പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

February 26th, 08:56 pm

ഇന്ത്യ-ഇസ്രായേൽ പങ്കാളിത്തത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഇരു പ്രധാനമന്ത്രിമാരും സമഗ്രമായ ചർച്ചകൾ നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള വിശ്വാസവും സൗഹൃദവും പ്രതിഫലിപ്പിച്ചുകൊണ്ട്, ഉഭയകക്ഷി ബന്ധത്തെ സമാധാനം, നവീകരണം, സമൃദ്ധി എന്നിവയ്ക്കായുള്ള പ്രത്യേക തന്ത്രപരമായ പങ്കാളിത്തം എന്ന നിലയിലേക്ക് ഉയർത്താൻ നേതാക്കൾ തീരുമാനിച്ചു. ഇരുരാജ്യങ്ങളുടെ താൽപ്പര്യങ്ങളുടെയും വർദ്ധിച്ചുവരുന്ന യോജിപ്പിന്റെയും, സുരക്ഷിതവും സമൃദ്ധവുമായ ഭാവിയിലേക്കുള്ള പങ്കിട്ട കാഴ്ചപ്പാടിന്റെയും പ്രതീകമാണ് ഈ പദവി ഉയർത്തൽ.

ഇസ്രായേൽ പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രക്കുറിപ്പിന്റെ മലയാളം പരിഭാഷ.

February 26th, 03:30 pm

എനിക്കും ഇന്ത്യൻ പ്രതിനിധി സംഘത്തിനും നൽകിയ സ്നേഹോഷ്മളമായ സ്വീകരണത്തിന് പ്രധാനമന്ത്രി നെതന്യാഹുവിനോടുള്ള ഹൃദയം നിറഞ്ഞ നന്ദി ഞാൻ ഒരിക്കൽ കൂടി രേഖപ്പെടുത്തുന്നു.

ജറുസലേമിലെ ടെക് പ്രദർശനം സന്ദർശിച്ച് പ്രധാനമന്ത്രി

February 26th, 10:37 am

2026 ഫെബ്രുവരി 25-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം വിവിധ മേഖലകളിലെ അത്യാധുനിക ഇസ്രയേലി നൂതനാശയങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു പ്രദർശനം സന്ദർശിച്ചു. അഗ്രി-ടെക്, വാട്ടർ-ടെക്, ക്ലൈമറ്റ്-ടെക്, ഹെൽത്ത്-ബയോടെക്, സ്മാർട്ട് മൊബിലിറ്റി, എ.ഐ, സൈബർ സുരക്ഷ, ക്വാണ്ടം സാങ്കേതികവിദ്യകൾ എന്നിവയിൽ വൈദഗ്ധ്യമുള്ള പ്രമുഖ കമ്പനികളും ഗവേഷണ സ്ഥാപനങ്ങളും പ്രദർശനത്തിൽ പങ്കെടുത്തു.

നെസെറ്റിലെ പ്രധാനമന്ത്രിയുടെ അഭിസംബോധന

February 25th, 08:20 pm

ഈ വിശിഷ്ട സഭയ്ക്ക് മുന്നിൽ നിൽക്കാൻ കഴിയുന്നത് എനിക്ക് ലഭിച്ച വലിയൊരു ഭാഗ്യവും ബഹുമതിയുമാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിലും ഒരു പുരാതന നാഗരികതയെ അഭിസംബോധന ചെയ്യുന്ന മറ്റൊരു പുരാതന നാഗരികതയുടെ പ്രതിനിധി എന്ന നിലയിലുമാണ് ഞാൻ ഇവിടെ നിൽക്കുന്നത്. 140 കോടി ഇന്ത്യക്കാരുടെ ആശംസകളും സൗഹൃദത്തിന്റെയും ബഹുമാനത്തിന്റെയും പങ്കാളിത്തത്തിന്റെയും സന്ദേശവുമായാണ് ഞാൻ വന്നിരിക്കുന്നത്.

ഇസ്രയേൽ പാർലമെന്റായ നെസെറ്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

February 25th, 08:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജറുസലേമിലെ നെസെറ്റിന്റെ പ്രത്യേക പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം.

പ്രധാനമന്ത്രിയുടെ ഇസ്രയേൽ സന്ദർശനം

February 24th, 05:34 pm

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഫെബ്രുവരി 25-26 തീയതികളിൽ ഇസ്രയേലിൽ ഔദ്യോഗിക സന്ദർശനം നടത്തും. പ്രധാനമന്ത്രിയുടെ രണ്ടാമത്തെ ഇസ്രയേൽ സന്ദർശനമായിരിക്കും ഇത്.

ഇസ്രായേൽ പ്രധാനമന്ത്രി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ടെലിഫോണിൽ സംസാരിച്ചു

January 07th, 03:03 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ന് ടെലിഫോണിൽ വിളിച്ചു സംസാരിച്ചു.

ഇസ്രായേൽ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകളും ദീപാവലി ആശംസകൾക്ക് നന്ദിയും അറിയിച്ച് പ്രധാനമന്ത്രി

October 21st, 11:23 am

ഇസ്രായേൽ പ്രധാനമന്ത്രിക്ക് ഇന്ന് ജന്മദിനാശംസകൾ നേർന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സൗഹൃദം വീണ്ടും ഉറപ്പിച്ചു കൊണ്ട്, അദ്ദേഹത്തിന്റെ ഹൃദയംഗമമായ ദീപാവലി ആശംസകൾക്ക് നന്ദിയും അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രിയുമായി സംസാരിച്ചു

August 16th, 05:42 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ടെലിഫോൺ സംഭാഷണം നടത്തി.