പാരീസിൽ നടന്ന വിവാടെക് 2026 (VivaTech 2026) സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
June 18th, 06:15 pm
2021-ൽ ഞാൻ വിവാടെക്കിനെ അഭിസംബോധന ചെയ്യുമ്പോൾ ലോകം കോവിഡ്-19 മഹാമാരിയുടെ പ്രതിസന്ധികളെ നേരിടുകയായിരുന്നു. ഇന്ന് ലോകം മറ്റ് ചില തരത്തിലുള്ള പ്രതിസന്ധികളിലൂടെയും മാറ്റങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. അന്ന് വിവാടെക് 2021-ൽ ഞാൻ പങ്കുവെച്ച അതേ സന്ദേശം ഇവിടെയും ആവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു — പഴയ രീതികൾ പരാജയപ്പെടുന്നിടത്ത്, നവീകരണങ്ങൾക്ക് സഹായിക്കാനാകും.വിവാ ടെക് 2026-ൽ പങ്കെടുത്ത് പ്രധാനമന്ത്രി
June 18th, 06:00 pm
മനുഷ്യകേന്ദ്രീകൃതമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും (AI) അത്യാധുനിക സാങ്കേതികവിദ്യകൾക്കുമായുള്ള ഇന്ത്യയുടെ കാഴ്ചപ്പാടും വളർന്നുവരുന്ന സാങ്കേതിക മേഖലകളിൽ ഇന്ത്യ-ഫ്രാൻസ് സഹകരണത്തിന്റെ വർദ്ധിച്ചുവരുന്ന വ്യാപ്തിയും സാങ്കേതികവിദ്യാ സംരംഭകർ, സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ, ബിസിനസ്സ് പ്രമുഖർ എന്നിവരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഡിജിറ്റൽ പേയ്‌മെന്റുകൾ, കാർഷിക രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിയുണ്ടായ പുരോഗതി, അത്യാധുനിക ബഹിരാകാശ ആപ്ലിക്കേഷനുകൾ എന്നിവയിലൂടെ സാങ്കേതികവിദ്യ ഇന്ത്യയിൽ വലിയ പരിവർത്തനങ്ങൾക്ക് വഴിയൊരുക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യപ്രഭാഷണത്തിന് ശേഷം വ്യവസായം, ആരോഗ്യം, സുസ്ഥിരത, മൊബിലിറ്റി എന്നിവയ്ക്കായി അത്യാധുനിക സാങ്കേതികവിദ്യകളും പ്രായോഗിക പരിഹാരങ്ങളും പ്രദർശിപ്പിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകളുമായും നവീന സംരംഭകരുമായും പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് മാക്രോണും സംവദിച്ചു.ജി-7 ഉച്ചകോടിക്കിടെ, യൂറോപ്യൻ കൗൺസിൽ പ്രസിഡൻ്റുമായും യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റുമായും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ച
June 17th, 06:43 pm
ഇവിയാനിൽ ജി-7 ഉച്ചകോടിയ്ക്ക് അനുബന്ധമായി യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ എന്നിവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.ജി7 ഉച്ചകോടിയുടെ ഭാഗമായി എവിയാനിൽ വെച്ച് ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുടെ ചാൻസലറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
June 17th, 05:34 pm
ഫ്രാൻസിലെ എവിയാനിൽ നടക്കുന്ന ജി7 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുടെ ചാൻസലർ ഫ്രീഡ്രിക് മെർസുമായി കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും തമ്മിൽ ഈ വർഷം നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്.ഫ്രഞ്ച് പ്രസിഡന്റുമായി ഔദ്യോഗിക ചർച്ചകൾ നടത്തി പ്രധാനമന്ത്രി
