദർശിച്ച വേളയിൽ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന
December 16th, 03:56 pm
ഹാഷിമൈറ്റ് കിംഗ്ഡം ഓഫ് ജോർദാൻ രാജാവ് ആദരണീയനായ അബ്ദുള്ള രണ്ടാമൻ ഇബ്നു അൽ ഹുസൈന്റെ ക്ഷണപ്രകാരം, റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഡിസംബർ 15-16 തീയതികളിൽ ഹാഷിമൈറ്റ് കിംഗ്ഡം ഓഫ് ജോർദാൻ സന്ദർശിച്ചു.ഇന്ത്യ - ജോർദാൻ ബിസിനസ് ഫോറത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ
December 16th, 12:24 pm
ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും അതിർത്തികൾ പങ്കിടുന്നു, പലരും വിപണികളും പങ്കിടുന്നു. എന്നാൽ, ചരിത്രപരമായ വിശ്വാസവും ഭാവിയിലെ സാമ്പത്തിക അവസരങ്ങളും ഒത്തുചേരുന്ന ഒന്നാണ് ഇന്ത്യയും ജോർദാനും തമ്മിലുള്ള ബന്ധം.പ്രധാനമന്ത്രിയും ജോർദാനിലെ ആദരണീയനായ അബ്ദുള്ള രണ്ടാമൻ രാജാവും ഇന്ത്യ-ജോർദാൻ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു
December 16th, 12:23 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ആദരണീയനായ അബ്ദുള്ള രണ്ടാമൻ രാജാവും ഇന്ന് അമ്മാനിൽ നടന്ന ഇന്ത്യ- ജോർദാൻ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു. ജോർദാൻ രാജകുമാരൻ ഹുസൈനും ജോർദാൻ വ്യാപാര വ്യവസായ മന്ത്രിയും നിക്ഷേപ മന്ത്രിയും ഫോറത്തിൽ പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ്-ടു-ബിസിനസ് ബന്ധം വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം രാജാവും പ്രധാനമന്ത്രിയും അംഗീകരിക്കുകയും, സാധ്യതകളെയും അവസരങ്ങളെയും വളർച്ചയിലേക്കും സമൃദ്ധിയിലേക്കും മാറ്റാൻ ഇരു രാജ്യങ്ങളിലേയും വ്യവസായ പ്രമുഖരോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ജോർദാന്റെ സ്വതന്ത്ര വ്യാപാര കരാറുകളും ഇന്ത്യയുടെ സാമ്പത്തിക ശക്തിയും സംയോജിപ്പിച്ച് ദക്ഷിണേഷ്യയ്ക്കും പശ്ചിമേഷ്യയ്ക്കും ഇടയിൽ ഒരു സാമ്പത്തിക ഇടനാഴി സൃഷ്ടിക്കാൻ കഴിയുമെന്ന് രാജാവ് അഭിപ്രായപ്പെട്ടു.