ന്യൂസിലൻഡ് പ്രധാനമന്ത്രിയുമായി ഔദ്യോഗിക ചർച്ച നടത്തി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

July 11th, 08:09 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓക്‌ലൻഡിലെ ഗവൺമെന്റ് ഹൗസിൽ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സണുമായി കൂടിക്കാഴ്ച നടത്തി. ഗവൺമെന്റ് ഹൗസിൽ എത്തിയ അദ്ദേഹത്തിന് പരമ്പരാഗത മാവോറി സ്വീകരണം നൽകി. സമാധാനം, ബഹുമാനം, സ്വാഗതം എന്നിവയെ പ്രതീകവൽക്കരിക്കുന്ന പരമ്പരാഗത മാവോറി ആചാരങ്ങൾ ചടങ്ങിൽ ഉൾപ്പെട്ടിരുന്നു. പരമ്പരാഗത സ്വീകരണത്തിന് ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു.

ഇന്ത്യ-ന്യൂസിലൻഡ് തന്ത്രപ്രധാനപങ്കാളിത്തം: 2030-ലേക്കുള്ള മാർഗരേഖ

July 11th, 08:06 am

ഇന്ത്യയിലെയും ന്യൂസിലൻഡിലെയും പ്രധാനമന്ത്രിമാർ 2026 ജൂലൈ 11-നു ന്യൂസിലൻഡിലെ ഓക്‌ലൻഡിൽ കൂടിക്കാഴ്ച നടത്തുകയും ഇന്ത്യ-ന്യൂസിലൻഡ് തന്ത്രപ്രധാനപങ്കാളിത്തത്തിനു രൂപംനൽകുന്നതായി പ്രഖ്യാപിക്കുകയുംചെയ്തു. വരുന്ന നാലുവർഷങ്ങളിൽ സംയുക്തപ്രവർത്തനങ്ങൾക്കു വഴികാട്ടുന്നതിനും ഇന്ത്യ-ന്യൂസിലൻഡ് തന്ത്രപ്രധാനപങ്കാളിത്തത്തിനു കൂടുതൽ കരുത്തേകുന്നതിനുമുള്ള പങ്കാളിത്തചട്ടക്കൂടായി പ്രധാനമന്ത്രിമാർ ‘മാർഗരേഖ 2030’-ന് അംഗീകാരം നൽകി. ഈ മാർഗരേഖയുടെ ഇനി പറയുന്ന സ്തംഭങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള മേഖലകൾക്കും സംരംഭങ്ങൾക്കും പുറമേ, പൊതുവായ മറ്റു കാര്യങ്ങളും ഈ തന്ത്രപ്രധാന പങ്കാളിത്തത്തിൽ ഉൾപ്പെടുന്നു.

പ്രധാനമന്ത്രിയുടെ ന്യൂസിലൻഡ് സന്ദർശനത്തിന്റെ പരിണതഫലങ്ങൾ

July 11th, 08:03 am

ചർച്ചകൾ, ഏകോപനം, വിവരങ്ങൾ പങ്കുവയ്ക്കൽ, സംയുക്തപ്രവർത്തനങ്ങൾ എന്നിവയിലൂടെ ഇൻഡോ-പസഫിക് മേഖലയിൽ സമുദ്രസഹകരണം ശക്തമാക്കുന്നതിനുള്ള ചട്ടക്കൂടു രൂപീകരിക്കുന്നു.

ഇന്ത്യ-ന്യൂസിലാൻഡ് സംയുക്ത പ്രസ്താവന

July 11th, 07:59 am

ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സന്റെ ക്ഷണപ്രകാരം, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂലൈ 10, 11 തീയതികളിൽ ന്യൂസിലൻഡിലെ ഓക്‌ലൻഡിൽ ഔദ്യോഗിക സന്ദർശനം നടത്തി. 40 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡിൽ നടത്തുന്ന ആദ്യ സന്ദർശനമാണിത്. സന്ദർശനം, ഇരു രാജ്യങ്ങളും തമ്മിലുള്ള ശാശ്വതമായ സൗഹൃദത്തിലും പങ്കാളിത്തത്തിലും ചരിത്ര നാഴികക്കല്ലാകുകയും ഒരു പുതിയ പാത സൃഷ്ടിക്കുകയും ചെയ്യുന്നു.

സെയ്ഷെൽസ് ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

June 28th, 05:00 pm

ഇന്ന് രാവിലെ എനിക്ക് ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ പുരസ്കാരം നൽകി ആദരിച്ചതിന് പ്രസിഡന്റ് ഏർമിനിയോടും സെയ്ഷെൽസിലെ ജനങ്ങളോടും ഞാൻ നന്ദി പറയുന്നു. പരിസ്ഥിതി സംരക്ഷണത്തിനായി നിരന്തരം പ്രയത്നിക്കുന്ന ഏവർക്കും ഈ പുരസ്കാരം വലിയൊരു പ്രോത്സാഹനമായിരിക്കും. ഭാരതത്തിലെ 140 കോടി ജനങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനകളുമായാണ് ഞാൻ ഇവിടേക്ക് എത്തിയിരിക്കുന്നത്.

മൗറീഷ്യസ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം: ഫലങ്ങളുടെ പട്ടിക

September 11th, 02:10 pm

1. ഇന്ത്യാ ഗവൺമെൻ്റിൻ്റെ ശാസ്ത്ര സാങ്കേതിക വകുപ്പും മൗറീഷ്യസ് റിപ്പബ്ലിക്കിലെ ഉന്നതവിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയവും തമ്മിൽ ശാസ്ത്ര സാങ്കേതിക മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം.