അഹമ്മദാബാദിലെ ഇന്ത്യ-ജർമ്മനി സിഇഒ ഫോറത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
January 12th, 01:35 pm
ഇന്ത്യ-ജർമ്മനി സിഇഒ ഫോറത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഇന്ത്യ-ജർമ്മനി ബന്ധത്തിന്റെ പ്ലാറ്റിനം ജൂബിലിയും ഇന്ത്യ-ജർമ്മനി തന്ത്രപരമായ പങ്കാളിത്തത്തിന്റെ രജത ജൂബിലിയും ആഘോഷിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു സമയത്താണ് ഈ യോഗം നടക്കുന്നത്. അതിനർത്ഥം നമ്മുടെ ബന്ധത്തിന് പ്ലാറ്റിനത്തിന്റെ നിലനിൽപ്പും വെള്ളിയുടെ തിളക്കവുമുണ്ടെന്നാണ്.ജർമ്മൻ ചാൻസലറുമായി ചേർന്നുള്ള സംയുക്ത വാർത്താ സമ്മേളനത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ
January 12th, 12:49 pm
സ്വാമി വിവേകാനന്ദ ജയന്തി ദിനമായ ഇന്ന് ചാൻസലർ മെർസിനെ സ്വാഗതം ചെയ്യുന്നതിൽ എനിക്ക് പ്രത്യേക സന്തോഷമുണ്ട്. സ്വാമി വിവേകാനന്ദൻ തന്നെ ഭാരതത്തിനും ജർമ്മനിക്കും ഇടയിൽ ദർശനത്തിന്റെയും വിജ്ഞാനത്തിന്റെയും ആത്മീയതയുടെയും ഒരു പാലം പണിതിരുന്നു എന്നത് സന്തോഷകരമായ ഒരു യാദൃശ്ചികതയാണ്. ഇന്ന് ചാൻസലർ മെർസിന്റെ സന്ദർശനം ആ പാലത്തിന് പുതിയ ഊർജ്ജവും പുതുക്കിയ വിശ്വാസവും വ്യാപ്തിയും നൽകുന്നു.