16-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടി സംയുക്ത പ്രസ്താവന
July 02nd, 10:22 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, ജപ്പാൻ പ്രധാനമന്ത്രി താകൈച്ചി സനേ 2026 ജൂലൈ 1 മുതൽ 3 വരെ 16-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിക്കായി ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. മുതിർന്ന ഉദ്യോഗസ്ഥർ, സി.ഇ.ഓമാർ, വ്യവസായ പ്രമുഖർ എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധിസംഘവും പ്രധാനമന്ത്രി താകൈച്ചിക്കൊപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രി താകൈച്ചിയുടെ ആദ്യ ഔദ്യോഗിക ഇന്ത്യ സന്ദർശനമായിരുന്നു ഇത്.നിർമിത ബുദ്ധി മേഖലയിലെ സഹകരണം സംബന്ധിച്ച ഇന്ത്യ-ജപ്പാൻ സംയുക്ത പ്രസ്താവന
July 02nd, 10:14 pm
നിർമിത ബുദ്ധി (AI) എന്നത് സമ്പദ്‌വ്യവസ്ഥകൾ, സമൂഹങ്ങൾ, ശാസ്ത്ര-സാങ്കേതിക വിദ്യകൾ, വ്യവസായ-വാണിജ്യ മേഖലകൾ, ഭരണം, സുരക്ഷ എന്നിവയെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന, ഒരു യുഗത്തെത്തന്നെ നിർണ്ണയിക്കുന്ന പൊതു ആവശ്യങ്ങൾക്കുള്ള സാങ്കേതികവിദ്യയാണെന്ന് ഇന്ത്യൻ പ്രധാനമന്ത്രിയും ജപ്പാൻ പ്രധാനമന്ത്രിയും അംഗീകരിച്ചു. AI-യുടെ രൂപകൽപ്പന, വികസനം, വിന്യാസം, ഭരണം എന്നിവയിലെ ഇന്നത്തെ തീരുമാനങ്ങൾ നവീനാശയങ്ങൾ, സാമൂഹ്യക്ഷേമം, സാമ്പത്തിക സുരക്ഷ, അന്താരാഷ്ട്ര ക്രമം എന്നിവയിൽ ദീർഘകാല പരിണതഫലങ്ങൾ ഉണ്ടാക്കുമെന്ന് അവർ തിരിച്ചറിഞ്ഞു. ഈ ധാരണയുടെ അടിസ്ഥാനത്തിൽ സുരക്ഷിതവും ഭദ്രവും വിശ്വസനീയവും എല്ലാവരെയും ഉൾക്കൊള്ളുന്നതും മനുഷ്യകേന്ദ്രീകൃതവും സുസ്ഥിരവും ഉത്തരവാദിത്തമുള്ളതും നവീനാശയാധിഷ്ഠിതവുമായ ഒരു AI ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി AI മേഖലയിൽ ഇരു രാജ്യങ്ങളുടെയും പ്രതിരോധശേഷിയും മത്സരശേഷിയും പരസ്പരം വർധിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളിലും നവീനാശയവും വളർച്ചയും കൊണ്ടുവരുന്നതിനുമായി സഹകരണം മുന്നോട്ട് കൊണ്ടുപോകാൻ അവർ യോജിച്ചു.Minister for Foreign Affairs of Japan meets Prime Minister
May 26th, 08:13 pm
Mr. Toshimitsu Motegi, Minister for Foreign Affairs of Japan met Prime Minister, Shri Narendra Modi in New Delhi today.ജപ്പാൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സനേ ടാക്കായിച്ചിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
October 21st, 11:24 am
ജപ്പാൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സനേ ടാക്കായിച്ചിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു. ഇന്ത്യ-ജപ്പാൻ സ്പെഷ്യൽ സ്ട്രാറ്റജിക് ആൻഡ് ഗ്ലോബൽ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് താൻ പ്രതിജ്ഞാബദ്ധനാണെന്ന് പ്രധാനമന്ത്രി മോദി തൻ്റെ 'എക്സ്' സന്ദേശത്തിൽ വ്യക്തമാക്കി.