പ്രധാനമന്ത്രിയുടെ എത്യോപ്യൻ സന്ദർശനം: പ്രധാന നേട്ടങ്ങൾ
December 16th, 10:41 pm
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ 'തന്ത്രപരമായ പങ്കാളിത്ത'ത്തിലേക്ക് ഉയർത്തൽപ്രധാനമന്ത്രിയുടെ ജോർദാൻ, എത്യോപ്യ, ഒമാൻ സന്ദർശനം
December 11th, 08:43 pm
അബ്ദുള്ള രണ്ടാമൻ ബിൻ അൽ ഹുസൈൻ രാജാവിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഡിസംബർ 15 മുതൽ 16 വരെ ജോർദാൻ (ഹാഷെമൈറ്റ് കിംഗ്ഡം ഓഫ് ജോർദാൻ) സന്ദർശിക്കും. സന്ദർശന വേളയിൽ, ഇന്ത്യയും ജോർദാനും തമ്മിലുള്ള ബന്ധത്തിന്റെ സമഗ്രമായ വശങ്ങൾ അവലോകനം ചെയ്യുന്നതിനും പ്രാദേശിക വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുന്നതിനുമായി പ്രധാനമന്ത്രി അബ്ദുള്ള രണ്ടാമൻ ബിൻ അൽ ഹുസൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാർഷികം കുറിക്കുന്ന ഈ സന്ദർശനം, ഇന്ത്യ-ജോർദാൻ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പരസ്പര വളർച്ചയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള സഹകരണത്തിന്റെ പുതിയ വഴികൾ പര്യവേക്ഷണം ചെയ്യുന്നതിനും പ്രാദേശിക സമാധാനം, സമൃദ്ധി, സുരക്ഷ, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നമ്മുടെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതിനുമുള്ള അവസരം നൽകുന്നു.