ഇന്ത്യയുടെ പ്രതിരോധ ശക്തി, നൂതനാശയങ്ങൾ, കൂട്ടായ പരിശ്രമങ്ങൾ എന്നിവ പ്രധാനമന്ത്രി മോദി മൻ കി ബാത്തിൽ എടുത്തുകാണിച്ചു
July 26th, 11:30 am
Prime Minister Narendra Modi addressed the nation through Mann Ki Baat. In his speech, he highlighted important topics such as Kargil Vijay Diwas, Catch the Rain campaign, India's space sector prowess, Science Olympiads, Environmental conservation, Khadi and more. He called upon the citizens to share their ideas and suggestions for Independence Day through MyGov.പ്രധാനമന്ത്രി മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനായുള്ള നിങ്ങളുടെ ആശയങ്ങൾ പങ്കിടുക
July 25th, 02:34 pm
സ്വതന്ത്രദിന പ്രസംഗത്തിനായുള്ള ആശയങ്ങളും നിർദ്ദേശങ്ങളും പങ്കിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാരെ ക്ഷണിച്ചുന്യൂസിലൻഡിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 11th, 01:15 pm
ഇന്ത്യയിൽ നമ്മൾ പലപ്പോഴും '20 വർഷങ്ങൾക്ക് ശേഷം' എന്ന വാചകം കേൾക്കാറുണ്ട്. എന്നാൽ ഇന്ന്, നീണ്ട നാല്പത് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡിന്റെ മണ്ണിൽ കാല് കുത്തുന്നത്. ഇവിടെയായിരിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. 140 കോടി ഇന്ത്യക്കാരുടെ ആശംസകൾ ന്യൂസിലൻഡിലെ എല്ലാ ജനങ്ങൾക്കായും, ഇവിടെയുള്ള നിങ്ങൾ ഓരോരുത്തർക്കായും ഞാൻ ഒപ്പം കരുതുന്നു.ന്യൂസിലൻഡിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
July 11th, 12:35 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഓക്‌ലൻഡിൽ നടന്ന “കിയ ഓര മോദി” ചടങ്ങിൽ ന്യൂസിലൻഡിലെ ബൃഹത്തായ ഇന്ത്യൻ സമൂഹത്തെ അഭിസംബോധനചെയ്തു. സൗഹാർദപരമായ പ്രത്യേക ഇടപെടലായി ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ ചടങ്ങിൽ പങ്കെടുത്തു. പതിനായിരത്തിലധികം വരുന്ന ഇന്ത്യൻ സമൂഹത്തിന്റെ ആവേശവും ഊർജവും നിറഞ്ഞതായിരുന്നു ചടങ്ങ്.ഇന്തോനേഷ്യൻ പാർലമെന്റിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാളം പരിഭാഷ
July 07th, 03:15 pm
ഇന്ന് നിങ്ങൾക്കിടയിൽ ഇവിടെയായിരിക്കാൻ കഴിഞ്ഞത് എനിക്ക് ലഭിച്ച വലിയൊരു ബഹുമതിയും അംഗീകാരവുമാണ്. 140 കോടി ഇന്ത്യക്കാരുടെ പ്രതിനിധിയായും ജനാധിപത്യത്തിന്റെ മാതാവായ രാജ്യത്തിലെ ഒരു അഭിമാനിയായ പൗരനായും ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും ഹൃദയം നിറഞ്ഞ ആശംസകളും മംഗളങ്ങളും അറിയിച്ചുകൊണ്ട് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നു.ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
July 07th, 03:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജക്കാർത്തയിൽ ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്തു. ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം.അമേരിക്കൻ ഐക്യനാടുകളുടെ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികത്തിൽ പ്രധാനമന്ത്രി യുഎസ് പ്രസിഡന്റിന് ആശംസകൾ നേർന്നു
