ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026, പ്രധാനമന്ത്രി ഫെബ്രുവരി 19 ന് ഉദ്ഘാടനം ചെയ്യും

February 18th, 03:55 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെബ്രുവരി 19-ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026 സന്ദർശിക്കുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. ഇതിന് മുന്നോടിയായി, ഫെബ്രുവരി 18-ന് വൈകുന്നേരം 7 മണിയോടെ ഭാരത് മണ്ഡപത്തിൽ വെച്ച് ഉച്ചകോടിയിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളിലെ നേതാക്കളെ പ്രധാനമന്ത്രി സ്വാഗതം ചെയ്യും. അതോടൊപ്പം, ഉച്ചകോടിയിൽ പങ്കെടുക്കുന്ന ലോകനേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകളും നടത്തും.

​പ്രധാനമന്ത്രി ന്യൂഡൽഹിയിൽ ‘ഇന്ത്യ എഐ ഇംപാക്ട് എക്സ്‌പോ 2026’ ഉദ്ഘാടനം ചെയ്തു

February 16th, 08:47 pm

നൂതനാശയങ്ങൾ വികസിപ്പിക്കുന്നവർക്കും ഗവേഷകർക്കും സാങ്കേതികവിദ്യയിൽ താൽപ്പര്യമുള്ളവർക്കു​മൊപ്പം ആയിരിക്കുന്നത് നിർമിതബുദ്ധി, ഇന്ത്യയിലെ പ്രതിഭകൾ, നവീകരണം എന്നിവയുടെ അസാധാരണമായ കരുത്തു വിളിച്ചോതുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. നിർമിതബുദ്ധി രംഗത്തെ ഇന്ത്യയുടെ മുന്നേറ്റം രാജ്യത്തിനാവശ്യമായ പരിവർത്തനപരമായ പ്രതിവിധികൾ രൂപപ്പെടുത്തുക മാത്രമല്ല, ആഗോള പുരോഗതിക്കു വലിയ സംഭാവനകൾ നൽകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.