കായിക ചടങ്ങിനോടനുബന്ധിച്ച് മെൽബൺ ക്രിക്കറ്റ് മൈതാനം സന്ദർശിച്ച് പ്രധാനമന്ത്രി
July 10th, 08:21 am
ഇന്ത്യ-ഓസ്‌ട്രേലിയ കായിക ബന്ധങ്ങൾ ആഘോഷമാക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, വിക്ടോറിയ പ്രവിശ്യാ പ്രീമിയർ ജസീന്ത അലൻ എന്നിവർക്കൊപ്പം മെൽബൺ ക്രിക്കറ്റ് മൈതാനം സന്ദർശിച്ചു. സ്റ്റീവ് വോ, ലിസ സ്റ്റാലേക്കർ എന്നിവരുൾപ്പെടെ പ്രമുഖരായ നിരവധി ഓസ്‌ട്രേലിയൻ കായിക പ്രതിഭകൾ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രധാന സ്തംഭങ്ങളെന്ന നിലയിൽ കായികം, സാംസ്‌കാരിക കൈമാറ്റങ്ങൾ, ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയ്ക്കുള്ള വർധിച്ചുവരുന്ന പ്രാധാന്യത്തെ അടിവരയിടുന്നതായിരുന്നു ഈ സന്ദർശനം.ഓസ്‌ട്രേലിയൻ ഗവർണർ ജനറലുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
July 09th, 01:55 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മെൽബണിൽ വെച്ച് ഓസ്‌ട്രേലിയൻ ഗവർണർ ജനറൽ സാം മോസ്റ്റിൻ എ.സിയുമായി കൂടിക്കാഴ്ച നടത്തി.