ഫ്രഞ്ച് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് പ്രധാനമന്ത്രിയെ സന്ദർശിച്ചു
January 13th, 10:52 pm
ഫ്രഞ്ച് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവൽ ബോൺ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ടെലിഫോൺ സംഭാഷണം നടത്തി
August 21st, 06:30 pm
യുക്രൈനിലെയും പശ്ചിമേഷ്യയിലെയും സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ നേതാക്കൾ പങ്കുവച്ചു.ജി7 ഉച്ചകോടിയിൽ ഫ്രഞ്ച് പ്രസിഡന്റുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
June 18th, 02:57 pm
2025 ജൂൺ 17-ന് കാനഡയിലെ കനനാസ്കിസിൽ നടന്ന 51-ാമത് ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ആശയവിനിമയം നടത്തി. വിവിധ വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ പങ്കുവെച്ച ഇരു നേതാക്കളും, നമ്മുടെ ഭൂമിയുടെ പുരോഗതിക്കായി ഇന്ത്യയും ഫ്രാൻസും അടുത്ത് പ്രവർത്തിക്കുന്നത് തുടരുമെന്ന് സ്ഥിരീകരിച്ചു.പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റും മസാർഗസ് യുദ്ധ സെമിത്തേരി സന്ദർശിച്ചു
February 12th, 04:57 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഇന്ന് രാവിലെ മാർസെയിലിലെ മസാർഗസ് യുദ്ധ സെമിത്തേരി സന്ദർശിച്ച് ഒന്നാം ലോകമഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും ജീവൻ നഷ്ടപ്പെട്ട ഇന്ത്യൻ സൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. വീരമൃത്യു വരിച്ചവരുടെ ത്യാഗങ്ങളെ ആദരിക്കുന്നതിനായി ഇരു നേതാക്കളും പുഷ്പചക്രം അർപ്പിച്ചു.പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി
November 19th, 05:26 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ ഫ്രഞ്ച് റിപ്പബ്ലിക് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി. ജനുവരിയിയിൽ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥിയായുള്ള പ്രസിഡൻ്റ് മാക്രോണിൻ്റെ ഇന്ത്യാ സന്ദർശനത്തിനും ജൂണിൽ ഇറ്റലിയിൽ ജി 7 ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയ്ക്കും ശേഷം ഈ വർഷം ഇരു നേതാക്കളും തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്.