ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഫ്രിക്കൻ യൂണിയൻ അധ്യക്ഷനായ ബുറുണ്ടി റിപ്പബ്ലിക് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
September 13th, 06:20 pm
ന്യൂഡൽഹിയിൽ നടന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഫ്രിക്കൻ യൂണിയൻ അധ്യക്ഷനും ബുറുണ്ടി റിപ്പബ്ലിക് പ്രസിഡന്റുമായ ഇവാരിസ്റ്റെ എൻഡയിഷിമിയെയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
September 13th, 06:15 pm
2026 സെപ്റ്റംബർ 13-ന് ന്യൂഡൽഹിയിൽ നടന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയുമായി കൂടിക്കാഴ്ച നടത്തി.ന്യൂഡൽഹിയിൽ നടന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നൈജീരിയൻ വൈസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
September 13th, 06:13 pm
ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെഡറൽ റിപ്പബ്ലിക് ഓഫ് നൈജീരിയ വൈസ് പ്രസിഡന്റ് ജിസിഓഎൻ, കാഷിം ഷെട്ടിമ മുസ്തഫ യുമായികൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് നൈജീരിയൻ പ്രതിനിധി സംഘത്തെ നയിച്ചത് വൈസ് പ്രസിഡന്റ് കാഷിം ഷെട്ടിമ മുസ്തഫയാണ്.ന്യൂഡൽഹിയിൽ നടന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉഗാണ്ട വൈസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
September 13th, 05:13 pm
ന്യൂഡൽഹിയിൽ നടന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉഗാണ്ട റിപ്പബ്ലിക് വൈസ് പ്രസിഡന്റ് ജെസ്സിക്ക റോസ് എപെൽ അലൂപോയുമായി ഹൃദ്യവും ഫലപ്രദവുമായ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫിലിപ്പീൻസ് റിപ്പബ്ലിക് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
September 13th, 04:38 pm
ന്യൂഡൽഹിയിൽ നടന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫിലിപ്പീൻസ് റിപ്പബ്ലിക് പ്രസിഡന്റ് ഫെർഡിനാൻഡ് ആർ. മാർക്കോസ് ജൂനിയറുമായി കൂടിക്കാഴ്ച നടത്തി. നിലവിലെ ആസിയാൻ (ASEAN) അധ്യക്ഷൻ എന്ന നിലയിൽ ഫിലിപ്പീൻസിന്റെ ബ്രിക്സ് ഉച്ചകോടിയിലെ പങ്കാളിത്തത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ "അതിജീവനശേഷി, നവീനാശയം, സഹകരണം, സുസ്ഥിരത: ഉൾക്കൊള്ളുന്ന ആഗോള വളർച്ചയ്ക്കായി ഭാവിയെ രൂപപ്പെടുത്തൽ" എന്ന സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആമുഖ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
September 13th, 11:00 am
ബ്രിക്സിന്റെ വിപുലീകരിച്ച കുടുംബത്തിലേക്ക് നിങ്ങളെ ഏവരെയും ഞാൻ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.ഇന്ന് ഈ ഹാൾ വിവിധ ഭൂഖണ്ഡങ്ങളെയും സംസ്‌കാരങ്ങളെയും വൈവിധ്യമാർന്ന വികസന യാത്രകളെയും ഒന്നിച്ചു കൊണ്ടുവരുന്നു. ബ്രിക്സിന് മേൽ വളർന്നുവരുന്ന കരുത്തിന്റെയും ആകർഷണീയതയുടെയും അഭൂതപൂർവ്വമായ വിശ്വാസത്തിന്റെയും ജീവസ്സുറ്റ സാക്ഷ്യപത്രമാണിത്.ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഉഭയകക്ഷി കൂടിക്കാഴ്ച
September 12th, 07:45 pm
2026 സെപ്റ്റംബർ 12-ന് ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയോടനുബന്ധിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന പ്രസിഡന്റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്തി.ബ്രിക്‌സ് സഹകരണത്തിന്റെ രണ്ട് പതിറ്റാണ്ടുകൾ പ്രമാണിച്ച് സ്മാരക തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി
September 12th, 06:16 pm
ബ്രിക്‌സ് കൂട്ടായ്മയുടെ രണ്ട് പതിറ്റാണ്ടുകൾ അടയാളപ്പെടുത്തിക്കൊണ്ട്, ന്യൂഡൽഹിയിൽ നടന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ അനുബന്ധമായി 2026 സെപ്റ്റംബർ 12-ന് രണ്ട് സ്മാരക തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി.ബ്രിക്സ് (BRICS) ന്യൂഡൽഹി പ്രഖ്യാപനം: പ്രതിരോധശേഷി, നൂതനാശയം, സഹകരണം, സുസ്ഥിരത എന്നിവയ്‌ക്കായുള്ള നിർമിതി
September 12th, 06:11 pm
പ്രതിരോധശേഷി, നൂതനാശയം, സഹകരണം, സുസ്ഥിരത എന്നിവയ്‌ക്കായുള്ള നിർമിതി എന്ന പ്രമേയത്തിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്കായി, അംഗരാജ്യങ്ങളിലെ നേതാക്കളായ ഞങ്ങൾ, 2026 സെപ്റ്റംബർ 12, 13 തീയതികളിൽ ഇന്ത്യയിലെ ന്യൂഡൽഹിയിൽ ഒത്തുചേർന്നു.We must strive to transform the Global South from rule-takers into rule-shapers: PM Modi at BRICS Summit Session – 1
September 12th, 02:50 pm
In his opening remarks at the BRICS Summit in New Delhi, PM Modi called for a stronger, more people-centric BRICS focused on concrete global outcomes. He proposed a BRICS Continuity and Implementation Mechanism, a Reform Roadmap for global governance and greater representation of the Global South in shaping international rules and institutions.ഉൾച്ചേർന്ന ആഗോള ഭരണ നിർവഹണവും ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്തലും എന്ന വിഷയത്തിൽ നടന്ന ബ്രിക്സ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി ( 2026, സെപ്റ്റംബർ 12)
September 12th, 02:40 pm
ന്യൂഡൽഹിയിൽ 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി 2026 സെപ്റ്റംബർ 12-ന് ഉൾച്ചേർന്ന ആഗോള ഭരണ നിർവഹണവും ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്തലും എന്ന വിഷയത്തിൽ നടന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു.ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും ഇസ്രായേലിലെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള ജൂത സമൂഹത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റോഷ് ഹഷാന ദിനത്തിൽ ആശംസകൾ നേർന്നു.
