ബഹുമാന്യനായ ബൽജിയം രാജാവ് ഫിലിപ്പുമായി പ്രധാനമന്ത്രി സംസാരിച്ചു
March 27th, 08:59 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബഹുമാന്യനായ ബെൽജിയം രാജാവ് ഫിലിപ്പുമായി സംസാരിച്ചു. ആദരണീയയായ രാജകുമാരി ആസ്ട്രിഡിന്റെ നേതൃത്വത്തിൽ ഇന്ത്യയിലേക്കുള്ള ബെൽജിയൻ സാമ്പത്തിക ദൗത്യത്തെ ശ്രീ മോദി അഭിനന്ദിച്ചു. ശക്തമായ ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കുക, വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കുക, നവീകരണത്തിലും സുസ്ഥിരതയിലും സഹകരണം മുന്നോട്ട് കൊണ്ടുപോകുക എന്നിവയെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു.പ്രധാനമന്ത്രി നരേന്ദ്ര മോദി ബെൽജിയത്തിലെ ആസ്ട്രിഡ് രാജകുമാരിയുമായി കൂടിക്കാഴ്ച നടത്തി
March 04th, 05:49 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ബെൽജിയത്തിലെ ആസ്ട്രിഡ് രാജകുമാരിയുമായി കൂടിക്കാഴ്ച നടത്തി. 2025 മാർച്ച് ഒന്നുമുതൽ എട്ടുവരെ ഇന്ത്യയിലേക്കുള്ള ഉന്നതതല ബെൽജിയൻ സാമ്പത്തികദൗത്യസംഘത്തിനു നേതൃത്വം നൽകുകയാണ് ആസ്ട്രിഡ് രാജകുമാരി.