പ്രധാനമന്ത്രി സ്ലൊവാക്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
June 15th, 05:40 pm
ചരിത്രപ്രസിദ്ധമായ ബ്രാറ്റിസ്ലാവ കോട്ടയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക്, സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോ ഊഷ്മളമായ സ്വീകരണം നൽകി. പ്രധാനമന്ത്രിക്ക് ആചാരപരമായ സ്വീകരണവും ഒരുക്കിയിരുന്നു.ഇന്ത്യ-സ്ലോവാക്യ സംയുക്ത പ്രസ്താവന
June 15th, 05:32 pm
സ്ലോവാക് റിപ്പബ്ലിക് പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുടെ ക്ഷണപ്രകാരം ഇന്ത്യൻ റിപ്പബ്ലിക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂൺ 15-ന് സ്ലോവാക് റിപ്പബ്ലിക്കിൽ ഔദ്യോഗിക സന്ദർശനം നടത്തി.ലോകനേതാക്കളുടെയും ജനങ്ങളുടെയും ഊഷ്മളമായ ആശംസകൾക്കു നന്ദി അറിയിച്ച് പ്രധാനമന്ത്രി
June 10th, 11:50 pm
ലോകനേതാക്കളും നാനാതുറകളിലുള്ള ജനങ്ങളും അറിയിച്ച ഊഷ്മളമായ ആശംസകൾക്കും അഭിനന്ദന സന്ദേശങ്ങൾക്കും പ്രധാനമന്ത്രി അഗാധമായ നന്ദി രേഖപ്പെടുത്തി. ആശംസകൾ അദ്ദേഹത്തെ ആഴത്തിൽ സ്പർശിച്ചതായി വ്യക്തമാക്കിയ അദ്ദേഹം, ഇന്ത്യയെ സേവിക്കാനും രാജ്യത്തിന്റെ വികസനയാത്രയിൽ പങ്കാളിയാകാനും സാധിക്കുന്നതു ബഹുമതിയായി കരുതുന്നുവെന്നു വ്യക്തമാക്കി. ജനങ്ങളുടെ വിശ്വാസമാണ് ഏറ്റവും വലിയ ശക്തിയെന്നു പറഞ്ഞ പ്രധാനമന്ത്രി, വികസിത ഇന്ത്യ എന്ന കാഴ്ചപ്പാടു യാഥാർഥ്യമാക്കുന്നതിനും 140 കോടി ഇന്ത്യക്കാരുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനും ഇന്ത്യയുടെ ആഗോള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി കൂടുതൽ സമർപ്പണത്തോടെ പ്രവർത്തിക്കാനുള്ള സമ്പൂർണ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു.3-ാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയുടെ ഭാഗമായി ഫിൻലാൻഡ് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ച
May 19th, 06:42 pm
ഓസ്‌ലോയിൽ നടന്ന മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫിൻലാൻഡ് പ്രധാനമന്ത്രി പെറ്റേരി ഓർപോയുമായി കൂടിക്കാഴ്ച നടത്തി.ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനത്തെക്കുറിച്ചുള്ള ഇന്ത്യ-നെതര്‍ലാന്‍ഡ്സ് സംയുക്ത പ്രസ്താവന
May 17th, 03:45 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മെയ് 16-17 തീയതികളില്‍ നെതര്‍ലാന്‍ഡ്സ് പ്രധാനമന്ത്രി റോബ് യെറ്റന്റെ ക്ഷണപ്രകാരം, നെതര്‍ലാന്‍ഡ്സില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. പ്രധാനമന്ത്രി മോദിയുടെ രണ്ടാമത്തെ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനമാണിത്.നേട്ടങ്ങളുടെ പട്ടിക: ഓസ്ട്രിയൻ ഫെഡറൽ ചാൻസലർ ഡോ.ക്രിസ്റ്റ്യൻ സ്റ്റോക്കറുടെ ഇന്ത്യാ സന്ദർശനം
April 16th, 03:01 pm
ഇന്ത്യയും ഓസ്ട്രിയയും തമ്മിലുള്ള ഓഡിയോവിഷ്വൽ സഹ-നിർമ്മാണ കരാർഹംഗറിയിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ പീറ്റർ മഗ്യാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
April 13th, 11:40 am
ഹംഗറിയിലെ ഉജ്ജ്വലമായ തിരഞ്ഞെടുപ്പ് വിജയത്തിൽ പീറ്റർ മഗ്യാറിനെയും ടിസ്സ പാർട്ടിയെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു.‘ഇന്ത്യ-നിർമിതബുദ്ധി ഇംപാക്ട് ഉച്ചകോടി 2026’-ന് അനുബന്ധമായി സ്ലൊവാക്യ പ്രസിഡൻ്റ് പീറ്റർ പെല്ലെഗ്രിനിയുമായി പ്രധാനമന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി
