ജോഹന്നാസ്ബർഗിലെ ജി20 നേതാക്കളുടെ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജപ്പാൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
November 23rd, 09:46 pm
ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലെ ജി20 നേതാക്കളുടെ ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജപ്പാൻ പ്രധാനമന്ത്രി സനേ തകായിച്ചിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. 2025 ഒക്ടോബർ 29 ന് പ്രധാനമന്ത്രി തകായിച്ചിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന് ശേഷം ശ്രീ നരേന്ദ്ര മോദി നടത്തിയ ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.15-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടി സംയുക്ത പ്രസ്താവന: നമ്മുടെ വരുംതലമുറയുടെ സുരക്ഷയ്ക്കും സമൃദ്ധിക്കുമായുള്ള പങ്കാളിത്തം
August 29th, 07:06 pm
ജപ്പാൻ പ്രധാനമന്ത്രി ഇഷിബ ഷിഗെരുവിന്റെ ക്ഷണമനസുരിച്ച്, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 15-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിക്കായി 2025 ഓഗസ്റ്റ് 29നും 30നും ജപ്പാനിൽ ഔദ്യോഗിക സന്ദർശനം നടത്തി. 2025 ഓഗസ്റ്റ് 29-ന് വൈകുന്നേരം പ്രധാനമന്ത്രിയുടെ ഓഫീസിൽ (കാന്റേ) പ്രധാനമന്ത്രി മോദിയെ ജപ്പാൻ പ്രധാനമന്ത്രി ഇഷിബ സ്വീകരിച്ച്, ഔപചാരിക ഗാർഡ് ഓഫ് നൽകി ആദരിച്ചു. ഇന്ത്യയും ജപ്പാനും തമ്മിൽ നാഗരിക ബന്ധങ്ങൾ, പൊതുവായ മൂല്യങ്ങളും താൽപ്പര്യങ്ങളും, തന്ത്രപരമായ പൊതുവീക്ഷണം, പരസ്പര ബഹുമാനം എന്നിവയിൽ വേരൂന്നിയുള്ള ദീർഘകാല സൗഹൃദം അനുസ്മരിച്ച ഇരുപ്രധാനമന്ത്രിമാരും പ്രതിനിധിതല ചർച്ചകൾ നടത്തി. കഴിഞ്ഞ ദശകത്തിൽ ഇന്ത്യ-ജപ്പാൻ പങ്കാളിത്തം കൈവരിച്ച സുപ്രധാന മുന്നേറ്റങ്ങളെ ഇരുപ്രധാനമന്ത്രിമാരും അഭിനന്ദിച്ചു. വരുംദശകങ്ങളിൽ പരസ്പരസുരക്ഷയും സമൃദ്ധിയും കൈവരിക്കുന്നതിനായി തന്ത്രപരവും ഭാവിസജ്ജവുമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചു ക്രിയാത്മക ചർച്ച നടത്തി.മനുഷ്യ വിഭവശേഷി വിനിമയത്തിനും സഹകരണത്തിനുമുള്ള ഇന്ത്യ-ജാപ്പാൻ കർമ്മപദ്ധതി
August 29th, 06:54 pm
2025-ലെ ഇന്ത്യാ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ, ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ തങ്ങളുടെ പൗരന്മാർക്കിടയിൽ സന്ദർശനങ്ങളിലൂടെയും കൈമാറ്റങ്ങളിലൂടെയും കൂടുതൽ ധാരണ വളർത്തേണ്ടതിന്റെ ആവശ്യകതയിലും, കൂടാതെ തങ്ങളുടെ മാനവ വിഭവശേഷിക്ക് പൊതുവായ മൂല്യങ്ങൾ സൃഷ്ടിക്കാനും അതത് ദേശീയ മുൻഗണനകൾക്ക് പരിഹാരം കാണാനും സഹകരിക്കാനുള്ള വഴികൾ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയിലും യോജിപ്പിലെത്തി.പ്രധാനമന്ത്രി മോദി ജപ്പാനിലെ ടോക്കിയോയിൽ എത്തി
August 29th, 06:43 am
പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപ്പം മുമ്പ് ജപ്പാനിൽ എത്തി. ജപ്പാനിൽ, പ്രധാനമന്ത്രി പതിനഞ്ചാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തം പ്രധാനമന്ത്രി മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയും അവലോകനം ചെയ്യുകയും പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്യും.പ്രധാനമന്ത്രിയുടെ ജപ്പാൻ, ചൈന സന്ദർശനം