June 14th, 08:37 pm
ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങൾ ഉൾപ്പെടുത്തി ഇരു നേതാക്കളും വിപുലമായ ചർച്ചകൾ നടത്തി. എല്ലാ മേഖലകളിലുമുള്ള ഉഭയകക്ഷി പ്രതിരോധ സഹകരണത്തിന്റെ മികച്ച വളർച്ചയിലും ആഴത്തിലും അവർ സംതൃപ്തി രേഖപ്പെടുത്തുകയും പ്രതിരോധ പ്ലാറ്റ്‌ഫോമുകളുടെയും നൂതന സാങ്കേതികവിദ്യകളുടെയും സംയുക്ത രൂപകൽപ്പന, സംയുക്ത വികസനം, സംയുക്ത ഉൽപ്പാദനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇത് കൂടുതൽ ശക്തമാക്കാൻ തീരുമാനിക്കുകയും ചെയ്തു. ബഹിരാകാശ മേഖലയിലെ സഹകരണത്തിന്റെ സമ്പന്നമായ പാരമ്പര്യം ഇരു നേതാക്കളും ചൂണ്ടിക്കാണിക്കുകയും മനുഷ്യനെ ഉൾപ്പെടുത്തിയുള്ള ബഹിരാകാശ യാത്ര, ബഹിരാകാശ സാഹചര്യങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവയിലെ സഹകരണം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. ബഹിരാകാശ മേഖലയിൽ സ്വകാര്യ പങ്കാളിത്തം വ്യാപിപ്പിക്കുന്നതിനുള്ള വഴികളും അവർ ചർച്ച ചെയ്തു. സിവിൽ ആണവോർജ്ജ മേഖലയിൽ ഇന്ത്യയുടെ SHANTI നിയമം ചെറുകിട, നൂതന മോഡുലാർ റിയാക്ടറുകൾ ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരണത്തിനുള്ള പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്ന് അവർ വിലയിരുത്തി.ഫ്രാൻസ്-സ്ലൊവാക്യ സന്ദർശനത്തിനു പുറപ്പെടുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
June 13th, 10:03 am
ഇന്ത്യയുടെ തന്ത്രപരമായ കാഴ്ചപ്പാടിൽ ഫ്രാൻസിനു സവിശേഷ സ്ഥാനമുണ്ട്. ഈ വർഷമാദ്യം, പ്രസിഡന്റ് മക്രോൺ ഇന്ത്യ സന്ദർശിച്ചിരുന്നു. ആ വേളയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നാം ‘പ്രത്യേക ആഗോള തന്ത്രപ്രധാന പങ്കാളിത്ത’തലത്തിലേക്ക് ഉയർത്തുകയുണ്ടായി. നീസിൽ ഞാൻ പ്രസിഡന്റ് മക്രോണുമായി കൂടിക്കാഴ്ച നടത്തുമ്പോൾ, ഫെബ്രുവരിക്കുശേഷം കൈവരിച്ച പുരോഗതി ഞങ്ങൾ വിലയിരുത്തുകയും നമ്മുടെ സഹകരണത്തിന്റെ അടുത്ത ഘട്ടങ്ങൾക്കു രൂപംനൽകുകയും ചെയ്യും. പരസ്പരതാൽപ്പര്യമുള്ള അടിയന്തര ആഗോള വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളെയും ഞാൻ പ്രതീക്ഷയോടെയാണു കാണുന്നത്.സൈപ്രസ് പ്രസിഡന്റിന്റെ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ചുള്ള സംയുക്തപ്രസ്താവന
May 22nd, 09:31 pm
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം സൈപ്രസ് പ്രസിഡന്റ് നികോസ് ക്രിസ്റ്റോഡൗലിഡസ് 2026 മെയ് 20 മുതൽ 23 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. യൂറോപ്യൻ യൂണിയൻ കൗൺസിലിൽ സൈപ്രസിന്റെ അധ്യക്ഷകാലത്താണ് ഈ സന്ദർശനം എന്നതിനാൽ ഇതിനു സവിശേഷമായ പ്രാധാന്യമുണ്ട്.റിപ്പബ്ലിക് ഓഫ് സൈപ്രസ് പ്രസിഡന്റിനൊപ്പമുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
