ഐ.ബി.എസ്.എ നേതാക്കളുടെ(ഇന്ത്യ ,ബ്രസീൽ ,ദക്ഷിണാഫ്രിക്ക നേതാക്കൾ)യോഗത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ
November 23rd, 12:45 pm
ഊർജ്ജസ്വലവും മനോഹരവുമായ ജോഹന്നാസ്ബർഗിൽ നടക്കുന്ന ഐ.ബി.എസ്.എ നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ സംരംഭത്തിന് ഐ.ബി.എസ്.എയുടെ ചെയർമാനായ പ്രസിഡന്റ് ലുലയ്ക്കും, ഊഷ്മളമായ ആതിഥ്യമര്യാദയ്ക്ക് പ്രസിഡന്റ് റമാഫോസയ്ക്കും ഞാൻ എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.ജോഹന്നാസ്ബർഗിൽ നടന്ന ഐ.ബി.എസ്.എ നേതാക്കളുടെ യോഗത്തിൽ പ്രധാനമന്ത്രി സംബന്ധിച്ചു
November 23rd, 12:30 pm
ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന ഇന്ത്യ - ബ്രസീൽ - ദക്ഷിണാഫ്രിക്ക (ഐ.ബി.എസ്.എ) നേതാക്കളുടെ യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയാണ് യോഗത്തിന് ആതിഥേയത്വം വഹിച്ചത്. ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും യോഗത്തിൽ പങ്കെടുത്തു.ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലെത്തി ചേർന്നു
November 21st, 06:25 pm
അൽപ്പസമയം മുമ്പ് പ്രധാനമന്ത്രി മോദി ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ എത്തി ചേർന്നു . 20-ാമത് ജി20 നേതാക്കളുടെ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഉച്ചകോടിയുടെ ഭാഗമായി, ലോക നേതാക്കളുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുകയും ഇന്ത്യ-ബ്രസീൽ-ദക്ഷിണാഫ്രിക്ക (ഐബിഎസ്എ) നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കുകയും ചെയ്യും.ദക്ഷിണാഫ്രിക്കൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
November 21st, 06:45 am
ദക്ഷിണാഫ്രിക്കയുടെ അധ്യക്ഷതയിൽ ജോഹന്നാസ്ബർഗിൽ നടക്കുന്ന 20-ാമത് ജി20 നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി, സിറിൽ റമഫോസയുടെ ക്ഷണപ്രകാരം, 2025 നവംബർ 21 മുതൽ 23 വരെ ഞാൻ ദക്ഷിണാഫ്രിക്കൻ റിപ്പബ്ലിക് സന്ദർശിക്കുകയാണ്.