ഹൈദരാബാദിലെ സഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിൻ സർവീസസ് ഇന്ത്യ (SAESI) കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് വഴി നടത്തിയ പ്രസംഗം
November 26th, 10:10 am
പാർലമെന്റിൽ എത്തേണ്ടതിനാൽ എനിക്ക് സമയ പരിമിതിയുണ്ട്; ബഹുമാനപ്പെട്ട രാഷ്ട്രപതിയുമായി ഒരു പരിപാടിയുണ്ട്. അതിനാൽ, ദീർഘനേരം സംസാരിക്കാതെ, ഞാൻ കുറച്ച് കാര്യങ്ങൾ വേഗത്തിൽ പങ്കുവെക്കുകയും എന്റെ പരാമർശങ്ങൾ അവസാനിപ്പിക്കുകയും ചെയ്യും. ഇന്ന് മുതൽ, ഭാരതത്തിന്റെ വ്യോമയാന മേഖല ഒരു പുതിയ പറക്കൽ നടത്തുകയാണ്. സഫ്രാന്റെ ഈ പുതിയ കേന്ദ്രം ഭാരതത്തിനെ ഒരു ആഗോള എംആർഒ ഹബ്ബായി സ്ഥാപിക്കാൻ സഹായിക്കും. ഹൈടെക് എയ്‌റോസ്‌പേസ് ലോകത്ത് യുവാക്കൾക്ക് പുതിയ അവസരങ്ങൾ ഈ എംആർഒ കേന്ദ്രം സൃഷ്ടിക്കും. നവംബർ 24 ന് ഞാൻ സഫ്രാൻ ബോർഡിനെയും മാനേജ്‌മെന്റിനെയും അടുത്തിടെ കണ്ടു, നേരത്തെയും ഞാൻ അവരെ കണ്ടിട്ടുണ്ട്. എല്ലാ ചർച്ചകളിലും, ഭാരതത്തെക്കുറിച്ചുള്ള അവരുടെ വിശ്വാസവും പ്രതീക്ഷയും ഞാൻ കണ്ടിട്ടുണ്ട്. ഭാരതത്തിലുള്ള സഫ്രാന്റെ നിക്ഷേപം അതേ വേഗതയിൽ തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ന്, ഈ സൗകര്യത്തിന് ടീം സഫ്രാനെ ഞാൻ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.ഹൈദരാബാദിലെ സഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിൻ സർവീസസ് ഇന്ത്യ (SAESI) കേന്ദ്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു
November 26th, 10:00 am
ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ GMR എയ്‌റോസ്‌പേസ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്ക് - SEZ-ൽ സ്ഥിതി ചെയ്യുന്ന സഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിൻ സർവീസസ് ഇന്ത്യ (SAESI) കേന്ദ്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ വ്യോമയാന മേഖല ഇന്ന് മുതൽ പുതിയൊരു പാതയിലേക്ക് നീങ്ങുകയാണ്. സഫ്രാന്റെ പുതിയ കേന്ദ്രം ഇന്ത്യയെ ഒരു ആഗോള മെയിൻ്റനൻസ്, റിപ്പയർ, ഓവർഹോൾ (MRO) ഹബ്ബായി സ്ഥാപിക്കാൻ സഹായിക്കും എന്ന് ചടങ്ങിൽ പ്രസംഗിക്കവേ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ MRO കേന്ദ്രം യുവാക്കൾക്ക് ഹൈടെക് എയ്‌റോസ്‌പേസ് മേഖലയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. നവംബർ 24 ന് സഫ്രാൻ ബോർഡിനെയും മാനേജ്‌മെന്റിനെയും താൻ കണ്ടിരുന്നുവെന്നും അവരുമായുള്ള മുമ്പത്തെ എല്ലാ ചർച്ചകളിലും ഇന്ത്യയെക്കുറിച്ചുള്ള അവരുടെ ആത്മവിശ്വാസവും പ്രതീക്ഷയും താൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യയിൽ സഫ്രാന്റെ നിക്ഷേപം അതേ വേഗതയിൽ തുടരുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ പുതിയ കേന്ദ്രത്തിന് ടീം സഫ്രാനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി തന്റെ ആശംസകൾ നേർന്നു.സ്കൈറൂട്ടിന്റെ ഇൻഫിനിറ്റി കാമ്പസ് നവംബർ 27 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
November 25th, 04:18 pm
നവംബർ 27 ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പായ സ്കൈറൂട്ടിന്റെ ഇൻഫിനിറ്റി കാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ കഴിവുള്ള സ്കൈറൂട്ടിന്റെ ആദ്യത്തെ ഓർബിറ്റൽ റോക്കറ്റായസഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിൻ സർവീസസ് ഇന്ത്യ (SAESI) കേന്ദ്രം പ്രധാനമന്ത്രി നവംബർ 26-ന് ഉദ്ഘാടനം ചെയ്യും
