ഫ്രാൻസിൽ നടന്ന 'ഭാരത് ഇന്നവേറ്റ്സ് 2026' പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
June 14th, 04:36 pm
ഈയൊരു അവസരത്തിൽ ഇവിടെ സന്നിഹിതനായ എന്റെ സുഹൃത്ത് പ്രസിഡന്റ് മാക്രോണിനോട് ഞാൻ എന്റെ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു. പ്രസിഡന്റ് മാക്രോൺ, താങ്കളുടെ സമീപകാലത്തെ ഇന്ത്യൻ സന്ദർശന വേളയിൽ, ഈ നൂറ്റാണ്ടിന്റെ വെല്ലുവിളികളെ നേരിടാൻ ഇന്ത്യയും ഫ്രാൻസും ഒന്നിക്കണമെന്ന് താങ്കൾ പറയുകയുണ്ടായി. ഇന്ന്, ഈ സംരംഭം ആ ദിശയിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണെന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും.ഭാരത് ഇന്നൊവേറ്റ്സ് 2026-ൽ പങ്കെടുത്ത് പ്രധാനമന്ത്രി
June 14th, 03:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും നീസിലെ പാലൈസ് ഡെസ് എക്സ്പോസിഷൻസിൽ 'ഭാരത് ഇന്നൊവേറ്റ്സ് 2026' ഇന്ന് സംയുക്തമായി ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഭാരത് ഇന്നൊവേറ്റ്സ്, ഇന്ത്യയിലെ ഡീപ്-ടെക് സ്റ്റാർട്ടപ്പുകൾ, നൂതനാശയ ഉപജ്ഞാതാക്കൾ, ഗവേഷകർ, നിക്ഷേപകർ എന്നിവരെ ആഗോള നിക്ഷേപ ധനസഹായവുമായും ആഗോള ഇടപെടലുകളുമായും കോർത്തിണക്കുന്നു. ആഗോള പ്രാധാന്യമുള്ള 13 സുപ്രധാന സാങ്കേതിക സ്തംഭങ്ങളിലായി, വഴിത്തിരിവു സൃഷ്ടിച്ച 120 സ്റ്റാർട്ടപ്പുകളെയും ഇരുപതിലധികം മികച്ച സ്ഥാപനങ്ങളെയും അണിനിരത്തി, ഭാരത് ഇന്നൊവേറ്റ്സ് ഇന്ത്യയുടെ മുൻനിര ഡീപ് ടെക്നോളജി ലോകവേദിയിൽ പ്രദർശിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള 350-ലധികം പ്രമുഖ നിക്ഷേപകരും വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളും ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.ഫ്രഞ്ച് പ്രസിഡന്റിന്റെ ഇന്ത്യാസന്ദർശനത്തിന്റെ പരിണതഫലങ്ങൾ
February 17th, 07:00 pm
ഇന്ത്യ-ഫ്രാന്‍സ് ബന്ധം ‘പ്രത്യേക ആഗോള തന്ത്രപരമായ പങ്കാളിത്തം’ ആയി ഉയര്ത്തല്ഫ്രഞ്ച് പ്രസിഡന്റുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി
February 12th, 03:24 pm
ഇരുനേതാക്കളും തമ്മിലുള്ള വ്യക്തിപരമായ ബന്ധം പ്രതിഫലിപ്പിക്കുന്നതിന്റെ സവിശേഷ അര്‍ത്ഥസൂചനയുമായി, ഫ്രഞ്ച് പ്രസിഡന്‍ഷ്യല്‍ വിമാനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഇന്നലെ പാരീസില്‍ നിന്ന് മാര്‍സെയിലേക്ക് ഒരുമിച്ച് പറന്നു. ഉഭയകക്ഷി ബന്ധങ്ങളുടെ എല്ലാവശങ്ങളെക്കുറിച്ചും പ്രധാന ആഗോള, പ്രാദേശിക വിഷയങ്ങളെക്കുറിച്ചും അവര്‍ ചര്‍ച്ചകള്‍ നടത്തി. മാര്‍സെയിലില്‍ എത്തിയതിനുശേഷം പ്രതിനിധിതല ചര്‍ച്ചകളും നടന്നു. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ബഹുമുഖ ബന്ധമായി മാറിയ ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തത്തോടുള്ള(സ്‌ട്രറ്റേജിക് പാർട്ണർഷിപ് ) ശക്തമായ പ്രതിബദ്ധത നേതാക്കള്‍ ആവര്‍ത്തിച്ച് ഉറപ്പിച്ചു.പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനം: ഫലങ്ങളുടെ പട്ടിക
February 12th, 03:20 pm
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംബന്ധിച്ച ഇന്ത്യ ഫ്രാൻസ് പ്രഖ്യാപനം