റോസ്ഗർ മേളയുടെ ഭാഗമായി നിയമന കത്തുകൾ വിതരണം ചെയ്തു കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
January 24th, 11:30 am
2026 ന്റെ ആരംഭം നിങ്ങളുടെ ജീവിതത്തിൽ പുതിയ സന്തോഷങ്ങളുടെ തുടക്കം കുറിക്കുകയാണ്. ഇതോടൊപ്പം, വസന്തപഞ്ചമി ഇന്നലെ കടന്നുപോയപ്പോൾ, നിങ്ങളുടെ ജീവിതത്തിലും ഒരു പുതിയ വസന്തം ആരംഭിക്കുകയാണ്. ഭരണഘടനയോടുള്ള നിങ്ങളുടെ കടമകളുമായി ഈ സമയം നിങ്ങളെ ബന്ധിപ്പിക്കുന്നു. യാദൃശ്ചികമായി, രാജ്യത്ത് ഇപ്പോൾ റിപ്പബ്ലിക്കിന്റെ മഹത്തായ ഉത്സവം നടക്കുന്നു. ഇന്നലെ, ജനുവരി 23 ന്, നേതാജി സുഭാഷിന്റെ ജന്മദിനത്തിൽ നാം പരാക്രം ദിവസ് ആഘോഷിച്ചു, ഇപ്പോൾ നാളെ, ജനുവരി 25 ന്, ദേശീയ വോട്ടർ ദിനമാണ്, തുടർന്ന് ജനുവരി 26 ന് റിപ്പബ്ലിക് ദിനമാണ്. ഇന്ന് ഒരു പ്രത്യേക ദിനവുമാണ്. നമ്മുടെ ഭരണഘടന 'ജന ഗണ മന' ദേശീയ ഗാനമായും 'വന്ദേമാതരം' ദേശീയ ഗീതമായും അംഗീകരിച്ചത് ഈ ദിവസമാണ്. ഈ സുപ്രധാന ദിനത്തിൽ, അറുപത്തിയൊന്നായിരത്തിലധികം ചെറുപ്പക്കാർ ജീവിതത്തിൽ പുതിയൊരു തുടക്കം കുറിക്കുന്നു.18-ാമത് റോസ്ഗർ മേളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂര ദൃശ്യ സംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു
January 24th, 11:00 am
18-ാമത് റോസ്ഗർ മേളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്തു. 2026 എന്ന വർഷം ജനങ്ങളുടെ ജീവിതത്തിലേക്ക് പുതിയ സന്തോഷങ്ങളുമായാണ് ആരംഭിച്ചിരിക്കുന്നതെന്നും, അതേസമയം തന്നെ പൗരന്മാരെ അവരുടെ ഭരണഘടനാപരമായ കടമകളുമായി അത് ബന്ധിപ്പിക്കുന്നുവെന്നും ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു. റിപ്പബ്ലിക്കിന്റെ മഹത്തായ ആഘോഷങ്ങളുമായി ബന്ധപ്പെട്ട കാലമാണിതെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ജനുവരി 23-ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യം പരാക്രമ ദിവസ് ആഘോഷിച്ചതും, നാളെ ജനുവരി 25 ദേശീയ സമ്മതിദായക ദിനവും പിന്നാലെ റിപ്പബ്ലിക് ദിനവും വരികയാണെന്ന് അദ്ദേഹം അനുസ്മരിച്ചു. ഇന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടെന്ന് പ്രധാനമന്ത്രി അടിവരയിട്ടു; ഇതേ ദിവസമാണ് ഭരണഘടന 'ജനഗണമന'യെ ദേശീയ ഗാനമായും 'വന്ദേമാതരം' ദേശീയ ഗീതമായും അംഗീകരിച്ചത്. ഈ സുപ്രധാന ദിനത്തിൽ അറുപത്തിയൊന്നായിരത്തിലധികം യുവാക്കൾ ഗവണ്മെന്റ് സർവീസുകളിലേക്കുള്ള നിയമന ഉത്തരവുകൾ സ്വീകരിച്ച് തങ്ങളുടെ ജീവിതത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു .ന്യൂഡൽഹിയിലെ കർതവ്യ പഥിൽ നടന്ന കർതവ്യ ഭവൻ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
August 06th, 07:00 pm
കേന്ദ്ര മന്ത്രിസഭയിലെ എല്ലാ സഹപ്രവർത്തകരേ, ഇവിടെ സന്നിഹിതരായിരിക്കുന്ന ബഹുമാനപ്പെട്ട പാർലമെന്റ് അംഗങ്ങളേ, ഗവൺമെന്റ് ജീവനക്കാരേ, മറ്റ് വിശിഷ്ടാതിഥികളേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ!ന്യൂഡൽഹിയിലെ കർത്തവ്യപഥിൽ നടന്ന കർത്തവ്യ ഭവൻ ഉദ്ഘാടന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സദസ്സിനെ അഭിസംബോധന ചെയ്തു
