ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായ്ചിയെ പ്രധാനമന്ത്രി അഭിനന്ദനമറിയിച്ചു; ഇന്ത്യ-ജപ്പാൻ പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു
October 29th, 01:14 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജപ്പാൻ പ്രധാനമന്ത്രി സനേ തകായ്ചിയുമായി ഊഷ്മളമായ സംഭാഷണം നടത്തി.ജപ്പാൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സനേ ടാക്കായിച്ചിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
October 21st, 11:24 am
ജപ്പാൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സനേ ടാക്കായിച്ചിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു. ഇന്ത്യ-ജപ്പാൻ സ്പെഷ്യൽ സ്ട്രാറ്റജിക് ആൻഡ് ഗ്ലോബൽ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് താൻ പ്രതിജ്ഞാബദ്ധനാണെന്ന് പ്രധാനമന്ത്രി മോദി തൻ്റെ 'എക്സ്' സന്ദേശത്തിൽ വ്യക്തമാക്കി.പ്രധാനമന്ത്രി ജപ്പാനിൽ മിയാഗി പ്രവിശ്യയിലെ സെൻഡായിയിലെ സെമികണ്ടക്ടർ കേന്ദ്രം സന്ദർശിച്ചു
August 30th, 11:52 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയും ഇന്നു മിയാഗി പ്രവിശ്യയിലെ സെൻഡായി സന്ദർശിച്ചു. സെൻഡായിയിൽ, സെമികണ്ടക്ടർ മേഖലയിലെ പ്രമുഖ ജപ്പാൻ കമ്പനിയായ ടോക്കിയോ ഇലക്ട്രോൺ മിയാഗി ലിമിറ്റഡ് (TEL മിയാഗി) ഇരുനേതാക്കളും സന്ദർശിച്ചു. ആഗോള സെമികണ്ടക്ടർ മൂല്യശൃംഖലയിൽ TEL ന്റെ പങ്ക്, വിപുലമായ ഉൽപ്പാദനശേഷി, ഇന്ത്യയുമായുള്ള നിലവിലുള്ളതും ആസൂത്രിതവുമായ സഹകരണം എന്നിവയെക്കുറിച്ചു പ്രധാനമന്ത്രിയെ ധരിപ്പിച്ചു. സെമികണ്ടക്ടർ വിതരണശൃംഖല, ഉൽപ്പാദനം, പരീക്ഷണം എന്നീ മേഖലകളിൽ സഹകരണം സ്ഥാപിക്കുന്നതിന് ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന അവസരങ്ങളെക്കുറിച്ചു ഫാക്ടറിസന്ദർശനം നേതാക്കൾക്കു പ്രായോഗിക ധാരണ നൽകി.ജപ്പാനിലെ തദ്ദേശഭരണസംവിധാനങ്ങളിലെ ഗവർണർമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
August 30th, 07:34 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ജപ്പാനിലെ വിവിധ തദ്ദേശഭരണസംവിധാനങ്ങളിലെ ഗവർണർമാരുമായി കൂടിക്കാഴ്ച നടത്തി. പതിനാറു ഗവർണർമാർ ആശയവിനിമയത്തിൽ പങ്കെടുത്തു.വസ്തുതാപത്രം: ഇന്ത്യ-ജപ്പാൻ സാമ്പത്തിക സുരക്ഷാ സഹകരണം
August 29th, 08:12 pm