July 04th, 09:40 pm
അമേരിക്കൻ ഐക്യനാടുകളുടെ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികം എന്ന ചരിത്രപരമായ അവസരത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപിനും അമേരിക്കൻ ജനതയ്ക്കും ആശംസകൾ നേർന്നു. ഇന്ത്യ-അമേരിക്കൻ പങ്കാളിത്തത്തിന്റെ നിലനിൽക്കുന്ന കരുത്തിന് ശ്രീ മോദി അടിവരയിട്ടു. ഇരു ജനാധിപത്യ രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒരു തന്ത്രപരമായ പങ്കാളിത്തത്തിനും അപ്പുറമാണെന്നും അത് ജനാധിപത്യം, നിയമവാഴ്ച, ജനങ്ങളുടെ പരിധിയില്ലാത്ത ശേഷിയിലുള്ള വിശ്വാസം എന്നീ പങ്കുവെക്കപ്പെട്ട മൂല്യങ്ങളിൽ അധിഷ്ഠിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സെയ്ഷെൽസിന്റെ 50-ാം സ്വാതന്ത്ര്യദിന വാർഷികാഘോഷങ്ങളിൽ പങ്കെടുത്ത് പ്രധാനമന്ത്രി
June 29th, 08:00 am
സെയ്ഷെൽസ് പ്രസിഡന്റ് ഡോ.പാട്രിക് ഹെർമീനിയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സെയ്ഷെൽസിന്റെ 50-ാം സ്വാതന്ത്ര്യദിന വാർഷികാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്തു. സെയ്ഷെൽസിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം.വന്ദേമാതരത്തിന്റെ 150 വർഷങ്ങളെ അനുസ്മരിച്ച്, ലോക്‌സഭയിൽ നടന്ന പ്രത്യേക ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ.
December 08th, 12:30 pm
ഈ സുപ്രധാന അവസരത്തിൽ ഒരു കൂട്ടായ ചർച്ചയുടെ പാത തിരഞ്ഞെടുത്തതിന് താങ്കൾക്കും ഈ സഭയിലെ എല്ലാ വിശിഷ്ട അംഗങ്ങൾക്കും ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ഊർജ്ജം, പ്രചോദനം, ത്യാഗത്തിന്റെയും തപസ്സിന്റെയും ചൈതന്യം എന്നിവ പ്രദാനം ചെയ്ത ആ മന്ത്രം, ആ ആഹ്വാനത്തെ ആദരപൂർവ്വം ഓർമ്മിക്കുന്നത് - ഈ സഭയ്ക്കുള്ളിൽ വന്ദേമാതരം അനുസ്മരിക്കുക എന്നത് നമുക്കെല്ലാവർക്കും ഒരു വലിയ ബഹുമതിയാണ് . വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ ആഘോഷിക്കുന്ന ചരിത്രപരമായ അവസരത്തിന് നാം സാക്ഷ്യം വഹിക്കുന്നത് അതിലും വളരെയധികം അഭിമാനകരമാണ്. ഈ കാലഘട്ടം ചരിത്രത്തിന്റെ വിസ്തൃതിയിൽ നിന്നുള്ള എണ്ണമറ്റ സംഭവങ്ങൾ നമ്മുടെ മുന്നിൽ കൊണ്ടുവരുന്നു. ഈ ചർച്ച തീർച്ചയായും ഈ സഭയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കും, അതുപോലെ ഈ നിമിഷം നമ്മൾ കൂട്ടായി ഉപയോഗിച്ചാൽ, വരും തലമുറകൾക്ക്, തുടർച്ചയായ ഓരോ തലമുറയ്ക്കും, പഠനത്തിന്റെ ഒരു ഉറവിടമായി ഇത് വർത്തിക്കും.ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150 വർഷങ്ങളെ അനുസ്മരിച്ച് ലോക്‌സഭയിൽ നടന്ന പ്രത്യേക ചർച്ചയെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
December 08th, 12:00 pm
ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ലോക്‌സഭയിൽ ഇന്ന് നടന്ന പ്രത്യേക ചർച്ചയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഈ സുപ്രധാന അവസരത്തിൽ കൂട്ടായ ചർച്ചയുടെ പാത തിരഞ്ഞെടുത്തതിന് സഭയിലെ എല്ലാ ബഹുമാന്യ അംഗങ്ങൾക്കും പ്രധാനമന്ത്രി ഹൃദയംഗമമായ നന്ദി അറിയിച്ചു. ത്യാഗത്തിന്റെയും തപസ്സിന്റെയും പാത കാണിച്ചുതന്ന, രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ഊർജ്ജം പകരുകയും പ്രചോദനം നൽകുകയും ചെയ്ത വന്ദേമാതരം എന്ന മന്ത്രവും കാഹളനാദവും ഇന്ന് ഓർമ്മിക്കപ്പെടുന്നുവെന്നും സഭയിലുള്ള എല്ലാവർക്കും ഇത് ഒരു വലിയ ബഹുമതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ ചരിത്രപരമായ അവസരത്തിന് രാഷ്ട്രം സാക്ഷ്യം വഹിക്കുന്നത് അഭിമാനകരമായ കാര്യമാണെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ഈ കാലഘട്ടം ചരിത്രത്തിലെ എണ്ണമറ്റ സംഭവങ്ങൾ നമ്മുടെ മുന്നിൽ കൊണ്ടുവരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ ചർച്ച സഭയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുക മാത്രമല്ല, എല്ലാവരും കൂട്ടായി ,നന്നായി ഉപയോഗിച്ചാൽ ഭാവി തലമുറകൾക്ക് വിദ്യാഭ്യാസത്തിന്റെ ഉറവിടമായി ഇത് വർത്തിക്കുമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.സാധാരണക്കാർ, കർഷകർ, ചെറുകിട ഇടത്തരം സംരംഭങ്ങൾ, ഇടത്തരക്കാർ, സ്ത്രീകൾ, യുവാക്കൾ എന്നിവർക്ക് പ്രയോജനം ചെയ്യുന്ന ജിഎസ്ടി നിരക്ക് കുറയ്ക്കലുകളും പരിഷ്കാരങ്ങളും സംബന്ധിച്ച കേന്ദ്ര ഗവൺമെന്റ് സമർപ്പിച്ച നിർദ്ദേശങ്ങൾ കൂട്ടായി അംഗീകരിച്ചതിന് ജി എസ്ടി കൗൺസിലിനെ പ്രധാനമന്ത്രി പ്രശംസിച്ചു.
September 03rd, 11:00 pm
സാധാരണക്കാർ, കർഷകർ, ചെറുകിട ഇടത്തരം സംരംഭങ്ങൾ, മധ്യവർഗം, സ്ത്രീകൾ, യുവാക്കൾ എന്നിവർക്ക് പ്രയോജനം ചെയ്യുന്ന ജി എസ് ടി നിരക്ക് കുറയ്ക്കലുകളും പരിഷ്കാരങ്ങളും സംബന്ധിച്ച കേന്ദ്ര ഗവൺമെന്റ് സമർപ്പിച്ച നിർദ്ദേശങ്ങൾ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ അടങ്ങുന്ന ജിഎസ്ടി കൗൺസിൽ കൂട്ടായി അംഗീകരിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. വിശാലമായ പരിഷ്കാരങ്ങൾ നമ്മുടെ പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുകയും എല്ലാവർക്കും, പ്രത്യേകിച്ച് ചെറുകിട വ്യാപാരികൾക്കും ബിസിനസുകൾക്കും, ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുകയും ചെയ്യും, ശ്രീ മോദി പറഞ്ഞു.അഹമ്മദാബാദിലെ കന്യ ഛത്രാലയയിലെ സർദാർധാം രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
August 24th, 10:39 pm