November 25th, 04:16 pm
ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ GMR എയ്‌റോസ്‌പേസ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്കിൽ സ്ഥിതി ചെയ്യുന്ന സഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിൻ സർവീസസ് ഇന്ത്യ (SAESI) കേന്ദ്രം നവംബർ 26-ന് രാവിലെ 10 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യും.പ്രധാനമന്ത്രി നവംബർ 19ന് ആന്ധ്രാപ്രദേശും തമിഴ്‌നാടും സന്ദർശിക്കും
November 18th, 11:38 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 19ന് ആന്ധ്രാപ്രദേശും തമിഴ്‌നാടും സന്ദർശിക്കും.2025 നവംബർ 11 മുതൽ 12 വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാൻ സന്ദർശക്കും
November 09th, 09:59 am
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി 2025 നവംബർ 11 മുതൽ 12 വരെ പ്രധാനമന്ത്രി മോദി ഭൂട്ടാൻ സന്ദർശിക്കും. സന്ദർശന വേളയിൽ, ഭൂട്ടാൻ രാജാവ് ഹിസ് മജസ്റ്റി ജിഗ്മെ ഖേസർ നാംഗ്യേൽ വാങ്ചുക്കിനെയും, ഭൂട്ടാൻ പ്രധാനമന്ത്രി ത്ഷെറിംഗ് ടോബ്‌ഗെയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഭൂട്ടാന്റെ നാലാമത്തെ രാജാവായ ഹിസ് മജസ്റ്റി ജിഗ്മെ സിങ്യെ വാങ്ചുക്കിന്റെ 70-ാം ജന്മവാർഷിക ആഘോഷങ്ങളിലും ആഗോള സമാധാന പ്രാർത്ഥനാ ഉത്സവത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.ആന്ധ്രാപ്രദേശ് സന്ദർശിച്ചതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി
October 16th, 09:55 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആന്ധ്രാപ്രദേശ് സന്ദർശിച്ചതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചു. ശ്രീശൈലത്ത്, ശ്രീ മോദി ശ്രീ ഭ്രമരംബാ മല്ലികാർജുന സ്വാമി വർലാ ദേവസ്ഥാനത്ത് പ്രാർത്ഥന നടത്തുകയും ശ്രീ ശിവാജി ധ്യാന മന്ദിരം, ശ്രീ ശിവാജി ദർബാർ ഹാൾ എന്നിവ സന്ദർശിക്കുകയും ചെയ്തു. പിന്നീട്, കുർണൂലിൽ ഏകദേശം ₹13,430 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു.പ്രധാനമന്ത്രി ഒക്ടോബർ 16-ന് ആന്ധ്രാപ്രദേശ് സന്ദർശിക്കും
October 14th, 05:48 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 16-ന് ആന്ധ്രാപ്രദേശ് സന്ദർശിക്കും. രാവിലെ 11:15- ഓടെ അദ്ദേഹം നന്ദ്യാൽ ജില്ലയിലെ ശ്രീശൈലത്തുള്ള ശ്രീ ഭ്രമരാംബ മല്ലികാർജ്ജുന സ്വാമി വാർല ദേവസ്ഥാനത്ത് ദർശനവും പൂജയും നടത്തും. അതിനുശേഷം 12:15-ഓടെ അദ്ദേഹം ശ്രീശൈലത്തിലെ ശ്രീ ശിവാജി സ്പൂർത്തി കേന്ദ്രം സന്ദർശിക്കും.പ്രധാനമന്ത്രി സെപ്റ്റംബർ 17 ന് മധ്യപ്രദേശ് സന്ദർശിക്കും
September 16th, 02:49 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബർ 17 ന് മധ്യപ്രദേശ് സന്ദർശിക്കും. ഉച്ചയ്ക്ക് 12 മണിയോടെ ധാറിൽ വെച്ച് 'സ്വസ്ത് നാരി സശക്ത് പരിവാർ', 'എട്ടാമത് രാഷ്ട്രീയ പോഷൻ മാഹ്' എന്നീ കാമ്പെയ്‌നുകൾക്ക് അദ്ദേഹം തുടക്കം കുറിക്കും. അദ്ദേഹം മറ്റ് നിരവധി സംരംഭങ്ങൾക്ക് തറക്കല്ലിടുകയും, തുടക്കം കുറിക്കുകയും, ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്യുകയും ചെയ്യും.Manipur is the crown jewel adorning the crest of Mother India: PM Modi in Imphal
September 13th, 02:45 pm
