മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടുന്ന ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

September 13th, 12:45 pm

ഭാരത് മാതാ കീ ജയ്, ഭാരത് മാതാ കീ ജയ്, ഭാരത് മാതാ കീ ജയ്! ഗവർണർ ശ്രീ അജയ് ഭല്ലാ ജി, സംസ്ഥാന ഭരണകൂടത്തിലെ മറ്റ് ഉദ്യോഗസ്ഥർ, ഈ പരിപാടിയിൽ സന്നിഹിതരായ മണിപ്പൂരിലെ എന്റെ സഹോദരീ സഹോദരന്മാരെ,

മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ 7,300 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിട്ടു

September 13th, 12:30 pm

മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ 7,300 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തറക്കല്ലിട്ടു. മണിപ്പൂർ ധൈര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും നാടാണെന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മണിപ്പൂരിലെ മലനിരകൾ പ്രകൃതിയുടെ വിലമതിക്കാനാവാത്ത സമ്മാനമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ജനങ്ങളുടെ തുടർച്ചയായ കഠിനാധ്വാനത്തിന്റെ പ്രതീകമായും ഈ കുന്നുകളെ കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിപ്പൂരിലെ ജനങ്ങളുടെ ആവേശത്തെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി, ഇത്രയുമധികം ജനങ്ങൾ എത്തിച്ചേർന്നതിന് അവരോട് നന്ദി രേഖപ്പെടുത്തുകയും അവരുടെ വാത്സല്യത്തിന് കൃതജ്ഞത അറിയിക്കുകയും ചെയ്തു.