May 22nd, 01:00 pm
നിങ്ങളുടെ സന്ദർശനത്തിലുടനീളം ആ ഊഷ്മളതയും സൗഹൃദവും ഇന്ത്യയുമായുള്ള ശക്തമായ ബന്ധവും ഞങ്ങൾക്ക് ശരിക്കും അനുഭവപ്പെട്ടു. ഇന്ന് നിങ്ങളുടെ ഇന്ത്യാ സന്ദർശനം നമ്മുടെ പങ്കിട്ട യാത്രയിലെ മറ്റൊരു പ്രധാന നാഴികക്കല്ലാണ്.ഇന്ത്യ-ഇറ്റലി സംയുക്തപ്രഖ്യാപനം
May 20th, 10:28 pm
ഇറ്റാലിയൻ മന്ത്രിമാരുടെ സമിതി അധ്യക്ഷ (പ്രധാനമന്ത്രി) ജോർജിയ മെലോനിയുടെ ക്ഷണപ്രകാരം ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മേയ് 19, 20 തീയതികളിൽ ഇറ്റലിയിൽ ഔദ്യോഗിക സന്ദർശനം നടത്തി. G7 ഉച്ചകോടിക്കായി 2024 ജൂണിൽ പ്രധാനമന്ത്രി മോദി ഇറ്റലി സന്ദർശിച്ചതിനും, 2023-ൽ G20 ഉച്ചകോടിക്കായി പ്രധാനമന്ത്രി മെലോനി ഇന്ത്യ സന്ദർശിച്ചതിനുംശേഷമുള്ള ഈ സന്ദർശനം ഉഭയകക്ഷിബന്ധങ്ങൾക്കു പുതിയ ഗതിവേഗം പകർന്നു. ഇന്ത്യ-ഇറ്റലി ബന്ധത്തെ ‘പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം’ എന്ന നിലയിലേക്ക് ഉയർത്താൻ ഇരുനേതാക്കളും തീരുമാനിച്ചു.ഇറ്റാലിയൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി
May 20th, 07:21 pm
ഉന്നതതല കൈമാറ്റങ്ങളുടെ കരുത്തുറ്റ മുന്നേറ്റത്തെയും ഉഭയകക്ഷിസഹകരണത്തിന്റെ മികച്ച വളർച്ചയെയും വൈവിധ്യവൽക്കരണത്തെയും ഇരുപ്രധാനമന്ത്രിമാരും സ്വാഗതംചെയ്തു. ഇന്ത്യ-ഇറ്റലി തന്ത്രപ്രധാന പങ്കാളിത്തത്തെ ‘പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം’ എന്ന നിലയിലേക്ക് ഉയർത്താൻ അവർ തീരുമാനിച്ചു. ബഹുരാഷ്ട്ര പരിപാടികളോട് അനുബന്ധിച്ചുള്ളവ ഉൾപ്പെടെ, നേതാക്കളുടെ വാർഷിക യോഗങ്ങളും കൃത്യമായ ഇടവേളകളിൽ മന്ത്രിതല-സ്ഥാപനതല യോഗങ്ങളും ചേരാനും അവർ ധാരണയായി.ഇറ്റാലിയൻ പ്രധാനമന്ത്രിയോടൊപ്പമുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
May 20th, 05:00 pm
ഏകദേശം കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ പ്രധാനമന്ത്രി മെലോനിയെ കാണാൻ എനിക്ക് നിരവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള അടുത്ത സഹകരണത്തെയും പരസ്പര ധാരണയെയുമാണ് പ്രതിഫലിപ്പിക്കുന്നത്. അവരുടെ നേതൃത്വത്തിന് കീഴിൽ നമ്മുടെ ബന്ധങ്ങൾക്ക് ഒരു പുതിയ ചാലകശക്തിയും പുതിയ ദിശയും പുതുക്കിയ ആത്മവിശ്വാസവും കൈവന്നിരിക്കുന്നു. നമ്മൾ തമ്മിലുള്ള ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്ന വേളയിൽ നമ്മൾ ഒരു സവിശേഷ തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിക്കുന്നുവെന്നതിൽ എനിക്ക് സന്തോഷമുണ്ട്.3-ാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയുടെ ഭാഗമായി ഫിൻലാൻഡ് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ച