At the inauguration of projects worth over ₹1,200 crore in Imphal, PM Modi said a new phase of infrastructure growth has begun in Manipur. He noted that women empowerment is a key pillar of India’s development and Atmanirbhar Bharat, a spirit visible in the state. The PM affirmed his government’s commitment to peace and stability, stressing that return to a normal life is the top priority. He urged Manipur to stay firmly on the path of peace and progress.PM Modi inaugurates multiple development projects worth over Rs 1,200 crore at Imphal, Manipur
September 13th, 02:30 pm
At the inauguration of projects worth over ₹1,200 crore in Imphal, PM Modi said a new phase of infrastructure growth has begun in Manipur. He noted that women empowerment is a key pillar of India’s development and Atmanirbhar Bharat, a spirit visible in the state. The PM affirmed his government’s commitment to peace and stability, stressing that return to a normal life is the top priority. He urged Manipur to stay firmly on the path of peace and progress.മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടുന്ന ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 13th, 12:45 pm
ഭാരത് മാതാ കീ ജയ്, ഭാരത് മാതാ കീ ജയ്, ഭാരത് മാതാ കീ ജയ്! ഗവർണർ ശ്രീ അജയ് ഭല്ലാ ജി, സംസ്ഥാന ഭരണകൂടത്തിലെ മറ്റ് ഉദ്യോഗസ്ഥർ, ഈ പരിപാടിയിൽ സന്നിഹിതരായ മണിപ്പൂരിലെ എന്റെ സഹോദരീ സഹോദരന്മാരെ,മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ 7,300 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിട്ടു
September 13th, 12:30 pm
മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ 7,300 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തറക്കല്ലിട്ടു. മണിപ്പൂർ ധൈര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും നാടാണെന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മണിപ്പൂരിലെ മലനിരകൾ പ്രകൃതിയുടെ വിലമതിക്കാനാവാത്ത സമ്മാനമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ജനങ്ങളുടെ തുടർച്ചയായ കഠിനാധ്വാനത്തിന്റെ പ്രതീകമായും ഈ കുന്നുകളെ കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിപ്പൂരിലെ ജനങ്ങളുടെ ആവേശത്തെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി, ഇത്രയുമധികം ജനങ്ങൾ എത്തിച്ചേർന്നതിന് അവരോട് നന്ദി രേഖപ്പെടുത്തുകയും അവരുടെ വാത്സല്യത്തിന് കൃതജ്ഞത അറിയിക്കുകയും ചെയ്തു.മിസോറാമിലെ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 13th, 10:30 am
മിസോറാം ഗവർണർ വി കെ സിംഗ് ജി, മുഖ്യമന്ത്രി ശ്രീ ലാൽദുഹോമ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ ശ്രീ അശ്വിനി വൈഷ്ണവ് ജി, മിസോറാം ഗവൺമെന്റിലെ മന്ത്രിമാർ, എംപിമാർ, മറ്റ് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, മിസോറാമിലെ ഊർജ്ജസ്വലരായ ജനങ്ങൾക്ക് ആശംസകൾ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മിസോറാമിലെ എയ്‌സ്വാളിൽ 9,000 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