August 06th, 06:30 pm
ന്യൂഡൽഹിയിലെ കർത്തവ്യ പഥിൽ ഇന്ന് നടന്ന കർത്തവ്യ ഭവൻ -3 ന്റെ ഉദ്ഘാടന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വിപ്ലവ മാസമായ ഓഗസ്റ്റ്, ഓഗസ്റ്റ് 15 ന് മുമ്പ് മറ്റൊരു ചരിത്ര നാഴികക്കല്ല് കൊണ്ടുവന്നതായി ചടങ്ങിൽ സംസാരിച്ച അദ്ദേഹം പറഞ്ഞു. ആധുനിക ഇന്ത്യയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രധാന നേട്ടങ്ങൾക്ക് ഇന്ത്യ ഒന്നിനുപുറകെ ഒന്നായി സാക്ഷ്യം വഹിക്കുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ന്യൂഡൽഹിയെ പരാമർശിച്ചുകൊണ്ട് ശ്രീ മോദി സമീപകാല അടിസ്ഥാന സൗകര്യ നാഴികക്കല്ലുകളെ പട്ടികപ്പെടുത്തി: കർത്തവ്യപഥ്, പുതിയ പാർലമെന്റ് മന്ദിരം, പുതിയ പ്രതിരോധ ഓഫീസ് സമുച്ചയം, ഭാരത് മണ്ഡപം, യശോഭൂമി, രക്തസാക്ഷികൾക്കായി സമർപ്പിച്ചിരിക്കുന്ന ദേശീയ യുദ്ധ സ്മാരകം, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ, ഇപ്പോൾ കർത്തവ്യ ഭവൻ. ഇവ വെറും പുതിയ കെട്ടിടങ്ങളോ സാധാരണ അടിസ്ഥാന സൗകര്യങ്ങളോ അല്ലെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, അമൃത കാലത്ത് വികസിത ഇന്ത്യയെ വാർത്തെടുക്കുന്ന നയങ്ങൾ ഈ മന്ദിരങ്ങളിൽ തന്നെ രൂപപ്പെടുത്തുമെന്നും, വരും ദശകങ്ങളിൽ ഈ സ്ഥാപനങ്ങളിൽ നിന്നാണ് രാജ്യത്തിന്റെ പാത നിർണ്ണയിക്കപ്പെടുകയെന്നും പറഞ്ഞു. കർത്തവ്യ ഭവൻ ഉദ്ഘാടനം ചെയ്യപ്പെട്ടതിൽ എല്ലാ പൗരന്മാർക്കും അദ്ദേഹം അഭിനന്ദനങ്ങൾ നേർന്നു. നിർമ്മാണത്തിൽ പങ്കാളികളായ എഞ്ചിനീയർമാർക്കും തൊഴിലാളികൾക്കും അദ്ദേഹം നന്ദി പറഞ്ഞു.Today the youth of India is full of new confidence, succeeding in every sector: PM Modi
December 23rd, 11:00 am
PM Modi addressed the Rozgar Mela and distributed more than 71,000 appointment letters to newly appointed youth in Government departments and organisations. PM Modi underlined that in the last one and a half years, around 10 lakh permanent government jobs have been offered, setting a remarkable record. These jobs are being provided with complete transparency, and the new recruits are serving the nation with dedication and integrity.റോസ്ഗാർ മേളയുടെ കീഴിൽ കേന്ദ്ര സർക്കാർ വകുപ്പുകളിലും സംഘടനകളിലും പുതുതായി നിയമിതരായ 71,000-ത്തിലധികം പേർക്കുളള നിയമന കത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിതരണം ചെയ്തു
December 23rd, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റോസ്ഗർ മേളയെ അഭിസംബോധന ചെയ്യുകയും ഗവൺമെന്റ് വകുപ്പുകളിലും സംഘടനകളിലും പുതുതായി നിയമിതരായ യുവജനങ്ങൾക്ക് 71,000-ത്തിലധികം നിയമന കത്തുകൾ വീഡിയോ കോൺഫറൻസിലൂടെ വിതരണം ചെയ്യുകയും ചെയ്തു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധത റോസ്ഗർ മേള ഉയർത്തിക്കാട്ടുന്നു. രാഷ്ട്രനിർമ്മാണത്തിനും സ്വയം ശാക്തീകരണത്തിനും സംഭാവന നൽകുന്നതിന് അർത്ഥവത്തായ അവസരങ്ങൾ നൽകി യുവാക്കളെ ഇത് ശാക്തീകരിക്കും.Be it COVID, disasters, or development, India has stood by you as a reliable partner: PM in Guyana
November 21st, 02:15 am
PM Modi and Grenada PM Dickon Mitchell co-chaired the 2nd India-CARICOM Summit in Georgetown. PM Modi expressed solidarity with CARICOM nations for Hurricane Beryl's impact and reaffirmed India's commitment as a reliable partner, focusing on development cooperation aligned with CARICOM's priorities.രണ്ടാമത് ഇന്ത്യ-ക്യാരികോം ഉച്ചകോടി
November 21st, 02:00 am
ജോർജ്‌ടൗണിൽ 2024 നവംബർ 20ന് നടന്ന രണ്ടാമത് ഇന്ത്യ-കാരികോം ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഗ്രനാഡ പ്രധാനമന്ത്രിയും നിലവിലെ ക്യാരികോം അധ്യക്ഷനുമായ ഡിക്കൺ മിച്ചലും അധ്യക്ഷതവഹിച്ചു. ഉച്ചകോടിക്ക് ആതിഥ്യമരുളിയതിനു ഗയാന പ്രസിഡന്റ് ഇർഫാൻ അലിക്കു പ്രധാനമന്ത്രി നന്ദി അറിയിച്ചു. ആദ്യത്തെ ഇന്ത്യ-ക്യാരികോം ഉച്ചകോടി 2019-ൽ ന്യൂയോർക്കിലാണു നടന്നത്. ഗയാന പ്രസിഡന്റിനും ഗ്രനഡ പ്രധാനമന്ത്രിക്കും പുറമേ, ഉച്ചകോടിയിൽ ഇനി പറയുന്നവർ പങ്കെടുത്തു:തൊഴില്‍ മേളയ്ക്ക് കീഴില്‍ ഗവണ്‍മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ യുവജനങ്ങള്‍ക്കുള്ള 51,000-ത്തിലധികം നിയമന പത്രങ്ങള്‍ ഒകേ്ടാബര്‍ 29 ന് പ്രധാനമന്ത്രി വിതരണം ചെയ്യും
October 28th, 01:05 pm
പുതുതായി നിയമിതരായ യുവജനങ്ങള്‍ക്കുള്ള 51,000-ത്തിലധികം നിയമന പത്രങ്ങള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഒക്ടോബര്‍ 29 ന് രാവിലെ 10:30 ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വിതരണം ചെയ്യും. ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുകയും ചെയ്യും.‘കർമയോഗി സപ്താഹ്’ - ദേശീയ പഠന വാരത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചു
October 19th, 06:57 pm
കർമയോഗി സപ്താഹ്' - ദേശീയ പഠന വാരത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ അന്താരാഷ്ട്ര കേന്ദ്രത്തിൽ തുടക്കം കുറിച്ചു.പ്രധാനമന്ത്രി ഒക്ടോബർ 19ന് ദേശീയ പഠനവാരം ‘കർമയോഗി സപ്താഹ്’ ഉദ്ഘാടനം ചെയ്യും
October 18th, 11:42 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 19നു രാവിലെ 10.30നു ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ അന്താരാഷ്ട്ര കേന്ദ്രത്തിൽ ദേശീയ പഠനവാരം ‘കർമയോഗി സപ്താഹി’നു തുടക്കം കുറിക്കും.റോസ്ഗര്‍ മേളയുടെ ഭാഗമായി 51,000-ത്തിലധികം നിയമന കത്തുകള്‍ വിതരണം ചെയ്ത ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 30th, 04:30 pm
രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള പ്രചാരണം തുടരുകയാണ്. ഇന്ന് 50,000 ത്തിലധികം യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലിക്കായുളള നിയമന കത്തുകള്‍ നല്‍കിയിട്ടുണ്ട്. ഈ നിയമന കത്തുകള്‍ ലഭിക്കുന്നത് നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും ഫലമായാണ്. നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ഹൃദയപൂര്‍വം ഞാന്‍ അഭിനന്ദിക്കുന്നു.പ്രധാനമന്ത്രി തൊഴിൽ മേളയെ അഭിസംബോധന ചെയ്തു
November 30th, 04:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്നു തൊഴിൽ മേളയെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. പുതുതായി നിയമിതരായവർക്കുള്ള 51,000 നിയമനപത്രങ്ങളും അദ്ദേഹം വിതരണം ചെയ്തു. റവന്യൂ വകുപ്പ്, ആഭ്യന്തര മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ വകുപ്പ്, സ്കൂൾ വിദ്യാഭ്യാസ- സാക്ഷരതാ വകുപ്പ്, സാമ്പത്തിക സേവന വകുപ്പ്, പ്രതിരോധ മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, തൊഴിൽ മന്ത്രാലയം എന്നിവയുൾപ്പെടെ വിവിധ മന്ത്രാലയങ്ങളിൽ/വകുപ്പുകളിലായാണ് രാജ്യത്തുടനീളം തിരഞ്ഞെടുക്കപ്പെട്ടവർ ഗവണ്മെന്റിന്റെ ഭാഗമാകുന്നത്.ഗവൺമെന്റ് വകുപ്പുകളിൽ പുതുതായി നിയമിതരായവർക്കുള്ള 51000-ത്തിലധികം നിയമന കത്തുകളുടെ വിതരണത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം
August 28th, 11:20 am
ഈ 'ആസാദി കാ അമൃത്‌കാല'ത്തിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ സംരക്ഷകരും കോടിക്കണക്കിന് രാജ്യക്കാരുടെ സംരക്ഷകരുമായി മാറിയതിന് നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഇന്ന് നിയമന കത്തുകൾ ലഭിക്കുന്ന യുവാക്കൾ രാജ്യത്തെ സേവിക്കുക മാത്രമല്ല, രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കുകയും ചെയ്യും എന്നതിനാലാണ് ഞാൻ നിങ്ങളെ 'അമൃത് രക്ഷകർ' എന്ന് വിളിക്കുന്നത്. അതുകൊണ്ടാണ് ഒരു തരത്തിൽ നിങ്ങൾ ജനങ്ങളുടെ സംരക്ഷകരും 'അമൃത്കാല'ത്തിന്റെ 'അമൃത് രക്ഷകരും'.തൊഴിൽ മേളയ്ക്ക് കീഴിൽ 51,000-ലധികം നിയമനപത്രങ്ങൾ പ്രധാനമന്ത്രി വിതരണം ചെയ്തു
August 28th, 10:43 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് പുതുതായി നിയമിതരായ 51,000-ത്തിലധികം പേർക്കുള്ള നിയമനപത്രങ്ങൾ വിദൂരദൃശ്യസംവിധാനത്തിലൂടെ വിതരണം ചെയ്തു. രാജ്യത്തുടനീളം 45 സ്ഥലങ്ങളിലാണ് തൊഴിൽ മേള നടന്നത്. ഈ തൊഴിൽ മേള പരിപാടിയിലൂടെ, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്), ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), ശാസ്ത്ര സീമ ബൽ (എസ്എസ്ബി), അസം റൈഫിൾസ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി), നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി), ഡൽഹി പൊലീസ് തുടങ്ങിയ വിവിധ കേന്ദ്ര സായുധ പോലീസ് സേനകളിലേക്ക് (സിഎപിഎഫ്) ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരെ നിയമിക്കുന്നു. രാജ്യത്തുടനീളം തിരഞ്ഞെടുക്കപ്പെടുന്നവർ, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി), സബ് ഇൻസ്പെക്ടർ (ജനറൽ ഡ്യൂട്ടി), നോൺ-ജനറൽ ഡ്യൂട്ടി കേഡർ തസ്തികകളിൽ പ്രവേശിക്കും.