List of Outcomes during the visit of Hon’ble Prime Minister to Slovakia

June 15th, 05:17 pm

During PM Modi’s historic visit to Slovakia, India and Slovakia elevated their relationship to a Comprehensive Partnership and announced a wide-ranging set of outcomes across defence, digital technology, higher education, research, labour mobility, quantum communication, healthcare, tourism and culture. The two sides also agreed to establish a Joint Working Group on Counter Terrorism and a Consular Dialogue.

ഫ്രാൻസിൽ നടന്ന 'ഭാരത് ഇന്നവേറ്റ്സ് 2026' പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

June 14th, 04:36 pm

ഈയൊരു അവസരത്തിൽ ഇവിടെ സന്നിഹിതനായ എന്റെ സുഹൃത്ത് പ്രസിഡന്റ് മാക്രോണിനോട് ഞാൻ എന്റെ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു. പ്രസിഡന്റ് മാക്രോൺ, താങ്കളുടെ സമീപകാലത്തെ ഇന്ത്യൻ സന്ദർശന വേളയിൽ, ഈ നൂറ്റാണ്ടിന്റെ വെല്ലുവിളികളെ നേരിടാൻ ഇന്ത്യയും ഫ്രാൻസും ഒന്നിക്കണമെന്ന് താങ്കൾ പറയുകയുണ്ടായി. ഇന്ന്, ഈ സംരംഭം ആ ദിശയിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണെന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും.

ഭാരത് ഇന്നൊവേറ്റ്സ് 2026-ൽ പങ്കെടുത്ത് പ്രധാനമന്ത്രി

June 14th, 03:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും നീസിലെ പാലൈസ് ഡെസ് എക്സ്പോസിഷൻസിൽ 'ഭാരത് ഇന്നൊവേറ്റ്സ് 2026' ഇന്ന് സംയുക്തമായി ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഭാരത് ഇന്നൊവേറ്റ്സ്, ഇന്ത്യയിലെ ഡീപ്-ടെക് സ്റ്റാർട്ടപ്പുകൾ, നൂതനാശയ ഉപജ്ഞാതാക്കൾ, ഗവേഷകർ, നിക്ഷേപകർ എന്നിവരെ ആഗോള നിക്ഷേപ ധനസഹായവുമായും ആഗോള ഇടപെടലുകളുമായും കോർത്തിണക്കുന്നു. ആഗോള പ്രാധാന്യമുള്ള 13 സുപ്രധാന സാങ്കേതിക സ്തംഭങ്ങളിലായി, വഴിത്തിരിവു സൃഷ്ടിച്ച 120 സ്റ്റാർട്ടപ്പുകളെയും ഇരുപതിലധികം മികച്ച സ്ഥാപനങ്ങളെയും അണിനിരത്തി, ഭാരത് ഇ​ന്നൊവേറ്റ്സ് ഇന്ത്യയുടെ മുൻനിര ഡീപ് ടെക്നോളജി ലോകവേദിയിൽ പ്രദർശിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള 350-ലധികം പ്രമുഖ നിക്ഷേപകരും വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളും ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനത്തെക്കുറിച്ചുള്ള ഇന്ത്യ-നെതര്‍ലാന്‍ഡ്സ് സംയുക്ത പ്രസ്താവന

May 17th, 03:45 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മെയ് 16-17 തീയതികളില്‍ നെതര്‍ലാന്‍ഡ്സ് പ്രധാനമന്ത്രി റോബ് യെറ്റന്റെ ക്ഷണപ്രകാരം, നെതര്‍ലാന്‍ഡ്സില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. പ്രധാനമന്ത്രി മോദിയുടെ രണ്ടാമത്തെ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനമാണിത്.

​ഇന്ത്യ-നെതർലാൻഡ്സ് തന്ത്രപ്രധാന പങ്കാളിത്ത കർമ്മപദ്ധതി [2026-2030]

May 17th, 03:15 am

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും നെതർലാൻഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റനും 2026 മേയ് 16-ന് ഹേഗിൽ നടത്തിയ കൂടിക്കാഴ്ചയിൽ, കൃത്യമായ ലക്ഷ്യങ്ങളോടെയുള്ളതും സമയബന്ധിതവുമായ സംരംഭങ്ങളിലൂടെയും സംയുക്ത കർമ്മപദ്ധതികളിലൂടെയും ഇന്ത്യ-നെതർലാൻഡ്സ് ഉഭയകക്ഷി ബന്ധത്തെ 'തന്ത്രപ്രധാന പങ്കാളിത്തം'എന്ന നിലയിലേക്ക് ഉയർത്താൻ തീരുമാനിച്ചു. ഇതിനായി, അടുത്ത 5 ​വർഷത്തേക്കുള്ള (2026-2030) ഇന്ത്യ-നെതർലാൻഡ്സ് തന്ത്രപ്രധാനമായ പങ്കാളിത്ത കർമ്മപദ്ധതി ഇരുരാജ്യങ്ങളും അംഗീകരിച്ചു.