September 13th, 10:00 am
മിസോറാമിലെ എയ്‌സ്വാളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 9000 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. റെയിൽവേ, റോഡ്, ഊർജ്ജം, കായികം തുടങ്ങി വിവിധ മേഖലകളിലെ പദ്ധതികൾക്കാണ് തുടക്കമിട്ടത്. വീഡിയോ കോൺഫറൻസിംഗിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, നീലമലകളുടെ മനോഹരമായ ഭൂമിയെ കാത്തുരക്ഷിക്കുന്ന പരമോന്നത ദൈവമായ പാഥിയാനോടുള്ള ആദരവ് അറിയിച്ചു. മോശം കാലാവസ്ഥ കാരണം തനിക്ക് മിസോറാമിലെ ലെങ്പുയി വിമാനത്താവളത്തിൽ നിന്ന് എയ്‌സ്വാളിലെത്തി ജനങ്ങളോടൊപ്പം ചേരാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. എന്നിട്ടും ഈ മാധ്യമത്തിലൂടെയാണെങ്കിൽപോലും ജനങ്ങളുടെ സ്നേഹവും വാത്സല്യവും തനിക്ക് അനുഭവിക്കാൻ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഓഗസ്റ്റ് 22 ന് പ്രധാനമന്ത്രി ബിഹാറും പശ്ചിമ ബംഗാളും സന്ദർശിക്കും
August 20th, 03:02 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓഗസ്റ്റ് 22 ന് ബിഹാറും പശ്ചിമ ബംഗാളും സന്ദർശിക്കും. രാവിലെ 11 മണിയോടെ ബിഹാറിലെ ഗയയിൽ ഏകദേശം 13,000 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്യും. പ്രധാനമന്ത്രി രണ്ട് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയും സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. തുടർന്ന്, ഗംഗാ നദിയിലെ ആന്റ - സിമാരിയ പാലം പദ്ധതി സന്ദർശിക്കുന്ന അദ്ദേഹം അതിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്യും.പ്രധാനമന്ത്രി ഓഗസ്റ്റ് 17നു ഡൽഹിയിൽ 11,000 കോടി രൂപയുടെ ഹൈവേ പദ്ധതികൾ ഉദ്ഘാടനം ചെയ്യും
August 16th, 11:15 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഓഗസ്റ്റ് 17ന് ഉച്ചയ്ക്ക് 12.30നു ഡൽഹിയിലെ രോഹിണിയിൽ ഏകദേശം 11,000 കോടിരൂപയുടെ രണ്ടു പ്രധാന ദേശീയ പാത പദ്ധതികൾ ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി പൊതുയോഗത്തെയും അഭിസംബോധന ചെയ്യും.എം. എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനം ഓഗസ്റ്റ് 7 ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
August 06th, 12:20 pm
എം.എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനം ഓഗസ്റ്റ് 7 ന് രാവിലെ 9 മണിക്ക് ന്യൂഡൽഹിയിലെ ICAR PUSAയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും.ന്യൂഡൽഹിയിലെ 'കർത്തവ്യ ഭവൻ' പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു
August 06th, 12:15 pm
പൊതുസേവനത്തിനായുള്ള അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെയും നിരന്തര പരിശ്രമത്തിന്റെയും പ്രതീകമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർത്തവ്യ ഭവൻ രാഷ്ട്രത്തിന് സമർപ്പിച്ചു.പ്രധാനമന്ത്രി ഓഗസ്റ്റ് 6-ന് കർത്തവ്യ ഭവൻ ഉദ്ഘാടനം ചെയ്യും
August 04th, 05:44 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓഗസ്റ്റ് 6-ന് ഉച്ചയ്ക്ക് 12:15-ഓടെ ഡൽഹിയിലെ കർത്തവ്യപഥ് സന്ദർശിക്കുകയും കർത്തവ്യ ഭവന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്യും. തുടർന്ന്, വൈകുന്നേരം 6:30-ഓടെ കർത്തവ്യപഥിൽ നടക്കുന്ന പൊതുപരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.