നമ്മുടെ പരസ്പര മൂല്യങ്ങളിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമായ ഇന്ത്യ-ജപ്പാൻ തന്ത്രപരവും ആഗോളവുമായ സവിശേഷ പങ്കാളിത്തം ഇരു രാജ്യങ്ങളുടെയും സുരക്ഷയും സമൃദ്ധിയും മുന്നോട്ട് കൊണ്ടുപോകുന്നതിന് നിർണായകമാണ്. നമ്മുടെ നയതന്ത്ര വീക്ഷണത്തിലും സാമ്പത്തിക അനിവാര്യതകളിലും വളരുന്ന കൂടിച്ചേരലിൽ നിന്ന് ഉരുത്തിരിയുന്ന നമ്മുടെ ഉഭയകക്ഷി സഹകരണത്തിന്റെ ഒരു പ്രധാന സ്തംഭമാണ് സാമ്പത്തിക സുരക്ഷാ മേഖലയിലെ സഹകരണം.അടുത്ത ദശകത്തിലേക്കുള്ള ഇന്ത്യ-ജപ്പാൻ സംയുക്ത ദർശനം: തന്ത്രപരവും ആഗോളവുമായ പങ്കാളിത്തം നയിക്കുന്നതിനുള്ള എട്ട് നിർദ്ദേശങ്ങൾ
August 29th, 07:11 pm
ഇന്ത്യയും ജപ്പാനും, നിയമവാഴ്ചയിൽ അധിഷ്ഠിതമായ, സ്വതന്ത്രവും, തുറന്നതും, സമാധാനപരവും, സമൃദ്ധവും, സംഘർഷങ്ങളില്ലാത്തതുമായ ഇന്തോ-പസഫിക് മേഖല എന്ന കാഴ്ചപ്പാടുള്ള രണ്ട് രാഷ്ട്രങ്ങളാണ്. പരസ്പരം പ്രയോജനപ്രദമാകുന്ന തരത്തിലുള്ള വിഭവശേഷി, സാങ്കേതിക ശേഷി, വിപണിയിലെ മത്സരക്ഷമത എന്നിവയുള്ള രണ്ട് സമ്പദ്‌വ്യവസ്ഥകളാണ് ഇന്ത്യയും ജപ്പാനും. സൗഹൃദത്തിന്റെയും പരസ്പര സഹകരണത്തിന്റെയും ദീർഘകാല പാരമ്പര്യമുള്ള രണ്ട് രാഷ്ട്രങ്ങൾ. ആയതിനാൽ അടുത്ത ദശകത്തിൽ നമ്മുടെ രാജ്യങ്ങളിലെയും ലോകത്തിലെതന്നെയും മാറ്റങ്ങളെയും അവസരങ്ങളെയും സംയുക്തമായി അഭിസംബോധന ചെയ്യാനും, നമ്മുടെ ആഭ്യന്തര ലക്ഷ്യങ്ങൾ കൈവരിക്കാൻ പരസ്പരം സഹായിക്കാനും, നമ്മുടെ രാജ്യങ്ങളെയും അടുത്ത തലമുറയിലെ ജനങ്ങളെയും മുമ്പെന്നത്തേക്കാളും കൂടുതൽ അടുപ്പിക്കാനുമുള്ള നമ്മുടെ ലക്‌ഷ്യം ഇവിടെ അറിയിക്കുകയാണ്.15-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടി സംയുക്ത പ്രസ്താവന: നമ്മുടെ വരുംതലമുറയുടെ സുരക്ഷയ്ക്കും സമൃദ്ധിക്കുമായുള്ള പങ്കാളിത്തം
August 29th, 07:06 pm
ജപ്പാൻ പ്രധാനമന്ത്രി ഇഷിബ ഷിഗെരുവിന്റെ ക്ഷണമനസുരിച്ച്, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 15-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിക്കായി 2025 ഓഗസ്റ്റ് 29നും 30നും ജപ്പാനിൽ ഔദ്യോഗിക സന്ദർശനം നടത്തി. 2025 ഓഗസ്റ്റ് 29-ന് വൈകുന്നേരം പ്രധാനമന്ത്രിയുടെ ഓഫീസിൽ (കാന്റേ) പ്രധാനമന്ത്രി മോദിയെ ജപ്പാൻ പ്രധാനമന്ത്രി ഇഷിബ സ്വീകരിച്ച്, ഔപചാരിക ഗാർഡ് ഓഫ് നൽകി ആദരിച്ചു. ഇന്ത്യയും ജപ്പാനും തമ്മിൽ നാഗരിക ബന്ധങ്ങൾ, പൊതുവായ മൂല്യങ്ങളും താൽപ്പര്യങ്ങളും, തന്ത്രപരമായ പൊതുവീക്ഷണം, പരസ്പര ബഹുമാനം എന്നിവയിൽ വേരൂന്നിയുള്ള ദീർഘകാല സൗഹൃദം അനുസ്മരിച്ച ഇരുപ്രധാനമന്ത്രിമാരും പ്രതിനിധിതല ചർച്ചകൾ നടത്തി. കഴിഞ്ഞ ദശകത്തിൽ ഇന്ത്യ-ജപ്പാൻ പങ്കാളിത്തം കൈവരിച്ച സുപ്രധാന മുന്നേറ്റങ്ങളെ ഇരുപ്രധാനമന്ത്രിമാരും അഭിനന്ദിച്ചു. വരുംദശകങ്ങളിൽ പരസ്പരസുരക്ഷയും സമൃദ്ധിയും കൈവരിക്കുന്നതിനായി തന്ത്രപരവും ഭാവിസജ്ജവുമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചു ക്രിയാത്മക ചർച്ച നടത്തി.