മധ്യപ്രദേശിലെ ധാറിൽ നടന്ന വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

September 17th, 11:20 am

മധ്യപ്രദേശ് ഗവർണർ മംഗുഭായ് പട്ടേൽ ജി, ഈ സംസ്ഥാനത്തെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ. മോഹൻ യാദവ് ജി, കേന്ദ്രത്തിലെ എന്റെ സഹപ്രവർത്തകൻ, സഹോദരി സാവിത്രി താക്കൂർ ജി, കേന്ദ്ര മന്ത്രിമാർ, സംസ്ഥാന ഗവർണർമാർ, രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും, ഈ പരിപാടിയുടെ ഭാഗമാകുന്ന സംസ്ഥാന മുഖ്യമന്ത്രിമാർ, വേദിയിലുള്ള മറ്റ് വിശിഷ്ട വ്യക്തികളേ, രാജ്യത്തെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ!

മധ്യപ്രദേശിലെ ധാറിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിവിധ വികസന പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിർവഹിച്ചു

September 17th, 11:19 am

മധ്യപ്രദേശിലെ ധാറിൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിർവഹിച്ചു. സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട്, ധാർ ഭോജ്ശാലയുടെ ആരാധ്യ മാതാവായ വാഗ്ദേവിയുടെ പാദങ്ങളെ പ്രധാനമന്ത്രി പ്രണമിച്ചു. ദിവ്യ ശില്പിയും വൈദഗ്ധ്യത്തിന്റെയും സൃഷ്ടിയുടെയും ദേവനുമായ ഭഗവാൻ വിശ്വകർമ്മാവിന്റെ ജന്മദിനമായ ഇന്ന്, അദ്ദേഹം ഭഗവാൻ വിശ്വകർമ്മാവിനെ വണങ്ങി. തങ്ങളുടെ കരകൗശല വൈദഗ്ധ്യത്തിലൂടെയും സമർപ്പണത്തിലൂടെയും രാഷ്ട്രനിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കോടിക്കണക്കിന് സഹോദരീസഹോദരന്മാരെ അദ്ദേഹം ആദരിച്ചു.

‘വോക്കൽ ഫോർ ലോക്കൽ ’ – മാൻ കി ബാത്തിൽ, സ്വദേശി ഉൽപ്പന്നങ്ങളിലൂടെ അഭിമാനത്തോടെ ഉത്സവങ്ങൾ ആഘോഷിക്കാൻ പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തു

August 31st, 11:30 am

ഈ മാസത്തെ മൻ കി ബാത്ത് പ്രസംഗത്തിൽ, വെള്ളപ്പൊക്കത്തിലും, മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകിയ സുരക്ഷാ സേനയ്ക്കും പൗരന്മാർക്കും പ്രധാനമന്ത്രി മോദി ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. ജമ്മു കശ്മീരിലെ കായിക മത്സരങ്ങൾ, സൗരോർജ്ജം, ‘ഓപ്പറേഷൻ പോളോ’, ഇന്ത്യൻ സംസ്കാരത്തിന്റെ ആഗോള വ്യാപനം തുടങ്ങിയ പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഉത്സവകാലത്ത് ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വാങ്ങേണ്ടതിന്റെയും, ശുചിത്വം പാലിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി പൗരന്മാരെ ഓർമ്മിപ്പിച്ചു.

ഹൈദരാബാദ് വിമോചന ദിനം നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമാണ്: പ്രധാനമന്ത്രി

September 17th, 08:48 pm

ഹൈദരാബാദ് വിമോചന ദിനം നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ നിർണായക നിമിഷമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.