February 20th, 09:37 pm
2026 ഫെബ്രുവരി 16 മുതൽ 20 വരെ ന്യൂഡൽഹിയിൽ നടന്നുവരുന്ന ‘ഇന്ത്യ-നിർമിതബുദ്ധി ഇംപാക്ട് ഉച്ചകോടി 2026’-ന് അനുബന്ധമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്ലൊവാക്യ പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനിയുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.2030-ലേക്കുള്ള: ഒരു സംയുക്ത ഇന്ത്യ-യൂറോപ്യൻ യൂണിയൻ സമഗ്ര തന്ത്രപരമായ അജണ്ട
January 27th, 06:48 pm
2026 ജനുവരി 27-ന് ന്യൂഡൽഹിയിൽ നടന്ന 16-ാമത് ഇന്ത്യ-ഇയു ഉച്ചകോടിയിൽ അംഗീകരിച്ച സംയുക്ത ഇന്ത്യ-ഇയു സമഗ്ര തന്ത്രപരമായ അജണ്ട, ഇരു പങ്കാളികൾക്കും വിശാലമായ ലോകത്തിനും പരസ്പരം പ്രയോജനകരവും മൂർത്തവും പരിവർത്തനപരവുമായ ഫലങ്ങൾ നൽകുന്നതിന് ഇയു-ഇന്ത്യ സഹകരണം വിശാലമാക്കുകയും ആഴത്തിലാക്കുകയും മികച്ച രീതിയിൽ ഏകോപിപ്പിക്കുകയും ചെയ്തുകൊണ്ട് തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു.ഇന്ത്യ - യൂറോപ്യൻ കൗൺസിൽ പ്രസിഡന്റും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റും ഇന്ത്യയിലേക്കുള്ള സംസ്ഥാന സന്ദർശനത്തെയും 16-ാമത് ഇന്ത്യ-ഇയു ഉച്ചകോടിയെയും കുറിച്ചുള്ള യൂറോപ്യൻ യൂണിയൻ സംയുക്ത പ്രസ്താവന
January 27th, 06:15 pm
പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരം, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നും ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥികളായി ഇന്ത്യയിലേക്ക് സന്ദർശനം നടത്തി. സന്ദർശന വേളയിൽ, നാഴികക്കല്ലായ ഇന്ത്യ-ഇയു എഫ്‌ടിഎയെക്കുറിച്ചുള്ള ചർച്ചകളുടെ വിജയകരമായ സമാപനത്തെ നേതാക്കൾ പ്രശംസിക്കുകയും 2030-ലേക്കുള്ള: ഇന്ത്യ-ഇയു സംയുക്ത സമഗ്ര തന്ത്രപരമായ അജണ്ട അംഗീകരിക്കുകയും ചെയ്തു.ഫലങ്ങളുടെ പട്ടിക: യൂറോപ്യൻ കൗൺസിൽ പ്രസിഡന്റിന്റെയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റിന്റെയും ഇന്ത്യാ സന്ദർശനം
January 27th, 02:53 pm
2030-ലേക്കുള്ള ചുവടുവെപ്പ്: ഇന്ത്യ-യൂറോപ്യൻ യൂണിയൻ സംയുക്ത സമഗ്ര തന്ത്രപരമായ അജണ്ട2026 ലെ ഇന്ത്യ എനർജി വീക്കിന്റെ ഉദ്ഘാടന ചടങ്ങിൽ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
January 27th, 10:15 am
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, ഗോവ മുഖ്യമന്ത്രി, മറ്റ് മന്ത്രിമാർ, അംബാസഡർമാർ, സിഇഒമാർ, വിശിഷ്ടാതിഥികൾ, മറ്റ് വിശിഷ്ടാതിഥികൾ, മഹതികളേ, മാന്യരേ!'ഇന്ത്യ എനർജി വീക്ക്-2026' ൻ്റെ ഉദ്ഘാടന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്തു
January 27th, 10:08 am
ഇന്ത്യ എനർജി വീക്ക് 2026-ന്റെ ഉദ്ഘാടന ചടങ്ങിൽ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സദസ്സിനെ അഭിസംബോധന ചെയ്തു. എനർജി വീക്കിന്റെ ഈ പുതിയ പതിപ്പിൽ ഏകദേശം 125 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഗോവയിൽ ഒത്തുചേർന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷിതവും സുസ്ഥിരവുമായ ഒരു ഊർജ്ജ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഇവർ ഇന്ത്യയിൽ എത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പങ്കെടുത്ത എല്ലാവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുകയും ചെയ്തു.അഹമ്മദാബാദിലെ ഇന്ത്യ-ജർമ്മനി സിഇഒ ഫോറത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