September 12th, 02:31 pm
പുതുവർഷം എല്ലാവർക്കും സമാധാനവും പ്രതീക്ഷയും നല്ല ആരോഗ്യവും തുടർച്ചയായ പുരോഗതിയും നിറഞ്ഞതാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
September 12th, 01:48 pm
ന്യൂഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ വച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അബുദാബി കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദുമായി കൂടിക്കാഴ്ച നടത്തി.ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി, സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് വിയറ്റ്‌നാം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
September 12th, 12:54 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, വിയറ്റ്നാം സോഷ്യലിസ്റ്റ് റിപ്പബ്ലിക് പ്രധാനമന്ത്രി ശ്രീ ലെ മിൻ ഹുങ്കുമായി ഇന്ന് ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ വച്ച് കൂടിക്കാഴ്ച നടത്തി.ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് എത്യോപ്യ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
September 12th, 11:24 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് എത്യോപ്യ പ്രധാനമന്ത്രി ഡോ. അബി അഹമ്മദ് അലിയുമായി ഇന്ന് ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച.ബ്രിക്സ് ഉച്ചകോടിക്കിടെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
September 11th, 09:30 pm
ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി.ബ്രിക്സ് ഉച്ചകോടിക്കിടെ ഇറാൻ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
September 11th, 08:33 pm
ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പ്രസിഡന്റ് ഡോ.മസൂദ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി. രണ്ടാഴ്ചയ്ക്കുള്ളിൽ ഇരു നേതാക്കളും തമ്മിൽ നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. ഓഗസ്റ്റ് 31-ന് ബിഷ്കെക്കിൽ നടന്ന SCO ഉച്ചകോടിക്കിടെ അവർ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.2026-ലെ ബ്രിക്സ് ബിസിനസ് ഫോറത്തിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
September 11th, 07:19 pm
ബ്രിക്സ് ബിസിനസ് ഫോറത്തിലേക്ക് നിങ്ങളേവർക്കും ഹൃദ്യമായ സ്വാഗതം.ഈ വർഷം നമ്മൾ ബ്രിക്സിന്റെ 20-ാം വാർഷികം ആഘോഷിക്കുകയാണ്. 2006-ൽ ഈ കൂട്ടായ്മ ആരംഭിച്ചപ്പോൾ വെറും നാല് രാജ്യങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ബ്രിക്സും അതിന്റെ പങ്കാളിത്ത രാജ്യങ്ങളും ഉൾപ്പെടെ 21 രാജ്യങ്ങളുടെ ഒരു വലിയ കുടുംബമായി നമ്മൾ മാറിയിരിക്കുന്നു.ചിക്കാഗോയിൽ സ്വാമി വിവേകാനന്ദൻ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗം അനുസ്മരിച്ച് പ്രധാനമന്ത്രി
September 11th, 09:04 am
1893 സെപ്റ്റംബർ 11-ന് ചിക്കാഗോയിൽ സ്വാമി വിവേകാനന്ദൻ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി ക്രിയാത്മകവും അർത്ഥവത്തുമായ ചർച്ചകളുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
September 11th, 09:00 am
വരുംദിവസങ്ങളിൽ ലോകമെമ്പാടുമുള്ള നേതാക്കൾ ബ്രിക്‌സ് ഉച്ചകോടിക്കായി ഒത്തുകൂടുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ആഗോള ക്ഷേമത്തിനായുള്ള അഭിലാഷത്തിലധിഷ്ഠിതമായി വിവിധ വിഷയങ്ങളിൽ ക്രിയാത്മകവും അർത്ഥവത്തുമായ ചർച്ചകൾക്ക് ഈ ഉച്ചകോടി സാക്ഷ്യം വഹിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.