August 22nd, 06:15 pm
ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുടെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെയും ക്ഷണപ്രകാരം പ്രധാനമന്ത്രി മോദി 2025 ഓഗസ്റ്റ് 29–30 വരെ ജപ്പാൻ സന്ദർശിക്കും, 2025 ഓഗസ്റ്റ് 31–സെപ്റ്റംബർ 1 വരെ ചൈന സന്ദർശിക്കും. ജപ്പാനിലെ 15-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുകയും ജാപ്പനീസ് പ്രധാനമന്ത്രി ഇഷിബയുമായി ചർച്ച നടത്തുകയും ചെയ്യും. ചൈനയിൽ, ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും.ജപ്പാൻ പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പത്രപ്രസ്താവന
March 20th, 12:30 pm
പ്രധാനമന്ത്രി കിഷിദയെയും അദ്ദേഹത്തിന്റെ സംഘത്തെയും ഞാൻ ആദ്യം തന്നെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഞാനും പ്രധാനമന്ത്രി കിഷിദയും പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഓരോ തവണയും ഇന്ത്യ-ജപ്പാൻ ബന്ധങ്ങളോടുള്ള അദ്ദേഹത്തിന്റെ ക്രിയാത്മകതയും പ്രതിബദ്ധതയും എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. അതിനാൽ, നമ്മുടെ സഹകരണത്തിന്റെ വേഗത നിലനിർത്താൻ അദ്ദേഹത്തിന്റെ ഇന്നത്തെ സന്ദർശനം വളരെ ഉപയോഗപ്രദമാകും.ജപ്പാൻ സന്ദർശനത്തിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന
May 22nd, 12:16 pm
ജപ്പാൻ പ്രധാനമന്ത്രി ശ്രീ. ഫ്യൂമിയോ കിഷിദയുടെ ക്ഷണപ്രകാരം 2021 മെയ് 23 മുതൽ 24 വരെ ഞാൻ ജപ്പാനിലെ ടോക്കിയോ സന്ദർശിക്കും.14-ാമത് ഇന്ത്യ ജപ്പാൻ വാർഷിക ഉച്ചകോടി
March 17th, 08:29 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം 14-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിക്കായി 2022 മാർച്ച് 19-20 വരെ ജപ്പാൻ പ്രധാനമന്ത്രി കിഷിദ ഫ്യൂമിയോ ന്യൂഡൽഹിയിൽ ഔദ്യോഗിക സന്ദർശനം നടത്തും. ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയാണ് ഉച്ചകോടി. മുൻ ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടി 2018 ഒക്ടോബറിൽ ടോക്കിയോയിൽ നടന്നിരുന്നു.ജപ്പാന്‍ വിദേശകാര്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
January 07th, 09:39 pm
ജപ്പാന്‍ വിദേശകാര്യ മന്ത്രി ശ്രീ. താരോ കോനോ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ഔപചാരിക കൂടിക്കാഴ്ച നടത്തി.ഗാന്ധിനഗറിലെ ഇന്ത്യ-ജപ്പാന്‍ വ്യാപാര മേധാവികളുടെ ചര്‍ച്ചാവേദിയില്‍ (14 സെപ്റ്റംബര്‍ 2017)
September 14th, 05:04 pm
ജപ്പാനിലെ നേതൃത്വവും, വ്യവസായവും ജനങ്ങളുമായി എനിക്കുള്ള വ്യക്തിപരമായ ബന്ധത്തിന് ഒരു ദശാബ്ദത്തിന്റെ പഴക്കമുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യമായി ജപ്പാന്‍ സന്ദര്‍ശിച്ചപ്പോള്‍ ഗുജറാത്തില്‍ ഒരു ചെറു ജപ്പാന്‍ കാണാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഞാന്‍ അഭിപ്രായപ്പെട്ടത്. ഇന്ന് ആ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുകയാണ്.