January 12th, 01:35 pm
ഇന്ത്യ-ജർമ്മനി സിഇഒ ഫോറത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഇന്ത്യ-ജർമ്മനി ബന്ധത്തിന്റെ പ്ലാറ്റിനം ജൂബിലിയും ഇന്ത്യ-ജർമ്മനി തന്ത്രപരമായ പങ്കാളിത്തത്തിന്റെ രജത ജൂബിലിയും ആഘോഷിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു സമയത്താണ് ഈ യോഗം നടക്കുന്നത്. അതിനർത്ഥം നമ്മുടെ ബന്ധത്തിന് പ്ലാറ്റിനത്തിന്റെ നിലനിൽപ്പും വെള്ളിയുടെ തിളക്കവുമുണ്ടെന്നാണ്.യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പ്രധാനമന്ത്രി മോദിക്ക് ഊഷ്മളമായ ജന്മദിനാശംസകൾ നേർന്നു
September 17th, 07:09 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ ഇന്ന് ടെലിഫോണിൽ ബന്ധപ്പെട്ടു.ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി
August 27th, 08:32 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബുമായി ടെലിഫോൺ സംഭാഷണം നടത്തി.ഇന്ത്യ-ക്രൊയേഷ്യ പ്രധാനമന്ത്രിമാരുടെ പ്രസ്താവന
June 19th, 06:06 pm
ക്രൊയേഷ്യൻ റിപ്പബ്ലിക്ക് പ്രധാനമന്ത്രി ആന്ദ്രെ പ്ലെൻകോവിച്ചിന്റെ ക്ഷണപ്രകാരം, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ജൂൺ 18 ന് ക്രൊയേഷ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഈ പ്രഥമ ക്രൊയേഷ്യ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉന്നതതല ബന്ധം ശക്തിപ്പെടുത്തുന്നതിന് ആക്കം കൂട്ടുന്നതായിരുന്നു.റിപ്പബ്ലിക് ഓഫ് ക്രൊയേഷ്യയുടെ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
June 18th, 11:58 pm
റിപ്പബ്ലിക് ഓഫ് ക്രൊയേഷ്യയുടെ പ്രസിഡന്റ് സോറൻ മിലനോവിച്ചുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സാഗ്രെബിൽ കൂടിക്കാഴ്ച നടത്തി.റിപ്പബ്ലിക്ക് ഓഫ് ക്രൊയേഷ്യയുടെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
June 18th, 11:40 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് റിപ്പബ്ലിക് ഓഫ് ക്രൊയേഷ്യയുടെ പ്രധാനമന്ത്രി ശ്രീ ആൻഡ്രെജ് പ്ലെൻകോവിച്ചുമായി സാഗ്രെബിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ക്രൊയേഷ്യ സന്ദർശിക്കുന്നത്. അതിനാൽ, ഇന്ത്യ-ക്രൊയേഷ്യ ബന്ധത്തിലെ ഒരു ചരിത്രപരമായ നാഴികക്കല്ലാണിത്. ചരിത്രപ്രസിദ്ധമായ ബാൻസ്‌കി ദ്വോറി കൊട്ടാരത്തിൽ എത്തിയ പ്രധാനമന്ത്രിയെ പ്രധാനമന്ത്രി പ്ലെൻകോവിച്ച് സ്വീകരിക്കുകയും ആചാരപരമായി വരവേൽക്കുകയും ചെയ്തു. നേരത്തെ, സാഗ്രെബിലെ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിക്ക് പ്രധാനമന്ത്രി പ്ലെൻകോവിച്ച് വിശിഷ്ടവും ഊഷ്മളവുമായ സ്വീകരണം നൽകിയിരുന്നു.ഫിൻലാൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി
April 16th, 05:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഫിൻലാൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബുമായി ടെലിഫോൺ സംഭാഷണം നടത്തി.