'സ്റ്റാർട്ടപ്പ് ഇന്ത്യ'യുടെ പത്താം വാർഷിക ആഘോഷങ്ങളിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
January 16th, 01:30 pm
ഇന്ന് നമ്മളെല്ലാവരും ഇവിടെ ഒത്തുകൂടിയിരിക്കുന്നത് സവിശേഷമായ ഒരു സന്ദർഭത്തിലാണ്. ഈ ദേശീയ സ്റ്റാർട്ടപ്പ് ദിനത്തിൽ, സ്റ്റാർട്ടപ്പ് സ്ഥാപകരുടെയും നവീന ചിന്തകരുടെയും (innovators) ഈ കൂട്ടായ്മയിൽ, പുതിയതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഭാരതത്തിന്റെ ഭാവിയാണ് എന്റെ മുന്നിൽ ഞാൻ കാണുന്നത്.ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ: സെഷൻ 3
November 23rd, 04:05 pm
സാങ്കേതികവിദ്യ പുരോഗമിക്കുന്നതിനനുസരിച്ച്, അവസരങ്ങളും വിഭവങ്ങളും ഏതാനും ചിലരുടെ കൈകളിൽ മാത്രം കേന്ദ്രീകരിക്കപ്പെടുന്നു. ലോകമെമ്പാടും, നിർണായക സാങ്കേതികവിദ്യകളെച്ചൊല്ലിയുള്ള മത്സരം ശക്തമാവുകയാണ്. ഇത് മനുഷ്യരാശിയെ ആശങ്കപ്പെടുത്തുന്ന ഒരു വിഷയമാണ്, കൂടാതെ ഇത് നവീകരണത്തിന് ഒരു തടസ്സവും സൃഷ്ടിക്കുന്നു. ഇത് പരിഹരിക്കുന്നതിന്, നമ്മുടെ സമീപനത്തിൽ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരണം.എല്ലാവർക്കും ന്യായവും നീതിയുക്തവുമായ ഭാവി" എന്ന വിഷയത്തിൽ പ്രധാനമന്ത്രി ജി20 സമ്മേളനത്തെ അഭിസംബോധന ചെയ്തു.
November 23rd, 04:02 pm
എല്ലാവർക്കും ന്യായവും നീതിയുക്തവുമായ ഭാവി - നിർണായക ധാതുക്കൾ; മാന്യമായ ജോലി; നിർമ്മിത ബുദ്ധി എന്ന വിഷയത്തിൽ ഇന്ന് നടന്ന ജി 20 ഉച്ചകോടിയുടെ മൂന്നാം സെഷനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. നിർണായക സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ അടിസ്ഥാനപരമായ മാറ്റം വരുത്താൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. അത്തരം സാങ്കേതികവിദ്യാ പ്രയോഗങ്ങൾ 'ധനകാര്യ കേന്ദ്രീകൃത'മാകുന്നതിനു പകരം 'മനുഷ്യ കേന്ദ്രീകൃത'മാകണമെന്നും, 'ദേശീയ'മാകുന്നതിനു പകരം 'ആഗോള'മാകണമെന്നും, 'എക്സ്ക്ലൂസീവ് മോഡലുകൾ' ആകുന്നതിനു പകരം 'ഓപ്പൺ സോഴ്‌സ്' അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ ആപ്ലിക്കേഷനുകകളിലോ, എ.ഐ.യിലോ, അല്ലെങ്കിൽ ലോകത്തിൽ മുൻപന്തിയിലുള്ള ഡിജിറ്റൽ പേയ്‌മെന്റുകളിലോ ആകട്ടെ, ഈ കാഴ്ചപ്പാട് ഇന്ത്യയുടെ സാങ്കേതികവിദ്യാ സംവിധാനവുമായി സംയോജിപ്പിച്ചിട്ടുണ്ടെന്നും ഇത് കാര്യമായ നേട്ടങ്ങൾ കൈവരിക്കാൻ കാരണമായെന്നും അദ്ദേഹം വിശദീകരിച്ചു.