May 19th, 06:42 pm
ഓസ്‌ലോയിൽ നടന്ന മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫിൻലാൻഡ് പ്രധാനമന്ത്രി പെറ്റേരി ഓർപോയുമായി കൂടിക്കാഴ്ച നടത്തി.മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയിലെ സംയുക്തപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ പൂർണ്ണരൂപം
May 19th, 04:25 pm
ജനാധിപത്യം, നിയമവാഴ്ച, ബഹുസ്വരത എന്നിവയോടുള്ള നമ്മുടെ പങ്കിട്ട പ്രതിബദ്ധത നമ്മെ സ്വാഭാവിക പങ്കാളികളാക്കുന്നു. അതേസമയം സാങ്കേതികവിദ്യയിലും സുസ്ഥിരതയിലുമുള്ള നമ്മുടെ പങ്കിട്ട മുൻഗണനകൾ നമ്മുടെ ബന്ധത്തെ വലിയ അവസരങ്ങളാൽ നിറയ്ക്കുന്നു. അതുകൊണ്ടാണ് എട്ട് വർഷം മുമ്പ് നോർഡിക് രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധത്തിന് കൂടുതൽ ഊർജ്ജവും ചലനാത്മകതയും നൽകുന്നതിനായി നമ്മൾ ഈ വേദി രൂപീകരിച്ചത്.യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 18th, 05:00 am
ആദ്യമായി ഈ റൗണ്ട് ടേബിളിലേക്ക് എന്നെ ക്ഷണിച്ചതിന് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സണോട് ഞാൻ എന്റെ ആത്മാർത്ഥമായ നന്ദിയറിയിക്കുന്നു. ഈ യോഗം ഗോഥെൻബർഗിൽ വെച്ച് നടക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നവീനാശയത്തിന് പേരുകേട്ടത് മാത്രമല്ല, യൂറോപ്പിന്റെ ഉത്പാദന വീര്യത്തിന്റെ ഊർജ്ജസ്വലമായ പ്രതീകം കൂടിയാണ് ഈ നഗരം.വ്യവസായത്തിനായുള്ള യൂറോപ്യൻ റൗണ്ട് ടേബിളിൽ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാള പരിഭാഷ
May 17th, 11:43 pm
സ്വീഡന്റെയും യൂറോപ്പിന്റെയും വ്യാവസായിക കേന്ദ്രമായ ഗോഥെൻബർഗിലേക്കുള്ള എന്റെ സന്ദർശനത്തിന് പ്രത്യേക പ്രാധാന്യം നൽകുന്ന ഇന്നത്തെ പരിപാടിയിൽ ചേർന്നതിന് ഉർസുല ജിയോട് ഞാൻ പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു.ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനത്തെക്കുറിച്ചുള്ള ഇന്ത്യ-നെതര്‍ലാന്‍ഡ്സ് സംയുക്ത പ്രസ്താവന
May 17th, 03:45 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മെയ് 16-17 തീയതികളില്‍ നെതര്‍ലാന്‍ഡ്സ് പ്രധാനമന്ത്രി റോബ് യെറ്റന്റെ ക്ഷണപ്രകാരം, നെതര്‍ലാന്‍ഡ്സില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. പ്രധാനമന്ത്രി മോദിയുടെ രണ്ടാമത്തെ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനമാണിത്.പ്രധാനമന്ത്രി നരേന്ദ്ര മോദി നെതർലാൻഡ്‌സ് പ്രധാനമന്ത്രിയുമായി ഔദ്യോഗിക ചർച്ചകൾ നടത്തി
May 17th, 02:35 am
