ഹുൽ ദിവസിൽ ഗോത്ര വീരനായകർക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി
June 30th, 02:28 pm
ഹുൽ ദിവസിന്റെ പുണ്യ ദിനത്തിൽ, ഇന്ത്യയിലെ ഗോത്ര സമൂഹങ്ങളുടെ അടങ്ങാത്ത ധൈര്യത്തിനും അസാധാരണ വീര്യത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അർപ്പിച്ചു. ചരിത്രപരമായ സന്താൽ പ്രക്ഷോഭത്തെ അനുസ്മരിച്ചുകൊണ്ട്, കൊളോണിയൽ അടിച്ചമർത്തലിനെതിരെ ജീവൻ ബലിയർപ്പിച്ച എണ്ണമറ്റ ധീരരായ ഗോത്ര രക്തസാക്ഷികളെയും, ആദരണീയ സ്വാതന്ത്ര്യ സമര സേനാനികളായ സിദോ-കാൻഹു, ചന്ദ്-ഭൈരവ്, ഫുലോ-ഝാനോ എന്നിവരുടെ ശാശ്വത പാരമ്പര്യത്തെയും പ്രധാനമന്ത്രി പ്രകീർത്തിച്ചു.ഹുൽ ദിവസിൽ ആദിവാസി വീരന്മാർക്ക് പ്രധാനമന്ത്രി ശ്രദ്ധാജ്ഞലി അർപ്പിച്ചു
June 30th, 02:32 pm
ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ അതിക്രമങ്ങൾക്കെതിരെ പോരാടിയ സിദ്ധു-കാൻഹു, ചന്ദ്-ഭൈരവ്, ഫൂലോ-ഝാനോ തുടങ്ങിയ ഗോത്ര വീരന്മാരുടെ ആത്മാഭിമാനത്തിനും വീര്യത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാജ്ഞലി അർപ്പിച്ചു. ഗോത്ര സമൂഹത്തിൻ്റെ സമാനതകളില്ലാത്ത ധൈര്യത്തിനും പോരാട്ടത്തിനും ത്യാഗത്തിനും വേണ്ടി സമർപ്പിക്കപ്പെട്ട മഹത്തായ അവസരമാണ് ഹുൽ ദിവസെന്ന് ശ്രീ മോദി സമൂഹമാധ്യമത്തിൽ കുറിച്ചു.ഭരണഘടനയിലും ജനാധിപത്യ സംവിധാനങ്ങളിലും അചഞ്ചലമായ വിശ്വാസം ഉറപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
June 30th, 11:00 am
സുഹൃത്തുക്കളേ, നമ്മുടെ ഭരണഘടനയിലും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയിലും അചഞ്ചലമായ വിശ്വാസം ആവര്‍ത്തിച്ചതിന് നാട്ടുകാര്‍ക്ക് ഇന്ന് ഞാന്‍ നന്ദി പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു 24ലെ തെരഞ്ഞെടുപ്പ്. 65 കോടി ജനങ്ങള്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പ്. ലോകത്തിലെ ഒരു രാജ്യത്തും ഇത്രയും വലിയ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടിംഗ് പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.