സൈപ്രസ് റിപ്പബ്ലിക് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നത്തി (ജൂൺ 16, 2025)

June 16th, 03:15 pm

സൈപ്രസ് റിപ്പബ്ലിക് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡസുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഔദ്യോഗിക ചർച്ചകൾ നടത്തി. രാഷ്ട്രപതിയുടെ കൊട്ടാരത്തിൽ എത്തിയ പ്രധാനമന്ത്രിയെ പ്രസിഡന്റ് ക്രിസ്റ്റോഡൗലിഡസ് ആചാരപരമായ സ്വീകരണം നൽകി വരവേറ്റു. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസവും സൗഹൃദവും പ്രതിഫലിപ്പിക്കും വിധം, ഇന്നലെ, വിമാനത്താവളത്തിൽ പ്രധാനമന്ത്രിക്ക് പ്രസിഡന്റ് ക്രിസ്റ്റോഡൗലിഡസ് ഊഷ്മള സ്വീകരണം നൽകി.