കേന്ദ്ര മന്ത്രിസഭയിലെ എന്റെ എല്ലാ സഹപ്രവർത്തകരും, ഗുജറാത്ത് ഗവൺമെന്റിന്റെ എല്ലാ മന്ത്രിമാരും, സന്നിഹിതരായ എല്ലാ സഹ എംപിമാരും, എല്ലാ എംഎൽഎമാരും, സർദാർധാമിന്റെ തലവനായ സഹോദരൻ ശ്രീ ഗാഗ്ജി ഭായ്, ട്രസ്റ്റി വി.കെ. പട്ടേൽ, ദിലീപ് ഭായ്, മറ്റ് എല്ലാ വിശിഷ്ട വ്യക്തികളേ, എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ, പ്രത്യേകിച്ച് എന്റെ പ്രിയപ്പെട്ട പെൺമക്കളേ....അഹമ്മദാബാദിലെ കന്യ ഛത്രാലയയിലെ സർദാർധാം രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു വീഡിയോ സന്ദേശത്തിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തു
August 24th, 10:25 pm
ഗുജറാത്തിലെ അഹമ്മദാബാദിലുള്ള കന്യ ഛത്രാലയയിലെ സർദാർധാം രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒരു വീഡിയോ സന്ദേശത്തിലൂടെ പ്രസംഗിച്ചു. പെൺമക്കളുടെ സേവനത്തിനും വിദ്യാഭ്യാസത്തിനുമായി സമർപ്പിച്ചിരിക്കുന്ന ഒരു ഹോസ്റ്റലിന്റെ ഉദ്ഘാടനത്തെ എടുത്തുകാണിച്ചുകൊണ്ട്, സർദാർധാമിന്റെ പേര് അതിന്റെ പ്രവർത്തനങ്ങൾ പോലെ തന്നെ പവിത്രമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികൾ അഭിലാഷങ്ങളും സ്വപ്നങ്ങളും വഹിക്കുമെന്നും അവ സാക്ഷാത്കരിക്കുന്നതിന് നിരവധി അവസരങ്ങൾ അവർക്ക് ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പെൺമക്കൾ സ്വാശ്രയരും കഴിവുള്ളവരുമായിക്കഴിഞ്ഞാൽ, അവർ സ്വാഭാവികമായും രാഷ്ട്രനിർമ്മാണത്തിൽ നിർണായക പങ്ക് വഹിക്കുമെന്നും അവരുടെ കുടുംബങ്ങളും ശാക്തീകരിക്കപ്പെടുമെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഇവിടത്തെ അന്തേവാസികളായ എല്ലാ പെൺമക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും, പ്രധാനമന്ത്രി ശോഭനമായ ഭാവി നേർന്നു.ഇക്കണോമിക് ടൈംസ് വേൾഡ് ലീഡേഴ്‌സ് ഫോറത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
August 23rd, 10:10 pm
വേൾഡ് ലീഡേഴ്‌സ് ഫോറത്തിലേക്ക് വന്ന എല്ലാ അതിഥികളെയും ഞാൻ സ്വാഗതം ചെയ്യുന്നു. ഈ ഫോറത്തിനായി തിരഞ്ഞെടുത്ത സമയം വളരെ മികച്ചതാണ്, അതിനാൽ ഞാൻ അതിനെ അഭിനന്ദിക്കുന്നു. കഴിഞ്ഞ ആഴ്ച, ഞാൻ ചെങ്കോട്ടയിൽ നിന്നുള്ള അടുത്ത തലമുറ പരിഷ്കാരങ്ങളെക്കുറിച്ച് സംസാരിച്ചു, ഇപ്പോൾ ആ മനോഭാവത്തിന് ശക്തി വർധിപ്പിക്കുന്ന ഒന്നായി ഈ ഫോറം പ്രവർത്തിക്കുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഇക്കണോമിക് ടൈംസ് ലോക നേതൃ സമ്മേളനത്തെ അഭിസംബോധന ചെയ്തു
August 23rd, 05:43 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ ഇക്കണോമിക് ടൈംസ് ലോക നേതൃ സമ്മേളനത്തെ അഭിസംബോധന ചെയ്തു. ലോക നേതൃ സമ്മേളനത്തിൽ പങ്കെടുക്കുന്ന എല്ലാ വിശിഷ്ടാതിഥികളെയും പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ഈ സമ്മേളനത്തിന്റെ സമയം വളരെ യുക്തിസഹമാണ് എന്ന് പരാമർശിച്ച ശ്രീ മോദി, ഈ സമയോചിത സംരംഭത്തിന് സംഘാടകരെ അഭിനന്ദിച്ചു. കഴിഞ്ഞയാഴ്ച ചുവപ്പുകോട്ടയിൽ നിന്ന് അടുത്തതലമുറ പരിഷ്കാരങ്ങളെക്കുറിച്ച് താൻ സംസാരിച്ചതായും ഈ വേദി ഇപ്പോൾ ആ ചൈതന്യത്തിന്റെ ശക്തി വർദ്ധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.ആക്സിയം-4 ദൗത്യവിജയശേഷം ഇന്ത്യയിൽ മടങ്ങിയെത്തിയ ശുഭാൻഷു ശുക്ലയുമായുള്ള പ്രധാനമന്ത്രിയുടെ സംഭാഷണത്തിന്റെ മലയാള പരിഭാഷ
August 19th, 09:43 am
നിങ്ങളെല്ലാവരും അസാധാരണമായ ഒരു യാത്ര നടത്തിയ ശേഷം തിരിച്ചെത്തിയിരിക്കുകയാണെല്ലോ.....ബഹിരാകാശ യാത്രികനായ ശുഭാൻഷു ശുക്ലയുമായി സംവദിച്ച് പ്രധാനമന്ത്രി
August 19th, 09:42 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നലെ ന്യൂഡൽഹിയിൽ ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ലയുമായി സംവദിച്ചു. ബഹിരാകാശ യാത്രയുടെ പരിവർത്തനാത്മക അനുഭവത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, ഇത്രയും പ്രധാനപ്പെട്ട ഒരു യാത്ര നടത്തിയ ശേഷം, ഒരാൾക്ക് മാറ്റം അനുഭവപ്പെടുമെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി, ബഹിരാകാശയാത്രികർ ഈ പരിവർത്തനത്തെ എങ്ങനെ കാണുന്നുവെന്നും അനുഭവിക്കുന്നുവെന്നും ആരാഞ്ഞു. പ്രധാനമന്ത്രിയോട് പ്രതികരിച്ച ശുഭാൻഷു ശുക്ല, ബഹിരാകാശത്തെ പരിസ്ഥിതി വ്യത്യസ്തമാണെന്നും ഗുരുത്വാകർഷണത്തിന്റെ അഭാവം ഒരു പ്രധാന ഘടകമാണെന്നും പ്രസ്താവിച്ചു.അർബൻ എസ്റ്റൻഷൻ റോഡ്-II ന്റേയും ദ്വാരക അതിവേഗ പാതയുടേയും ഡൽഹി ഭാഗത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
August 17th, 12:45 pm
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, നിതിൻ ഗഡ്കരി ജി, ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ജി, ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് സക്സേന ജി, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, അജയ് തംത ജി, ഹർഷ് മൽഹോത്ര ജി, ഡൽഹിയിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള എം പിമാർ, സന്നിഹിതരായ മന്ത്രിമാർ, മറ്റ് പൊതുപ്രതിനിധികൾ, എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 11,000 കോടി രൂപയുടെ രണ്ടു പ്രധാന ദേശീയ പാത പദ്ധതികൾ ഉദ്ഘാടനം ചെയ്തു
August 17th, 12:39 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഡൽഹിയിലെ രോഹിണിയിൽ ഏകദേശം 11,000 കോടി രൂപയുടെ രണ്ടു പ്രധാന ദേശീയ പാത പദ്ധതികൾ ഉദ്ഘാടനം ചെയ്തു. അതിവേഗപാതയുടെ പേരു “ദ്വാരക” എന്നാണെന്നും പരിപാടി നടക്കുന്നതു “രോഹിണി”യിലാണെന്നും ചൂണ്ടിക്കാട്ടി, സ്ഥലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പ്രധാനമന്ത്രി പരാമർശിച്ചു. ജന്മാഷ്ടമി ആഘോഷങ്ങളുടെ അന്തരീക്ഷം എടുത്തുകാട്ടി, ദ്വാരകാധീശന്റെ നാട്ടിൽ നിന്നുള്ള വ്യക്തിയാണു താനെന്ന യാദൃച്ഛികതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീകൃഷ്ണന്റെ സാന്നിധ്യം അന്തരീക്ഷത്തിലാകെ നിറഞ്ഞിരിക്കുന്നതായി അദ്ദേഹം പരാമർശിച്ചു.79-ാമത് സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി
August 15th, 07:26 pm
79-ാമത് സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദിയറിയിച്ചു.