ഇന്ത്യ-നെതർലാൻഡ്‌സ് ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരു പ്രധാനമന്ത്രിമാരും വിപുലമായ ചർച്ചകൾ നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കിട്ട മൂല്യങ്ങളും വിശ്വാസവും, അതോടൊപ്പം വർദ്ധിച്ചുവരുന്ന യോജിപ്പും വളർന്നുവരുന്ന സഹകരണവും പ്രതിഫലിപ്പിച്ചുകൊണ്ട് ഉഭയകക്ഷി ബന്ധത്തെ തന്ത്രപ്രധാന പങ്കാളിത്തം എന്ന നിലയിലേക്ക് ഉയർത്താൻ നേതാക്കൾ തീരുമാനിച്ചു. വ്യാപാരം-നിക്ഷേപം, പ്രതിരോധം-സുരക്ഷ, വളർന്നുവരുന്നതും നിർണ്ണായകവുമായ സാങ്കേതികവിദ്യകൾ, മാരിടൈം, പുനരുപയോഗ ഊർജ്ജം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ സഹകരണം ആഴത്തിലാക്കുന്നതിനായി തന്ത്രപ്രധാന പങ്കാളിത്തത്തിനായുള്ള ബൃഹത്തായ രൂപരേഖ അംഗീകരിക്കാനും അവർ സമ്മതമറിയിച്ചു. വികസിച്ചുകൊണ്ടിരിക്കുന്ന ബിസിനസ്സ്, നിക്ഷേപം, സാങ്കേതികവിദ്യ, നൂതനാശയ പങ്കാളിത്തം എന്നിവ കണക്കിലെടുത്ത നേതാക്കൾ, ഇന്ത്യയുടെ വളർച്ചാ ഗാഥ നൽകുന്ന അവസരങ്ങൾ ഡച്ച് കമ്പനികൾക്ക് മികച്ച ബിസിനസ്സ് സാധ്യതകൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി.യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രിയെ (ERT) അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
May 17th, 12:12 am
2026 മെയ് 17-ന് ഗോഥെൻബർഗിൽ നടന്ന യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രിയെ (ERT) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. വോൾവോ ഗ്രൂപ്പ് ആതിഥേയത്വം വഹിച്ച പരിപാടിയിൽ സ്വീഡൻ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, മുതിർന്ന യൂറോപ്യൻ വ്യവസായ പ്രമുഖർ, പ്രമുഖ യൂറോപ്യൻ-ഇന്ത്യൻ കമ്പനികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.നെതർലൻഡ്‌സ് പ്രധാനമന്ത്രി റോബ് ജെറ്റനുമായുള്ള പ്രതിനിധിതല ചർച്ചയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 16th, 11:58 pm
എനിക്കും എന്റെ പ്രതിനിധിസംഘത്തിനും നൽകിയ ഊഷ്മളമായ സ്വീകരണത്തിന് ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. ഏകദേശം ഒരു പതിറ്റാണ്ടിനുശേഷം നെതർലൻഡ്‌സ് സന്ദർശിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, ഇന്ത്യ-നെതർലൻഡ്‌സ് പങ്കാളിത്തം ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു.നെതർലൻഡ്‌സിൽ നടന്ന സിഇഒമാരുടെ റൗണ്ട് ടേബിൾ സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 16th, 10:00 pm
ലോകത്തിലെ ഏറ്റവും നൂതനമായ ചില കമ്പനികളുടെ നേതാക്കൾക്കിടയിൽ ഇന്ന് ഇവിടെയുണ്ടാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ന് മുന്നൂറിലധികം ഡച്ച് കമ്പനികൾ ഇന്ത്യയുടെ വളർച്ചാ ഗാഥയുടെ ഭാഗമാണ്. നിങ്ങളുടെ കാഴ്ചപ്പാടും ഇന്ത്യയിലുള്ള വിശ്വാസവും കാരണം യൂറോപ്പിൽ നിന്നുള്ള ഇന്ത്യയുടെ ഏറ്റവും വലിയ നിക്ഷേപക രാജ്യമായും രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായും നെതർലൻഡ്‌സ് മാറിയിരിക്കുന്നു.