മാൽദീവ്സിന്റെ 60-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പ്രധാനമന്ത്രി വിശിഷ്ടാതിഥിയായി

July 26th, 06:47 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മാൽദീവ്സ് സ്വതന്ത്രമായതിന്റെ 60-ാം വാർഷികാഘോഷങ്ങളിൽ 'വിശിഷ്ടാതിഥി'യായി പങ്കെടുത്തു. മാൽദീവ്സിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രി പങ്കെടുക്കുന്നത് ഇതാദ്യമായാണ്. രാഷ്ട്രത്തലവൻ അല്ലെങ്കിൽ ഗവണ്മെന്റിന്റെ തലവൻ എന്ന നിലയിൽ മാൽദീവ്സ് പ്രസിഡന്റ് മുയിസു ആതിഥ്യമരുളുന്ന ആദ്യ വിദേശ നേതാവും പ്രധാനമന്ത്രി മോദിയാണ്.

​പ്രധാനമന്ത്രി മാൽദീവ്സ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

July 25th, 08:48 pm

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മാൽദീവ്സ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസുവുമായി മാലെയിലെ പ്രസിഡന്റിന്റെ ഓഫീസിൽ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കുമുമ്പ്, പ്രധാനമന്ത്രിയെ പ്രസിഡന്റ് മുയിസു സ്വീകരിക്കുകയും റിപ്പബ്ലിക് ചത്വരത്തിൽ ഔദ്യോഗിക സ്വീകരണം നൽകുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള അഗാധമായ സൗഹൃദത്തിന്റെ ഊഷ്മളതയും പുനഃസ്ഥാപനവും കൂടിക്കാഴ്ചയിൽ ശ്രദ്ധേയമായി.

യുണൈറ്റഡ് കിംഗ്ഡത്തിലേക്കും മാലിദ്വീപിലേക്കും നടത്തുന്ന സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ യാത്രാ പ്രസ്താവന

July 23rd, 01:05 pm

ജൂലൈ 23 മുതൽ 26 വരെ യുകെയിലേക്കും മാലിദ്വീപിലേക്കുമുള്ള എൻ്റെ സന്ദർശനം ആരംഭിക്കുകയാണ് .